kerala
കണ്ണൂരില്‍ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്നലെയാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം രാജേഷ് ഉള്‍വനത്തിലേക്ക് കടന്നത്.
കണ്ണൂരില്‍ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ അമ്പായത്തോടിലെ വനത്തിനകത്താണ് മധ്യവയസ്കനെ കാണാതായത്.
അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം രാജേഷ് ഉള്‍വനത്തിലേക്ക് കടന്നത്.
kerala
യുവതിയെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്.
രാത്രിയില്‍ യാത്രയ്ക്കിടെ യുവതിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യാത്തതാണ് ബസ്സില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമെന്നാണ് പറയുന്നത്. സംഭവത്തില്‍ പരാതിയുമായി യുവതി രംഗത്ത് എത്തി.രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്.
26ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ ആണ് പരാതി നല്‍കിയത്. യുവതി 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിള്‍ പേ ഉപയോഗിച്ചെങ്കിലും സെര്‍വര്‍ തകരാര്‍ കാരണം യഥാക്രമം ഇടപാട് നടത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ കണ്ടക്ടര്‍ തോലടിയില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി.
‘സര്‍വറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വെള്ളറടയില്‍ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നല്കാന് കഴിയും എന്നും കണ്ടക്ടറോട് പറഞ്ഞു. എന്നാല്‍ കണ്ടക്ടര്‍ ഇതിന് വഴങ്ങിയില്ല. ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സില്‍ നിന്ന് ഇറങ്ങെടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു’ ദിവ്യയുടെ പരാതിയില്‍ പറയുന്നു.
തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത തോലടിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റര്‍ നടക്കുകയായിരുന്നുവെന്നും ദിവ്യ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രകയായ ദിവ്യ പലപ്പോഴും ഗൂഗിള്‍ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകള്‍ എടുക്കാറുള്ളത്. സംഭവത്തില്‍ യുവതി വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷന് മാസ്റ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഇന്ന് രണ്ട് ഘട്ടങ്ങളിലായി 1480 രൂപ കുറഞ്ഞു
രാവിലെ പവന് 520 രൂപ കുറഞ്ഞതിനു പിന്നാലെ ഉച്ചയോടെ ഒറ്റയടിക്ക് 960 രൂപ കൂടി ഇടിഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. രാവിലെ പവന് 520 രൂപ കുറഞ്ഞതിനു പിന്നാലെ ഉച്ചയോടെ ഒറ്റയടിക്ക് 960 രൂപ കൂടി ഇടിഞ്ഞു. ഇതോടെ ഒരു ദിവസത്തിനിടെ മൊത്തം 1480 രൂപയാണ് കുറഞ്ഞത്. ഇപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,02,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 120 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,870 രൂപയായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അന്നേദിവസം പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്ര നേട്ടം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 95,680 രൂപയായിരുന്നു. പിന്നീട് 9ാം തീയതി 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയാണ് ദൃശ്യമായത്. എന്നാല്‍ ഇന്നത്തെ ഇടിവോടെ വീണ്ടും വിലക്കുറവ് പ്രകടമായി. രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങള്‍, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചത്, ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരത എന്നിവയാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; അന്വേഷണത്തിലെ മെല്ലെ പോക്ക്, യൂത്ത് കോണ്‍ഗ്രസ് നാളെ മാര്‍ച്ച് നടത്തും
തിരുവനന്തപുരം എസ്ഐടി ഇഞ്ചക്കല്‍ ആസ്ഥാനത്തേക്ക് നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാര്‍ച്ച്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. അന്വേഷണത്തില്‍ മെല്ലെ പോക്കെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം എസ്ഐടി ഇഞ്ചക്കല്‍ ആസ്ഥാനത്തേക്ക് നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാര്‍ച്ച്.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റിലായി. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ്. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തു. പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.
അതേസമയം പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മണിക്ക് പുറമെ ബാലമുരുകന്, ശ്രീകൃഷ്ണന് എന്നിവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കൂടുതല്‍ ചോദ്യംചെയ്യാന്‍ കോടതിയില്‍ എസ്ഐടി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.
-
kerala1 day ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala20 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india20 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india3 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
