Connect with us

kerala

മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

വീണാ വിജയനെയും അവരുടെ കമ്പനിയെയും സിഎംആര്‍എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയന്‍ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Published

on

മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

വീണാ വിജയനെയും അവരുടെ കമ്പനിയെയും സിഎംആര്‍എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയന്‍ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സിഎംആര്‍എല്‍ കമ്പനിക്ക് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട കാര്യങ്ങള്‍, സിഎംആര്‍എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി പണം എത്തിയ സംഭവം, വീണയുടെ കമ്പനി സിഎംആര്‍എല്‍ കമ്പനിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ തുടങ്ങിയ ആരോപണങ്ങളില്‍ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

”വീണാ വിജയന്‍ കമ്പനിയുടെ ഭാഗമായതിനുശേഷം കെആര്‍ഇഎംഎല്‍ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും അനധികൃതമായി സ്വന്തമാക്കിയ അവരുടെ ഭൂമി സംരക്ഷിക്കാനുമായി കേരള സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. റവന്യൂവകുപ്പ് തള്ളികളഞ്ഞ കമ്പിനിയുടെ അപേക്ഷ മുഖ്യമന്ത്രി വീണ്ടും പരിഗണിക്കുകയും അനുകൂലമായ നടപടി സ്വീകരിക്കാന്‍ വ്യവസായ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

മുഖ്യമന്ത്രിയും സര്‍ക്കാരും കമ്പനിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും സാമ്പത്തിക ലാഭത്തിനായി വീണാ വിജയന്‍ സിഎംആര്‍എല്ലുമായുള്ള സഹകരണം തുടരുകയും ചെയ്തെന്നും” പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

Continue Reading

kerala

പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നുയര്‍ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്‍ എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്‍ത്തയാണ്’- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിമാനം തകര്‍ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്‍ മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്‍ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു

നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്‌സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Continue Reading

Trending