News
ട്രംപിനും മസ്‌കിനുമെതിരായ ജനവികാരം; മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിക്കു നേരെ ആക്രമണങ്ങൾ വർധിക്കുന്നു
വാഹനങ്ങളുടെ ബാറ്ററികളിൽ തീ പിടിക്കുന്നതിന് മുമ്പ് തീ അണച്ചതിനാൽ വലിയൊരു സ്ഫോടനം തടയാൻ കഴിഞ്ഞെന്ന് അധികാരികൾ പറഞ്ഞു.

ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രമുഖനുമായ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ ഇലോൺ മസ്‌കിന്റെ ഇടപെടലിനെതിരായ പ്രതിഷേധം ശക്തമായതോടെ, അമേരിക്കയിലെ ഒരു സർവീസ് സെന്ററിൽ നിരവധി ടെസ്‌ല വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. ടെസ്‌ല കാറുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ടാണിത്.
കറുത്ത വസ്ത്രം ധരിച്ച ഒരാൾ ലാസ് വെഗസിലെ ഒരു ടെസ്‌ല സർവീസ് സെന്ററിൽ എത്തുകയും അഞ്ച് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അക്രമി ‘റെസിസ്റ്റ്’ എന്ന വാക്ക് സ്ഥാപനത്തിന്റെ മുൻവാതിലിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനങ്ങളുടെ ബാറ്ററികളിൽ തീ പിടിക്കുന്നതിന് മുമ്പ് തീ അണച്ചതിനാൽ വലിയൊരു സ്ഫോടനം തടയാൻ കഴിഞ്ഞെന്ന് അധികാരികൾ പറഞ്ഞു.
ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി തിരിച്ചെത്തിയതിനുശേഷം, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് അദ്ദേഹത്തിന്റെ കൂടെ സ്ഥിരം സാന്നിധ്യമായിരുന്നു. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനായ മസ്‌കും അദ്ദേഹത്തിന്റെ ടെസ്‌ല ബ്രാൻഡും പ്രതിഷേധക്കാരുടെ ലക്ഷ്യമായി മാറിയിരിക്കുമാകയാണ്.
ടെസ്‌ല ഷോറൂമുകൾ, വാഹന ലോട്ടുകൾ, ചാർജിങ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥ തയിലുള്ള കാറുകൾ എന്നിവയാണ് പ്രതിഷേധക്കാർ ലക്ഷ്യമിടുന്നത്. കാനഡയിൽ, സുരക്ഷാ കാരണങ്ങളാൽ ടെസ്‌ലയെ ഒരു അന്താരാഷ്ട്ര ഓട്ടോ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുക്കുകയും സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്ന പുതിയ ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ മസ്കിന് അധികാരം നൽകുകയും ചെയ്തതിനുശേഷമാണ് ടെസ്‌ലക്ക് നേരെയുള്ള ആക്രമണങ്ങളിൽ വർധനവ് ഉണ്ടായത്.
എ.ബി.സി ന്യൂസ് പ്രകാരം , മാർച്ച് 11ന് മസാച്യുസെറ്റ്സിൽ മൂന്ന് ടെസ്‌ല കാറുകൾ നശിപ്പിക്കപ്പെട്ടു. സി.എൻ.എൻ പ്രകാരം ബോസ്റ്റണിന് പുറത്തുള്ള ഏഴ് ടെസ്‌ല ചാർജിംഗ് സ്റ്റേഷനുകൾ അഗ്നിക്കിരയാക്കപ്പെട്ടു. ന്യൂയോർക്കിൽ, ഒരു ടെസ്‌ല ഷോറൂം കൈവശപ്പെടുത്തിയതിന് ആറ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ടെസ്ല ഡീലർഷിപ്പുകൾക്കു നേരെയുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കൊളറാഡോയിലെ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെസ്‌ല വാഹനങ്ങൾക്കു നേരെ കോക്ടെയിലുകൾ എറിഞ്ഞതിനും കെട്ടിടത്തിൽ ‘നാസി കാറുകൾ’ എന്ന് സ്പ്രേ പെയിന്റ് ചെയ്തതിനുമായിരുന്നു നടപടി.
തന്റെ കാറുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ മസ്‌ക് അപലപിച്ചു. അതേസമയം ട്രംപ് അധികാരത്തിലേറിയ സമയത്ത് ഉയർന്നിരുന്ന ടെസ്‌ലയുടെ ഓഹരികൾ ഇപ്പോൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ട്രംപ് അധികാരമേറ്റതിനുശേഷം ഉപയോഗിച്ച സൈബർട്രക്കിന്റെ വില ഏകദേശം എട്ട് ശതമാനം കുറഞ്ഞു. ഇത് ഡിമാൻഡ് കുറയുന്നതിന്റെ സൂചനയാണ്.
ഡിസംബർ മുതൽ മസ്കിന് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ടെസ്‌ലയുടെ ഓഹരികൾ അതിന്റെ സഹകമ്പനികളേക്കാൾ കൂടുതൽ ഇടിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളിൽ 33% ത്തിലധികം ഇടിവ് രേഖപ്പെടുത്തി.
india
ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി
കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.
കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.
നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.
kerala
ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയപാത തകര്‍ന്ന വിഷയത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മലപ്പുറത്ത് ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം, തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ പറഞ്ഞു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം