Connect with us

kerala

പുതുവത്സര ആഘോഷം; തിരക്ക് കണക്കിലെടുത്ത് ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കും.

Published

on

കൊച്ചി: പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കും. ആഘോഷങ്ങളുടെ ഭാഗമായി എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവത്സര രാത്രിയില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും.

ഡിസംബര്‍ 31ന് ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലും കൊച്ചി നഗരത്തിലുമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റോഡരികിലെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, സെയിന്റ്സ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂവും തുറന്നു. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിക്കും. ഇവര്‍ക്കൊപ്പം പത്ത് ഇന്‍സ്പെക്ടര്‍മാരും സുരക്ഷാ ചുമതല വഹിക്കും. ജനത്തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കി.

 

kerala

ആളുമാറി പോലീസ് മര്‍ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍

ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു.

Published

on

തൃശൂരില്‍ ആളുമാറി പോലീസ് മര്‍ദിച്ച യുവാവ് ചികിത്സയില്‍. കുറ്റൂര്‍ പുതുകുളങ്ങര വീട്ടില്‍ ശരത്ത് (31) ആണ് വിയ്യൂര്‍ പോലീസിനെതിരേ ആളുമാറി മര്‍ദിച്ചതായി പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു. വീട്ടില്‍നിന്ന് പിടിച്ച് ജീപ്പിലെത്തിയശേഷവും ജീപ്പ് ഓടിത്തുടങ്ങിയപ്പോഴുമെല്ലാം മര്‍ദനം തുടര്‍ന്നുവെന്ന് ശരത്ത് ആരോപിച്ചു.

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഏഴ് പോലീസുകാര്‍ വീട്ടിനുതൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ തറവാട്ടുക്ഷേത്രത്തിലെ കണക്കുനോക്കി കൊണ്ടിരിക്കെ ശരത്തിനെ കാരണം പറയാതെ മര്‍ദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്.

26-ന് കുറ്റൂരിലെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനു കാരണക്കാരന്‍ ശരത്ത് എന്ന രീതിയിലാണ് പോലീസ് മര്‍ദിച്ചത്. 26-ന് താന്‍ ഉത്സവപ്പറമ്പില്‍ ഇല്ലായിരുന്നുവെന്നും ലൊക്കേഷന്‍ പരിശോധിക്കാമെന്നും ശരത്ത് പറയുന്നു. കാപ്പ നിയമപ്രകാരം ആറുമാസം നാടുകടത്തലിന് വിധേയനായ ശരത്ത് നേരത്തേ ചിലകേസുകളില്‍ പ്രതിയായിരുന്നു. നല്ലനടപ്പില്‍ ജീവിക്കുമ്പോഴാണ് മര്‍ദനത്തിനിരയായത്. നേരത്തേ പ്രതിയായിരുന്നതിനാല്‍ മര്‍ദനമേറ്റ ശരത്തിന്റെ വിവരങ്ങള്‍ പോലീസിന്റെ കൈയിലുണ്ടായിരുന്നതും ആളുമാറാന്‍ കാരണമായി.

മര്‍ദനത്തിനിടെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പോലീസ് പറഞ്ഞപ്പോള്‍ത്തന്നെ അതുതാനല്ലെന്ന് പറഞ്ഞിരുന്നതായി ശരത്ത് പറയുന്നു. പക്ഷേ മര്‍ദനം തുടര്‍ന്നു. വീട്ടുകാര്‍ അഭിഭാഷകനെയും കൂട്ടി സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോള്‍ ആളു മാറി മര്‍ദിച്ചതാണെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ശരത്ത് പറയുന്നത്.

Continue Reading

kerala

‘ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്’: ജെഎസ് അടൂര്‍

Published

on

കൊച്ചി: രാജ്യസഭാ എംപി എഎ റഹീം കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ഭാഷയല്ല, ഗൃഹപാഠത്തിന്റെ കുറവാണ് പ്രശ്‌നമെന്ന് കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്‍ വായില്‍ വന്നത് അറിയാത്ത ഭാഷയില്‍ യാതൊരു സ്പഷ്ടതയുമില്ലാതെ പറയാന്‍ ശ്രമിക്കുന്നതാണ് ഇംഗ്ലീഷ് ഭാഷയേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമെന്നും ജെ എസ് അടൂര്‍ പറയുന്നു.

ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്‍ കുറവാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കില്ല. എഎ റഹീമിന്റെ വിഷയത്തില്‍ പ്രശ്‌നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്. പറഞ്ഞയാള്‍ക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്‌നം. രാഷ്ട്രീയം എന്നാല്‍ വായില്‍ വന്നത് വിളിച്ചു പറയുന്ന ഏര്‍പ്പാട് ആകരുത്. വോട്ട് ചെയ്യുന്നവര്‍ക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവരക്കാള്‍ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയണം എന്നും ജെ എസ് അടൂര്‍ പറയുന്നു.

പഴയ കാലത്തു’ ഇടതു പക്ഷം’ അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ്കാര്‍ പൊതുവെ നന്നായി വായിക്കുന്നവര്‍ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എസ്എഫ്‌ഐ / ഡിഫി/ നേതാക്കള്‍ കൂടുതല്‍ വായിക്കാത്തവരാണ് എന്നതിന് തെളിവുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയുന്നവര്‍ ‘ വാഴക്കുല’ തീസിസ് എഴുതില്ല. കോപ്പി കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ല. പ്രശ്‌നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന ചല്‍താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്. അതു പട്ടെലര്‍ തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ ഏ റഹീമിന്റെ ഇംഗ്ലീഷ് അല്ല പ്രശ്നം.

എ എ റഹിമിന്റെ മീഡിയ പ്രതികരണത്തിന്റെ ട്രോളുകളാണ് ടൈം ലൈനിൽ.

ഇംഗ്ലീഷ് ഭാഷ ഇന്ത്യയിൽ ഇപ്പോഴും ബഹുഭൂരിപക്ഷമാളുകൾക്കും രണ്ടാം ഭാഷയോ മൂന്നാം ഭാഷയോക്കെയാണ്. ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവർ കുറവാണ്.അതു കൊണ്ട് തന്നെ എല്ലാവർക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല.

ഇവിടെ പ്രശ്നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്.ഇംഗ്ലീഷ് ഭാഷയേക്കാൾ ഗുരുതരമായ ഒരു പ്രശ്നം ഒരു ഗൃഹപാഠവും ചെയ്യാതെ ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോൾ വായിൽ വന്നത് അറിയാത്ത ഭാഷയിൽ യാതൊരു സ്പെഷ്ട്ടതയുമില്ലാതെ പറയുന്നതാണ്.പറഞ്ഞയാൾക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്നം.

ആരും ഒരു ഭാഷയിലും നൈപുണ്യവുമായി ജനിക്കുന്നില്ല. പക്ഷെ ഭാഷ സ്വായത്തമാക്കുന്നത് ജീവിത പരിസരങ്ങളിലും നിരന്തര വായനയിലൂടെയാണ്.ഭാഷ എന്നത് നിരന്തരം ഉപയോഗവും പരിശ്രമവും കൊണ്ട് മെച്ചപ്പെടുന്നതാണ്.

ഇന്ന് കേരളത്തിൽ എം എ ഇംഗ്ലീഷ് പഠിച്ചവരിൽ പലർക്കും Twelfth Night ആരാണ് എഴുതിയത് എന്നറിയില്ല. 55% മാർക്കോടെ എം ഏ ഇംഗ്ലീഷ് കേരള യൂണിവേഴ്സിറ്റിയിലെ ഒരു കോളേജിൽ നിന്ന് പാസായ ഒരാളെ ഇന്റർവ്യൂ ചെയ്തു. എന്റെ മുറിയിൽ ഉള്ള മാർട്ടിൻ ലൂഥർ കിങ്ങിന്റെയും നെൽസൻ മണ്ടെലയുടെയും ഫോട്ടോ കാണിച്ചു ഇവരാരാണ് എന്ന് അറിയുമോ? സിലബസിൽ അതു ഇല്ലായിരുന്നു എന്നായിരുന്നു മറുപടി.ഒരു ഇംഗ്ലീഷ് പാരഗ്രാഫ് കൊടുത്തിട്ട് അതിന്റ മലയാള പരിഭാഷ എഴുതാൻ പറഞ്ഞു. പറ്റിയില്ല. അതായത് ഇംഗ്ലീഷോ മലയാളമോ സാമാന്യമായി എഴുതാൻ സാധിക്കാത്ത എം എ ബിരുദക്കാർ ഇവിടെയുണ്ട്.നമ്മുടെ നാട്ടിൽ ബി എ യോ എൽ എൽ ബി പലപ്പോഴും വായിക്കാതെ പഠിക്കാതെ പാസാകം എന്ന സ്ഥിതി ഉണ്ടോ? ചോദ്യപേപ്പർ പകർത്തി വച്ചാലും10 ലും 12 ലും ‘ നല്ല മാർക്കിൽ പാസ്സാക്കും. 100% പാസ്സ് എന്നത് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഗുണമേന്മ തകർക്കുന്നോ?

കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസമുണ്ടായിരുന്ന കെ കരുണാകരൻ നല്ലത്പോലെ മലയാളവും ഇംഗ്ലീഷും ഭേദമായി ഹിന്ദിയും സംസാരിക്കുമായിരുന്നു പ്രസംഗിക്കുമായിരുന്നു. കാരണം അദ്ദേഹം നന്നായി വായിക്കുക മാത്രം അല്ല, നന്നായി ഗൃഹപാഠം ചെയ്യുമായിരുന്നു. പരിശ്രമിക്കുന്ന നേതാവായിരുന്നു. പൊരുതി വന്ന ഓർഗാനിക് ഒറിജിനൽ ലീഡർ.ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുമായിരുന്നു.നിരന്തരം പ്രവർത്തിച്ചു പഠിച്ചു ഗൃഹപാഠം ചെയ്തു വളർന്ന ലീഡർ.

അതു പോലെ ആയിരുന്നു ഈ എം എസ്. വളരെ നന്നായി വായിക്കും ഇംഗ്ലീഷ് എഴുതും സംസാരിക്കും. ഈ എം സി ന്റെ പുസ്തകങ്ങളും എഴുത്തുകളും ഞാൻ ഇന്നും ചിലപ്പോൾ റെഫർ ചെയ്യും. കാരണം അദ്ദേഹം നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഫ്രെണ്ട്ലൈൻ കോളം വായിച്ചാൽ തന്നെ ഇംഗ്ലീഷ് പഠിക്കാം.സുരേഷ് കുറുപ്പ് നന്നായി വായിക്കുന്ന നല്ല എം പി. ഇപ്പോൾ മന്ത്രിയായ രാജീവ്‌ നന്നായി ഗ്രഹപാഠം ചെയ്യുന്ന പെർഫോമ് ചെയ്യുന്ന എം പി ആയിരുന്നു.അതു പൊലെ പ്രേമചന്ദ്രൻ. ലോക സഭയിൽ കേരളത്തിൽ നിന്നുള്ള യു വ എം പി മാർ നന്നായി തയ്യാർ ചെയ്തു നന്നായി പ്രസംഗിക്കുന്നവരാണ്. ഷാഫി, ഹൈബി, ഡീൻ, ജെബി ഇവരൊക്കെ തയ്യാർ എടുത്തു പ്രസംഗിക്കും.വി പി നായർ എന്ന പഴയ കാല സി പി ഐ എം പി യേ എനിക്ക് അറിയാമായിരുന്നു. അദ്ദേഹം വാകിംഗ് എൻസിക്ലോപീഡിയ ആയിരുന്നു. വായനയും ഭാഷയുമുണ്ട്. അതു പോലെ നന്നായി ഗൃഹപാഠം ചെയ്തു എല്ലായിടത്തും റാങ്ക് വാങ്ങിയ അച്ചുത മേനോൻ.

നായനാർക്കും സംസാരത്തിൽ ക്‌ളാരിറ്റി യുള്ളത് അദ്ദേഹം വായിക്കുന്നയാൾ ആയിരുന്നു.

ഇപ്പോഴത്തെ എത്ര അഭിനവ കമ്മ്യൂണിറ്റ് യുവനേതാക്കൾ എത്ര പേര് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ,കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മാർക്സിന്റയോ ലെനിനി ന്റെയോ, ഗാന്ധിജി യുടെയോ നെഹ്‌റുവിന്റെയോ. പുസ്തകം വായിച്ച എത്ര യുവ നേതാക്കൾ ഉണ്ട്?

ഭാഷഎന്നത് ഉപയോഗിക്കും തോറും മെച്ചപ്പെടും. സാധാരണ ഇംഗ്ലീഷ് പത്രം സ്ഥിരമായി വായിക്കുന്ന ഒരാൾക്ക് ഭേദപ്പെട്ട ഇംഗ്ലീഷ് വിനിമയം നടത്താം.

ഇംഗ്ലീഷ് മാതൃഭാഷയായ യൂ കെ യിൽ പോലും ഒരു രാഷ്ട്രീയമോ സാമൂഹിക കാര്യങ്ങൾ മീഡിയയോടെ പറയാൻ എഴുതി തയ്യാറാക്കിയ കൃത്യമായ കുറിപ്പ് കാണും. അതു നന്നായി വായിച്ചു മനസ്സിലാക്കിയേ മീഡിയയിൽ പോകുകയുള്ളൂ

ഒരാൾ ഒരു എം പി ആയാൽ നന്നായി സംസാരിക്കാൻ നന്നായി ഗൃഹപാഠം ചെയ്യണം. കൃത്യമായി ആശയങ്ങളും അതിന് അനുസരിച്ചുള്ള വസ്തുതകൾ ശേഖരിക്കണം. വേണ്ടി വന്നാൽ അതു റിഹേഴ്സ് ചെയ്യണം. നിരന്തരമായ ഗൃഹപാഠമോ പരിശ്രമമോ ഇല്ലങ്കിൽ വെറും വായിൽ നിന്ന് വരുന്ന വായ്താരികൊണ്ട് ഒപ്പിക്കാം എന്ന സമീപനമാണ് പ്രശ്നം.

രാഷ്ട്രീയം എന്നാൽ വായിൽ വന്നത് വിളിച്ചു പറയുന്ന ഏർപ്പാട് ആകരുത്. വോട്ട് ചെയ്യുന്നവർക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്നവരക്കാൾ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയുക.

പഴയ കാലത്തു’ ഇടതു പക്ഷം’ അല്ലെങ്കിൽ കമ്മ്യുണിസ്റ്റ്കാർ പൊതുവെ നന്നായി വായിക്കുന്നവർ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ എസ് എഫ് ഐ/ ഡിഫി/ നേതാക്കൾ കൂടുതൽ വായിക്കാത്തവരാണ് എന്നതിന് തെളിവുകൾ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയൂന്നവർ ‘ വാഴ്ക്കുല’ തീസിസ് എഴുതില്ല. കോപ്പി കവിതകൾ പ്രസിദ്ധീകരിക്കാൻ മടിയില്ല.

പ്രശ്നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായിൽ വന്നത് വിളിച്ചു പറയുന്ന ചൽതാ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മ യാണ്. അതു പട്ടെലർ- തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്.

Continue Reading

kerala

എസ്ഐആര്‍; ‘ഹിയറിങ്ങിന് ഹാജരകണം, കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ല’: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്

Published

on

തിരുവനന്തപുരം: എസ്ഐആര്‍ ഹിയറിങിന് സമയത്ത് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇആര്‍ഒയെ അറിയിക്കണം. ഇല്ലെങ്കില്‍ അന്തിമപട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ല. ബിഎല്‍ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുള്ളത്.

ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടീസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണമെന്ന കര്‍ശനനിര്‍ദേശമാണ് ബിഎല്‍ഒമാര്‍രെ അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂവെന്നും കമ്മീഷന്‍ ബിഎല്‍ഒമാര്‍ക്ക് നല്‍കിയ കുറിപ്പിലുണ്ട്.

വിദേശത്തുള്ളവരും ജോലിക്കാരുമായ ആളുകളാണെങ്കിലും ഫിസിക്കല്‍ അപ്പിയറന്‍സ് അനിവാര്യമായതിനാലാണ് ഹിയറിങിന് രണ്ട് അവസരം നിശ്ചയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. ഒന്നാം അവസരത്തില്‍ എത്തിച്ചേരാനാകാതെ പോയവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ കൃത്യമായി രേഖാമൂലം അറിയിക്കുകയാണെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂ.

 

Continue Reading

Trending