Connect with us

News

സമാധാനം ഇല്ലെങ്കില്‍ യുദ്ധം തന്നെ: പുടിന്‍

കഴിഞ്ഞ ദിവസം സൈനിക കമാന്‍ഡ് പോസ്റ്റ് സന്ദര്‍ശിച്ച ശേഷമാണ് പുടിന്‍ നയം വ്യക്തമാക്കിയത്.

Published

on

മോസ്‌കോ: യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ യുക്രെയ്ന്‍ തയ്യാറാകുന്നില്ലെങ്കില്‍, സൈനിക ശക്തിയിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്ന് റ ഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കഴിഞ്ഞ ദിവസം സൈനിക കമാന്‍ഡ് പോസ്റ്റ് സന്ദര്‍ശിച്ച ശേഷമാണ് പുടിന്‍ നയം വ്യക്തമാക്കിയത്.

യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സൈനിക നടപടി അവസാനിപ്പിക്കാന്‍ അവര്‍ക്ക് തിടുക്കമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സ മാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കീവ് ആഗ്രഹിക്കുന്നില്ലെങ്കില്‍, പ്രത്യേക സൈനിക നടപടിയുടെ ഭാഗമായി റഷ്യ നിശ്ചയിച്ചിട്ടുള്ള എല്ലാ ലക്ഷ്യങ്ങളും സൈനിക മാര്‍ഗങ്ങളിലൂടെ തന്നെ ഞങ്ങള്‍ പൂര്‍ത്തിയാക്കും.’- പുടിന്‍ പറഞ്ഞു. സൈനിക കമാന്‍ഡര്‍മാരുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുദ്ധഭുമിയി ലെ പുതിയ നേട്ടങ്ങളും റഷ്യ അവകാശപ്പെട്ടു.

 

kerala

ശബരിമല സ്വര്‍ണക്കൊള്ള; തൊണ്ടിമുതല്‍ തേടി അന്വേഷണസംഘം

യഥാര്‍ത്ഥ തൊണ്ടിമുതല്‍ എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍. യഥാര്‍ത്ഥ തൊണ്ടിമുതല്‍ എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ എവിടെ എന്ന് ചോദ്യത്തിന് ഗോവര്‍ധന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സ്മാര്‍ട് ക്രിയേഷന്‍സില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്വര്‍ണം കൈമാറിയ ഇടനിലക്കാരന്‍ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം സ്വര്‍ണ കൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസി മൊഴി നല്‍കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്‌ഐ.ടി. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ ന മ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുള്ളണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ശബരിമല കൊള്ളയുമായി തനിക്ക് ബ ന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് മണി.

താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധീനനായാണ് മണി ചോദിക്കുന്നത്. തനിക്കെതിരെ പെറ്റികേസ് പോലുമില്ല. പോറ്റിയെ അറിയില്ല. പക്ഷെ അന്വേഷണവുമായി സഹകരിക്കുമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരു എം.എസ് മണിയെന്ന് സ്ഥിരീകരിക്കുകയാണ് എസ്.ഐ.ടി. രമേശ് ചെന്നിത്തല പറഞ്ഞ പ്രവാസി വ്യവസായിയാണ് ഡി. മണിയെ കുറിച്ച് ആദ്യം പറയുന്നത്. വ്യവസായി നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് എസ്.ഐ.ടിയെ ഡിണ്ടിഗലിലെത്തിച്ചത്. ഈ നമ്പര്‍ ഡിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്റെ പേരിലാണ്. അതിനാല്‍ മണിയെന്ന ബാലമുരുകനാകണം കണ്ണിയില്‍ ഉള്‍പ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മണി ഉപയോഗിക്കുന്ന മറ്റ് രണ്ട് നമ്പറുകള്‍ കൂടി കണ്ടെത്തിയത്. ചെന്നിത്തലയുടെ വെളിപ്പെ
ടുത്തലോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നു. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള
നീക്കത്തിലാണ് എസ്.ഐ.ടി.

 

Continue Reading

Film

ലൈംഗികാതിക്രമക്കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമെന്ന് അതിജീവിത

കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു.

Published

on

തിരുവനന്തപുരം: സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് അതിജീവിത. അദ്ദേഹത്തിനായി പലരും ഇടനിലക്കാരാവുന്നുണ്ടെന്നും കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു. ഈ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ യുവതി പറയുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരിരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നി വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി പലതവണ പൊലി സില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാല താമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യൂ.സി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

 

Continue Reading

india

സി.ബി.ഐ കുല്‍ദീപ് സെംഗാറുമായി ഒത്തുകളിച്ചെന്ന് ഉന്നാവ് കേസിലെ ഇര

സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published

on

ന്യൂഡല്‍ഹി ഉന്നാവ് കൂട്ടമാനഭംഗക്കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സെംഗാറുമായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി കേസിലെ ഇര. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടു. കുല്‍ദീപ് സെംഗാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരയുടെ ആരോപണം. ഇതിനിടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ അതിജിവിതയുടെ അമ്മ തളര്‍ന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി.

അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ജന്തര്‍മന്തറിലും ഇന്ത്യാ ഗേറ്റിലും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നാണ് അതിജീവിതയുടെ ആരോപണം. ഈക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടര്‍ക്ക് അതിജീവിത പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തി. ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സി.ബി.ഐ അഭിഭാഷകര്‍ പരാജയപ്പെട്ടെന്നും അന്വേഷണം നടക്കുമ്പോള്‍ തന്നെ കേസ് അട്ടിമറിക്കാന്‍ നിക്കങ്ങള്‍ നടന്നുവെന്നും അതിജിവിത നല്‍കിയ ആറ് പേജുള്ള പരാതിയില്‍ പറയുന്നു.

സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. താന്‍ പഠനം നടത്താത്ത സ്‌കൂളില്‍ പഠിച്ചെന്ന് കാട്ടി പ്രായം തെളിയിക്കുന്ന വ്യാജ രേഖയുണ്ടാക്കി. തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയന്നും പരാതിയില്‍ ആരോപിക്കുന്നു.

 

സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഉന്നാവോ കുട്ടമാനഭംഗക്കേസിലെ പ്രതി കുല്‍ദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രിംകോടതി ഇന്ന് അടിയന്തര വാദം കേള്‍ക്കും. ഹൈക്കോടതി നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും രാജ്യമെമ്പാടും വന്‍ പ്രതിഷേധം രൂപപ്പെടുകയും ചെയ്തതോടെയാണ് സി.ബി.ഐ അപ്പില്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

 

Continue Reading

Trending