Video Stories
റെയ്ഡ് നടത്തി എന്താണ് കണ്ടെത്തിയതെന്ന് സിബിഐ പറയണം: ലാലു
പറ്റ്ന: തനിക്കെതിരെ അഴിമതിയാരോപിച്ച് നടത്തുന്ന റെയ്ഡുകളെ ഭയക്കുന്നില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഇരുപത് വര്‍ഷത്തോളമായി താന്‍ സിബിഐ അന്വേഷണം നേരിടുന്നു. സുപ്രീംകോടതിയില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ താന്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് റെയ്ഡുകള്‍ നടത്തി തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും തന്നെ അപമാനിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ലാലു ആരോപിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രമാതീതമായ സ്വത്ത് സമ്പാദനമുന്നയിച്ച് കാലങ്ങളായി കുപ്രചാരണങ്ങള്‍ നടക്കുകയാണ്. തന്റെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ എന്താണ് കണ്ടെത്താനായതെന്ന് സിബിഐ വ്യക്തമാക്കണം- ലാലു പറഞ്ഞു.
പറ്റ്നയിലെ ലാലുപ്രസാദ് യാദവിന്റെ വീടുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ റെയ്ഡ് നടന്നിരുന്നു. നരേന്ദ്രമോദി- അമിത്ഷാ എന്നീ രാഷ്ട്രീയ മേലാളന്മാരുടെ നിര്‍ദ്ദേശപ്രകാരം നടന്ന സംഭവത്തില്‍ പൊലീസിനെ പഴിചാരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസമയത്ത് ലാലു റാഞ്ചിയിലായിരുന്നു. താനില്ലാത്ത സമയത്ത് റെയ്ഡ് നടത്തിയത് മോശം പ്രവണതയായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News
ഫലസ്തീനില്‍ ഇനി ബന്ദികളില്ല; അവസാന ബന്ദിയുടെയും മൃതദേഹ കൈമാറ്റം നടന്നെന്ന് ഇസ്രാഈല്‍
ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന് റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്.
ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹ കൈമാറ്റവും നടന്നതെന്ന് ഇസ്രാഈല്‍ പ്രതിരോധ സേന. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും മൃതദേഹം ഗസ്സയിലേക്ക് കൊണ്ടുപോവുകയും ചെയ്ത ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന് റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്. ഇതോടെ ഗസ്സയില്‍ ബന്ദികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ഇസ്രാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിര്‍ണ്ണായകമായ സൈനിക നീക്കം വടക്കന്‍ ഗസ്സയിലെ ഒരു സെമിത്തേരി കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്ന വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഇന്റലിജന്‍സ് വിവരങ്ങളും ഉപയോഗിച്ചായിരുന്നു ദൗത്യം. റാന്‍ ഗ്വിലിയുടെ മൃതദേഹം ഇസ്രാഈലിലെത്തിച്ചതായും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
അവസാന ബന്ദിയുടെയും മൃതദേഹം തിരികെ ലഭിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ റഫ അതിര്‍ത്തി തുറന്നേക്കാം. മൃതദേഹം ലഭിച്ചാല്‍ ഈജിപ്റ്റിലേക്കുള്ള റഫ അതിര്‍ത്തി തുറക്കുമെന്ന് ഇസ്രാഈല്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇത് ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് ഇരുവിഭാഗങ്ങളും കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്.
News
ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
‘എം.വി തൃഷ കെര്സ്റ്റിന് 3’ (MV Trisha Kerstin 3) എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി വന്‍ അപകടം. ‘എം.വി തൃഷ കെര്സ്റ്റിന് 3’ (MV Trisha Kerstin 3) എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരു ആറ് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 1:50 ഓടെയായിരുന്നു അപകടം. സാംബോവങ്ക സിറ്റിയില്‍ (Zamboanga City) നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് (Jolo) പോവുകയായിരുന്നു ബോട്ട്. യാത്ര തുടങ്ങി ഏകദേശം നാല് മണിക്കൂറിന് ശേഷം ബലൂക്-ബലൂക് ദ്വീപിന് സമീപം വെച്ച് ശക്തമായ തിരമാലകളില്‍പ്പെട്ട് ബോട്ടിന്റെ താഴത്തെ ഡെക്കില്‍ വെള്ളം കയറുകയും ബോട്ട് മറിയുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ ബോട്ടില്‍ 332 യാത്രക്കാരും 27 ജീവനക്കാരും അടക്കം ആകെ 359 പേരാണ് ഉണ്ടായിരുന്നത്. 316 പേരെ കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏകദേശം 28 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരെ ഇസബെല്ല സിറ്റിയിലെയും സാംബോവങ്കയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മിക്കവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അലിസണ് ഷിപ്പിംഗ് ലൈന്‍സ് (Aleson Shipping Lines) എന്ന കമ്പനിയുടേതാണ് ഈ ബോട്ട്. ബോട്ടിന് 352 പേരെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നതിനാല്‍ പ്രാഥമികമായി അമിതഭാരം (Overloading) ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി ഫിലിപ്പീന് നേവിയുടെയും എയര്‍ഫോഴ്സിന്റെയും സഹായത്തോടെ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
Video Stories
പത്മഭൂഷൻ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി: മമ്മൂട്ടി
റിപ്പബ്ലിക് ദിന ആശംസകളോടൊപ്പമാണ് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചതിൽ നടൻ നന്ദി അറിയിച്ചത്
കൊച്ചി: ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ടുകളായി നിർണായക സ്വാധീനം ചെലുത്തിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ അദ്ദേഹം നന്ദി അറിയിച്ചു. റിപ്പബ്ലിക് ദിന ആശംസകളോടൊപ്പം രാജ്യത്തിനോടും ജനങ്ങളോടും സർക്കാരിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയത്.“മാതൃരാജ്യത്തിനു നന്ദി… ‘പത്മഭൂഷൺ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ,” എന്നാണ് മമ്മൂട്ടി കുറിച്ചത്.
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ദിവസമാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതിയും പ്രഖ്യാപിക്കപ്പെട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇത് മമ്മൂട്ടിയുടെ ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്.
ഈ വർഷം മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സാമൂഹിക–രാഷ്ട്രീയ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മരണാനന്തരമായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. റിട്ട. ജസ്റ്റിസ് കെ. ടി. തോമസിനും, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി. നാരായണനും പത്മവിഭൂഷൺ ലഭിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
അതേസമയം, എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News1 day agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
-
india1 day agoപ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
