gulf
മലപ്പുറം കെ.എം.സി.സി ആരോഗ്യ കാമ്പയിൻ ‘പരിരക്ഷ 2025’ ഇന്ന് മുതൽ
വൈകീട്ട് ഏഴ് മുതൽ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിനെറ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇസ്മ മെഡിക്കൽ സന്റെറുമായി (അൽ ഖലീജ് ഇസ്ബീലിയ) സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ കാമ്പയിന് വ്യാഴാഴ്ച തുടക്കം കുറിക്കും.
വൈകീട്ട് ഏഴ് മുതൽ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വെള്ളിയാഴ്ച റിയാദിലെ പ്രമുഖ ഡോക്ടർമാരും മെഡിക്കൽ ട്രെയിനർമാരും പങ്കെടുക്കുന്ന ആരോഗ്യ സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ ഇസ്മ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. സുമി തങ്കച്ചൻ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിക്കും.
പ്രമുഖ ലൈഫ് കോച്ച് സുഷമ ഷാൻ ‘ലഹരി ചുഴിയിൽ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാൻ ‘പ്രവാസികളിലെ മാനസിക സമ്മർദം’ എന്ന വിഷയവും അവതരിപ്പിക്കും.
ഫെബ്രുവരി 14ന് ഇസ്മ മെഡിക്കൽ സെന്ററിൽ വെച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്കായി വിപുലമായ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന വിപുലമായ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി അതി നൂതന ടെക്നോളജിയോടുകൂടിയ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയം, വൃക്ക, കണ്ണ് എന്നിവയുൾപ്പെടെയുള്ള പരിശോധനകളും ഇസ്മ മെഡിക്കൽ സെന്ററിലെ മലയാളി നേത്ര രോഗവിദഗ്ധരുടെ സേവനവും ലഭ്യമാകും.
കൂടാതെ ഈ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് മാസത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
റിയാദിന്റെ ഏത് ഭാഗത്തുനിന്നും അനായാസേന പുതിയ മെട്രോ സംവിധാനം വഴി ക്യാമ്പിലേക്ക് എത്താൻ കഴിയും. വിശാലമായ കാർ പാർക്കിങ് സൗകര്യവും ലഭ്യമാണ്. മെട്രോയുടെ റെഡ് ലൈനിലെ 23ാം നമ്പർ സ്റ്റേഷന് സമീപമാണ് ഇസ്മ മെഡിക്കൽ സെന്റർ.
ഏപ്രിൽ 25ന് വൈകീട്ട് ഏഴിന് സുലൈ വൈറ്റ് പാലസ് ഇസ്തിറാഹയിൽ പ്രമുഖ ആരോഗ്യ പരിശീലകരുടെ നേതൃത്വത്തിൽ ഒരു വെൽനസ് വർക്ക്ഷോപ്പും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇസ്മ മെഡിക്കൽ സന്റെർ മാനേജിങ് ഡയറക്ടർ വി.എം. അഷ്റഫ്, ഇസ്മ മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സി.കെ. ഫഹദ്, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ട്രഷറർ മുനീർ വാഴക്കാട്, വെൽഫെയർ വിങ് ഭാരവാഹികളായ ജാഫർ വീമ്പൂർ, ഇസ്മാഈൽ പടിക്കൽ, ഹാഷിം കോട്ടക്കൽ എന്നിവർ പങ്കെടുത്തു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി