india
യെലഹങ്ക: കേരള സര്‍ക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്: കര്‍ണാടക സിപിഎം
ബെംഗളൂരു: യെലഹങ്കയിലെ പ്രശ്നത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഎം. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തില്‍ ശ്രദ്ധതിരിക്കാന്‍ കാരണമാകുമെന്നും കര്‍ണാടക സിപിഎം പാര്‍ട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യെലഹങ്ക കുടിയൊഴിപ്പിക്കലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയതോടെ കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ കര്‍ണാടകയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും ഇതിനെ മുസ്ലിം വിരുദ്ധ നീക്കമായി ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
india
ഇന്‍ഡിഗോയ്ക്ക് സര്‍ക്കാരിന്റെ ആദ്യവെട്ട്; 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചു
ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു.
ദില്ലി: ആകാശയാത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ആദ്യ നടപടിയെടുത്തു. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ 10 ശതമാനം വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകളാണ് ഏറ്റവും അധികം വെട്ടിക്കുറച്ചത്. 52 സര്‍വീസുകളാണ് ഇവിടെ നിര്‍ത്തലാക്കിയത്. നിലവില്‍ ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളെയാണ് പ്രധാനമായും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനിടെ ഇന്‍ഡിഗോയ്ക്കെതിരെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാജ്യത്താകെ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഡിജിസിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും കനത്ത പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ വൈകില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
india
അസമില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും; ഗൗരവ് ഗൊഗോയ്
‘വിജയിച്ചാല്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും’
അസമില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 126 നിയമസഭാ സീറ്റുകളില്‍ 100ലും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ഞായറാഴ്ച അറിയിച്ചു. ബാക്കിയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തേസ്പൂരില്‍ നടന്ന പരിപാടിക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും ചടങ്ങില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. 100 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളുമായി മത്സരിക്കുമെന്നും മറ്റ് സീറ്റുകള്‍ ചര്‍ച്ചയിലൂടെയും ആലോചനകളിലൂടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി വിഭജിക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, അസമിലെ ജനങ്ങളില്‍ നിന്ന് അപഹരിക്കപ്പെട്ട അന്തസ്സ് വീണ്ടെടുക്കും. കോണ്‍ഗ്രസ് സമാധാനത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു, ബിജെപി അശാന്തിയിലും ഭിന്നതയിലും വിരാജിക്കുന്നു. കോണ്‍ഗ്രസിന് ഭരണഘടനയില്‍ വിശ്വാസമുണ്ട്, അതേസമയം ജനാധിപത്യം തകര്‍ത്ത് സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ശങ്കര്‍ദേവ്-മാധവ്ദേവ്, അജന് പിര്‍ എന്നിവരുടെ കര്‍ശനമായ ശിക്ഷാ നടപടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല,’ അദ്ദേഹം പറഞ്ഞു.
india
ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം; രണ്ട് ബോഗികള്‍ കത്തിനശിച്ചു
ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.
ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.
വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി 158ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 12.45നാണ് അപകടം. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. എറണാകുളത്തേക്ക് പോയ ട്രെയിനില്‍ നിന്ന് കേടായ രണ്ട് കോച്ചുകള്‍ വേര്‍പെട്ടു. കേടായ കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കും.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
kerala23 hours ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india16 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala16 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india3 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
