Culture
സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.ഐ.എ വേണ്ട; പിണറായി കേരളത്തെ ചിരിപ്പിക്കുന്നു: മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.ഐ.എ ശ്രമിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേട്ട് കേരളം മുഴുവന്‍ പൊട്ടിച്ചിരിച്ചെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ തദ്ദേശ, ഗ്രാമവികസ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരകൊറിയ വിഷയമൊക്കെ പോട്ടെയെന്നും ബ്രണ്ണന്‍ കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കാമെന്നും മഹാരാജാസ് കോളജില്‍ ആയുധങ്ങള്‍ കൊണ്ടുവെക്കാമെന്നുമാണ് ഒരു ദിവസം രാവിലെ ഉണര്‍ന്നയുടന്‍ സി.ഐ.എ തലവന്‍ ചിന്തിച്ചത്. ഈ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ സി.ഐ.എയുടെ ആവശ്യമില്ലെന്ന് പിണറായി മനസിലാക്കണം. എല്‍.ഡി.എഫിന്റെ കുറേ നേതാക്കളും ഒരു പണിയുമറിയാത്ത കുറേ ഉദ്യോഗസ്ഥരും നാലഞ്ച് ഉപദേശകരും വിചാരിച്ചാല്‍ സര്‍ക്കാര്‍ താനേ തകരും. അങ്ങനെ സര്‍ക്കാര്‍ നിലത്തുവീണാല്‍ യു.ഡി.എഫിനെ പഴിചാരരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് തദ്ദേശ സ്വയംഭരണം മൂന്നു വകുപ്പുകളാക്കിയതാണ് വലിയ പോരായ്മയായി എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ഏതെങ്കിലും എല്‍.ഡി.എഫുകാരായ പഞ്ചായത്ത് പ്രസിഡന്റുമാരോടോ മുനിസിപ്പല്‍ ചെയര്‍മാന്‍മാരോടോ കോര്‍പറേഷന്‍ അധ്യക്ഷന്മാരോടോ ചോദിച്ചാല്‍ അവര്‍ പറയും ഏതായിരുന്നു മികച്ചതെന്ന്. കഴിഞ്ഞവര്‍ഷത്തെ ക്യാരിഓവര്‍ തുക നല്‍കാതെ പഞ്ചായത്തുകളെ പറഞ്ഞുപറ്റിച്ച സര്‍ക്കാരാണിത്. 68 ശതമാനം പദ്ധതി ചെലവഴിച്ചെന്നാണ് അവകാശവാദം. ക്യാരിഓവര്‍ കൊടുത്തിരുന്നെങ്കില്‍ ഇത് 48 ശതമാനത്തില്‍ ഒതുങ്ങുമായിരുന്നു. പഞ്ചായത്തുകളുടെ ഈ വര്‍ഷത്തെ പദ്ധതിരേഖ എവിടെയെന്നറിയില്ല. പ്രസിദ്ധീകരിച്ച പദ്ധതിരേഖ പിന്‍വലിച്ച് പുതിയത് തയാറാക്കേണ്ടിവരുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. നഗര- ഗ്രാമാസൂത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഉപസിമതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥ കമ്മിറ്റിയാക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. അത്തരമൊരു നീക്കമുണ്ടെങ്കില്‍ സര്‍ക്കാരത് ഉപേക്ഷിക്കണം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളം ടൗണുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇരുനൂറോളം പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഏകീകൃത കെട്ടിട നിര്‍മാണ ചട്ടം എന്ന ആശയം പ്രസക്തമാണ്. മൂന്ന് നിയമം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും പ്രത്യേകം കെട്ടിട നിര്‍മാണ നിയമമാണ് വരാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ പ്രായോഗികമായി ചിന്തിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ പലതും പറയും. അവര്‍ക്ക് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ല.
കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. നേരത്തെ ഐ.കെ.എമ്മിന്റെ നേതൃത്വത്തില്‍ സങ്കേതം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ പുതിയൊരു കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. കെ.എസ്.യു.ഡി.പി പദ്ധതി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച് രൂപീകരിക്കപ്പെട്ടതാണ്. ഇത് അടച്ചുപൂട്ടാന്‍ നീക്കമുള്ളതായി സൂചനയുണ്ട്. വീണ്ടും ക്യാബിനറ്റില്‍ വെച്ചുമാത്രമേ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടിയെടുക്കാവൂവെന്നും മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്