Connect with us

kerala

വ്യാജവാര്‍ത്തകള്‍ക്ക് പഞ്ഞമില്ല; ചാണ്ടി ഉമ്മനെതിരെ സിപിഎം പ്രചരിപ്പിച്ചത് നട്ടാല്‍ മുളയ്ക്കാത്ത നുണ

ആര്‍.എസ്.എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയല്ലേ എന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചത്. ഒരു തരത്തിലും പ്രതിരോധിക്കാനാകാതെ വന്നപ്പോള്‍ ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ തന്നെ ദൗത്യം ഏറ്റെടുത്തു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനും, സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമലതല വഹിക്കുന്ന എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. കണ്ടാല്‍ എന്താ, എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണം. ആര്‍.എസ്.എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയല്ലേ എന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചത്. ഒരു തരത്തിലും പ്രതിരോധിക്കാനാകാതെ വന്നപ്പോള്‍ ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ തന്നെ ദൗത്യം ഏറ്റെടുത്തു.

അതില്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ വ്യാജവാര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ ബിജെപി പാനല്‍ വഴി കയറിപറ്റി എന്നതായിരുന്നു. സിപിഎം പ്രതിനിധികളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സിപിഎം പാര്‍ട്ടി ചാനലും മുഖപത്രവും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. ഒപ്പം കിടപിടിക്കുന്ന തരത്തില്‍ സൈബര്‍ പോരാളികളും.

കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവനും ബിജെപിയുടെ സ്വന്തമെന്ന് വിശ്വസിക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കളും അനുഭാവികളും. അത്തരം അജ്ഞതയില്‍ നിന്നും ഉയര്‍ന്ന വാര്‍ത്തയാണ് ചാണ്ടി ഉമ്മനെതിരെ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്‍.എച്ച്.എ.ഐയുടെ പോര്‍ട്ടലില്‍ കയറിയാല്‍ ഏതൊരു അഭിഭാഷകനും സ്വന്തം പേര് എംപാനല്‍ ചെയ്യാനായി അപേക്ഷിക്കാന്‍ സാധിക്കും. ഇതൊരു രാഷ്ട്രീയ നിയമനം അല്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ ഈ പാനലില്‍ ഉണ്ട്. ഇപ്പോള്‍ പുറത്ത് വന്ന ലിസ്റ്റില്‍ സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ബിജെപി എന്നീ പാര്‍ട്ടികളുമായി ബന്ധം ഉള്ളവരുണ്ട്.

പ്രസ്തുത ലിസ്റ്റില്‍ രണ്ടാം നമ്പറില്‍ ഉള്ള അഡ്വ കെ.പി സതീശന്‍ സിപിഎം ബന്ധം ഉള്ള അഭിഭാഷകന്‍ ആണ്. അട്ടപ്പാടി മധു വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത് ഇതേ അഭിഭാഷകനെയാണ്. വാളയാറില്‍ രണ്ട് പിഞ്ചു ബാലികമാര്‍ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചതും ഇദ്ദേഹത്തെയാണ്. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രണ്ടു കേസുകളിലും കെ.പി സതീശനാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍.

അഭിഭാഷകന്‍ എന്ന നിലയില്‍ ചാണ്ടി ഉമ്മന്‍ നേരത്തെ എന്‍.എച്ച്.എ.ഐ എംപാനലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ടു ഒരു ഫയല്‍ പോലും അഡ്വ. ചാണ്ടി ഉമ്മന്റെ കയ്യില്‍ വന്നിട്ടില്ല. ഇപ്പോള്‍ പഴയ ലിസ്റ്റില്‍ പുതിയ ആളുകളെ കൂടെ കൂട്ടി ചേര്‍ത്ത് ലിസ്റ്റ് പുറത്ത് ഇറങ്ങുകയായിരുന്നു. ചാണ്ടി ഉമ്മന്‍ തന്നെ നേരിട്ട് ബന്ധപ്പെട്ടതോടെ ആ ലിസ്റ്റ് ഇന്നലെ തന്നെ ക്യാന്‍സല്‍ ചെയ്തു.

എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിച്ച് നേതാക്കളും അനുയായികളും ഇപ്പോള്‍ ബിജെപി,ആര്‍എസ്എസ് സ്തുതിപാഠകരായി മാറി എന്നുസാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

കപ്പലില്‍ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡും കപ്പലിന്റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ടെന്നുമാണ് വിവരം.

അതേസമയം കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്‌നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട കപ്പല്‍ കപ്പല്‍ കടലില്‍ താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും, ജയം യുഡിഎഫിന്; പി വി അന്‍വര്‍

മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ പിണറായി വിജയന്‍ മത്സരിച്ചാലും വിജയിക്കില്ലെന്നും പി വി അന്‍ലര്‍ പറഞ്ഞു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം എന്ട് ചെയ്‌തെന്നും പി വി അന്‍വര്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23 നുമാണ് നടക്കുക. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്‍കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending