GULF
മക്ക-മദീന ഹൈവേയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്

മദീന: സൌദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടത് ഇന്തോനേഷ്യന്‍ ഉംറ തീര്‍ത്ഥാടക സംഘമായിരുന്നു. റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച ആറുപേരില്‍ രണ്ടുപേര്‍ കിഴക്കന്‍ ജാവയിലെ ബോജൊനെഗോറോയില്‍ നിന്നുള്ളവരാണ്.
ബോജൊനെഗോറോ റീജിയണല്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ അംഗമായ എനി സോദര്‍വതിയും, സുംബെറെജോയിലെ മുഹമ്മദിയ ഇസ്ലാമിക് ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡയാന്‍ നോവിറ്റയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജിദ്ദയിലെ ഇന്ത്യോനേഷ്യന കോണ്‍സുലേറ്റ് ജനറല്‍ (കെജെആര്‍ഐ) സംഭവത്തില്‍ ഇടപെടുകയും, ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അപകടസ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ഒരു സംഘത്തെ അയക്കുകയും ചെയ്തു.
ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിത കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉംറ ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ വിവിധ കക്ഷികളുമായി സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്തോനേഷ്യന്‍ പൗര സംരക്ഷണ ഡയറക്ടര്‍ ജൂധ നുഗ്രഹ, ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും, അതിജീവിച്ച തീര്‍ത്ഥാടകരുടെ അവസ്ഥ സര്‍ക്കാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു. മൃതദേഹങ്ങള്‍ ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകുന്നതും പരിക്കേറ്റവരുടെ പരിചരണവുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
kerala3 days ago
വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍