kerala
പിക്കപ്പ് വാന്‍ തട്ടി ബസിനടിയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു; നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു
സ്കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു.

കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞതായി പൊലീസ്. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് പെണ്‍കുട്ടി സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്നും വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. സ്കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ ആണ് മരിച്ചത്. 20 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
കൂടെ യാത്ര ചെയ്ത പുനൂര്‍ സ്വദേശിനി ഫിദ ഫര്‍സാന ചികിത്സയിലാണ്. ഇരുവരും മണാശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ ബി ഫാം വിദ്യാര്‍ഥികളാണ്. അപകടത്തിന് ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു.
kerala
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.
kerala
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.
ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.
kerala
കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.
ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
kerala1 day ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്