Connect with us

kerala

പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമാണോ; രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി

ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു

Published

on

കൊച്ചി: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. കണ്ണൂരിലെ വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവേയായിരുന്നു വിമര്‍ശനം. പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമാണോയെന്ന് കോടതി ചോദിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളികൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിറ്റേതായിരുന്നു വിമര്‍ശനം.

വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങള്‍ നടത്തിയതു പോലുള്ള മറ്റു സംഭവങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ട്ട് ഒരാഴ്ചക്കകം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളുമടക്കം രേഖപ്പെടുത്തി നല്‍കാനാണ് നിര്‍ദേശം.

സമാന സംഭവങ്ങളിലെല്ലാം നടപടിയെടുത്തതായും കണ്ണൂരില്‍ നടന്നത് പ്രതിഷേധ പരിപാടിയാണെന്നും തത്സമയ നടപടിക്ക് പരിമിതിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍, വഞ്ചിയൂരിലേത് പാര്‍ട്ടി ഏരിയ സമ്മേളനമായിരുന്നുവെന്നും നാടകം നടത്താന്‍ കൂടിയാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞതായാണ് പൊലീസ് നല്‍കിയ വിശദീകരണം. ഇയാള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രതികള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസഥയടക്കം ചുമത്തിയിട്ടുണ്ടോയെന്നും ചോദിച്ചു. പ്രതിഷേധം വേണം. അത് നടപ്പാതയില്‍ പാടില്ല. അവിടെ അടച്ചുകെട്ടിയാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ടിവരും. ഇത് അപകടത്തിനിടയാക്കുമെന്നും കോടതി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവില താഴോട്ട്

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Published

on

രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8940 രൂപയും പവന് 71,520 രൂപയുമായി.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം പവന് 1760 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ പവന് 360 രൂപയും വര്‍ധിച്ചിരുന്നു.

ഏപ്രില്‍ 22നാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് പവന് 74,320 രൂപയായിരുന്നു സ്വര്‍ണവില. മേയ് 15നാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു അന്നത്തെ വില.

Continue Reading

kerala

പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്.

Published

on

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ റബ്ബര്‍ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷന്‍ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായാല്‍ ഇവ തിരിച്ചറിഞ്ഞ് അലാറം ശബ്ദിക്കും.

ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് രക്ഷപ്പെടുമെന്നും പ്രദേശവാസികള്‍ക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണില്‍ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍, ഡി എഫ് ഒ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതോടെ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അലാറം സ്ഥാപിക്കുകയുമായിരുന്നു.

Continue Reading

kerala

നാലു വയസുകാരിയുടെ കൊലപാതകം: കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലെന്ന് അമ്മയുടെ മൊഴി

Published

on

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ മൊഴി പുറത്ത്. കുട്ടിയുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നല്‍കി. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ച വിവരം അറിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

കുട്ടികളും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും യുവതി മൊഴി നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ മൊഴി നല്‍കി.

അതേസമയം നാലു വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.

സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.

മെയ് 19 തിങ്കളാഴ്ച അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതായി. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു.

Continue Reading

Trending