Connect with us

EDUCATION

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മാറ്റമില്ല

പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ

Published

on

തിരുവനന്തപുരം : സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.

എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷ.
മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

EDUCATION

ആയുർവേദ പി.ജി പ്രവേശന പരീക്ഷയിൽ നിന്ന് മലയാളികൾ പുറത്ത്

ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

Published

on

കേരളത്തിലെ ആയിരക്കണക്കിന് ആയുർവേദ ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കേന്ദ്രഏജൻസി . ആയുർവേദ ബിരുദാനന്തര ബിരുദ (പി. ജി ) പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തതാണ് പ്രശ്നം. ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

2018 ബാച്ചിലെ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാകാൻ ഒരു വർഷം അധികമെടുത്തതാണ് ഇൻ്റേൺഷിപ്പ് വൈകാൻ കാരണമായത്. ഇത് കോ വിഡ് കാരണം കോളേജുകൾ അടച്ചിട്ടത് മൂലമായിരുന്നു. കേരളത്തിൽ ഈ വർഷം സെപ്തംബറിലാണ് 2018 ബാച്ചുകാരുടെ ഇൻ്റേൺഷിപ്പ് പൂർത്തിയാകുകയുള്ളൂ. ഫലത്തിൽ ഈ വർഷത്തെ പി.ജി. പ്രവേശന പരീക്ഷ എഴുതാൻ കഴിയാതാകുകയും ഒരു വർഷം ഇവർക്ക് നഷ്ടപ്പെടുകയും ചെയ്യും.

ജൂലൈ ആറിനാണ് ഈ വർഷത്തെ പി.ജി എൻട്രൻസ് . അപേക്ഷാ തീയതി അവസാനിക്കുന്നത് മെയ് 15നും .വിഷയത്തിൽ കേന്ദ്ര നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസിക്ക് (എൻ.ടി.എ ) പരാതി നൽകുമെന്ന് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത്കുമാർ അറിയിച്ചു.

Continue Reading

Trending