Connect with us

kerala

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.

Published

on

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ.

രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

kerala

കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍

കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.

Published

on

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു മേശത്ത് ചുറ്റുമിരുന്ന് കടകംപള്ളിയും പോറ്റിയും മറ്റുള്ളവരും സംസാരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?

പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്.

ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?

 

Continue Reading

kerala

സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കിയത് ലീഗിന്റെ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഉദാഹരണം; പി.കെ നവാസ്

എം.പി സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കിയത് ലീഗിന്റെ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഇന്നിന്റെ ഉദാഹരണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്.

Published

on

എം.പി സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കിയത് ലീഗിന്റെ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഇന്നിന്റെ ഉദാഹരണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. മലബാറിലെ കോളറ കാലത്ത് പിതാവും മാതാവും നഷ്ടപ്പെട്ട കെ.പി രാമന്‍ എന്ന കുട്ടിയെ ദത്തെടുത്ത എംകെ ഹാജിയുടെ ചരിത്രം ഈ ഘട്ടത്തില്‍ സിപിഎമ്മുകാരുടെ രാഷ്ട്രീയ വായനകളിലേക്ക് വെക്കുകയാണെന്നും പി കെ നവാസ് ഓര്‍മ്മിപ്പിച്ചു. തിരൂരങ്ങാടി യതീംഖാനയില്‍ എം.കെ ഹാജിയുടെ മകനായി വളര്‍ന്ന കെ.പി രാമന്‍ മാസ്റ്റര്‍ തികഞ്ഞ വിശ്വാസിയായി ജീവിച്ചു. പഠന ശേഷം പഠിച്ച സ്‌കൂളില്‍ തന്നെ എംകെ ഹാജി അധ്യാപകനായി നിയമിച്ചു.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് അധ്യാപകര്‍ വരുന്നത് വളരെ വിരളമായ കാലം എന്നുമാത്രമല്ല ഏറ്റവും കൂടുതല്‍ മുസ്ലിം വിദ്യാര്‍ത്ഥികളും മുന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളും പഠിച്ചിരുന്ന കാലത്താണ് ആ നിയമനം നടന്നത്. കേരളത്തിന്റെ അനവധി അധികാര ഗോപുരങ്ങളിലേക്ക് അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും പി കെ നവാസ് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംവരണം എന്ന ആശയം നടപ്പിലാക്കുന്നതിനും മുന്നേ ജനറല്‍ സീറ്റില്‍ മത്സരിപ്പിച്ച് വേങ്ങര പഞ്ചായത്തില്‍ ജനറല്‍ സീറ്റില്‍ തന്നെ രാമന്‍ മാസ്റ്ററെ പ്രസിഡന്റായി അന്ന് ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ഭരിക്കുമ്പോള്‍ കേരളത്തിലെ പി.എസ്.സി ബോര്‍ഡിലേക്ക് നിയമിച്ചു, പിന്നീട് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകള്‍ മാത്രമല്ല പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പാര്‍ട്ടിയുടെ അധ്യാപക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. കുന്ദമംഗലം എന്ന പാര്‍ട്ടിയുടെ ജനറല്‍ നിയമസഭാ സീറ്റില്‍ മത്സരിച്ച നേതാവാണ് യു.സി രാമന്‍. വയനാട് ജില്ലയിലെ പനമരം പഞ്ചായത്ത് ജനറല്‍ പ്രസിഡന്റ് സീറ്റിലേക്ക് മുസ്ലിം ലീഗ് തിരഞ്ഞെടുത്തത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ലക്ഷ്മി ആലക്കാമുറ്റത്തെയാണ്.
തിരഞ്ഞെടുപ്പില്‍ സംവരണം വരുന്നതിനും മുമ്പേ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തില്‍ നിന്ന് അധികാര രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അനേകം പാരമ്പര്യങ്ങള്‍ തിളങ്ങിനില്‍ക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്നും പി കെ നവാസ് പറഞ്ഞു.

എ.പി സ്മിജി ഈ പരമ്പര്യത്തിന്റെ ഇന്നിന്റെ ഉദാഹരണം മാത്രമാണെന്നും രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയില്‍ രണ്ട് തവണ തോല്‍വി ഏറ്റുവാങ്ങിയ ബി.ആര്‍ അംബേദ്കറെ മുസ്ലിം ലീഗ് സീറ്റില്‍ വിജയിപ്പിച്ചാണ് രാജ്യത്തിന് ഭരണഘടനയുണ്ടാക്കാന്‍ ഞങ്ങളയച്ചതെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ക്കായുള്ള ചെറുത്തുനില്‍പ്പിന്റെ ഈ രാഷ്ട്രീയ സൗന്ദര്യം ഇതുപോലെ ഒരുപാട് രാഷ്ട്രീയ മാതൃകകളെ കാഴ്ചവെക്കും.
അതിനാല്‍ സി.പി.എമ്മുകാരുടെ അഭിനന്ദങ്ങള്‍ക്ക് നന്ദിയെന്നും അതിലെ ഉപദേശങ്ങള്‍ക്ക് ഈ ചരിത്രമാണ് മറുപടിയെന്നും പി കെ നവാസ് വ്യക്തമാക്കി.

 

Continue Reading

kerala

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

രാവിലെ 10.30-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പുതിയ അധ്യക്ഷന്മാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഭരണസാരഥികളെ നിശ്ചയിക്കുന്നത്. രാവിലെ 10.30-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ആറ് കോര്‍പറേഷനുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്‍മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രാമീണ മേഖലയിലും പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുന്നത്. ഭൂരിപക്ഷം വ്യക്തമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ വിമതന്മാരും സ്വതന്ത്രരും എടുക്കുന്ന നിലപാട് പലയിടങ്ങളിലും അധികാര നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. തുല്യ വോട്ടുകള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ നറുക്കെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക.

അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരം സമിതി അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടക്കും. ജനുവരി 5 മുതല്‍ 7 വരെയുള്ള തീയതികളിലാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. നഗരസഭകളില്‍ യു.ഡി.എഫ് മേധാവിത്വം പുലര്‍ത്തിയപ്പോള്‍, ഗ്രാമീണ മേഖലയില്‍ ആര് മുന്നിലെത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Continue Reading

Trending