Connect with us

india

എസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു.

Published

on

പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) വോട്ടർ പട്ടിക ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെ തുടർന്നുണ്ടായ ആശങ്കക്കിടെ 82 വയസ്സുള്ള വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. എസ്.ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ട ദുർജൻ മാജിയാണ് മരിച്ചത്.

എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായതെന്ന് മകൻ കനായ് പറഞ്ഞു. “എന്റെ അച്ഛൻ എസ്.ഐ.ആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നിട്ടും ഹിയറിങ്ങിന് വിളിപ്പിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല,” ദിവസവേതനക്കാരനായ കനായ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് റിക്ഷ അന്വേഷിച്ച് പുറപ്പെട്ട മാജിക്ക് വാഹന സൗകര്യം ലഭിക്കാതിരിക്കുകയും ഹിയറിങ്ങിന് പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് പോയി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. ഓടുന്ന ട്രെയിനിടിച്ച് മരണമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.

1943 ജൂലൈ 18ന് ജനിച്ച മാജി ജന്മനാ ഇന്ത്യൻ പൗരനും ദീർഘകാല വോട്ടറുമായിരുന്നു. സാധുവായ വോട്ടർ ഐഡി കാർഡ് കൈവശം ഉണ്ടായിരുന്നുവെന്നും 2002 ലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ നിലവിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ അദ്ദേഹത്തിന്റെ പേര് ഓൺലൈൻ വോട്ടർ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.

സംഭവം വിവാദമായതോടെ 85 വയസ്സോ അതിലധികമോ പ്രായമുള്ളവരെയും ഗുരുതര രോഗികളെയും വൈകല്യമുള്ളവരെയും പ്രത്യേക അഭ്യർഥനയില്ലാതെ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ഉത്തരവിറക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്‌ളാറ്റ്

ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറും

Published

on

കർണാടകയിലെ യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്‌ളാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്‌ളാറ്റുകൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.

ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്‌ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.

Continue Reading

india

‘വന്ദേമാതരം’ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി: രണ്‍ദീപ് സുര്‍ജേവാല

. ഹരിയാനയില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Published

on

മാതൃരാജ്യത്തോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന വന്ദേമാതരം എന്ന മുദ്രാവാക്യം വിദ്വേഷത്തിന്റെ ഭാഷയാക്കി ബിജെപി മാറ്റിയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഹരിയാനയില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ബിജെപി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വര്‍ഷങ്ങളായി സംസ്ഥാനം ഒന്നിലധികം വരികളായി വിഭജിക്കപ്പെട്ടു – ജാട്ട്, ജാട്ട് ഇതര, പഞ്ചാബി, അഗര്‍വാള്‍, രവിദാസിയ, ദരിദ്രര്‍ക്കിടയില്‍ വാല്‍മീകി, സിഖ്, ഹിന്ദു, ബ്രാഹ്‌മണര്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ച് മേവാത്തില്‍ പാര്‍ട്ടി സമുദായങ്ങളെ ധ്രുവീകരിച്ചുവെന്ന് രാജ്യസഭാ എംപി ആരോപിച്ചു.

ശ്രീകൃഷ്ണന്റെ അധ്യാപനവുമായി ബന്ധപ്പെട്ട പുണ്യഭൂമിയായി കണക്കാക്കപ്പെടുന്ന കൈതല്‍-കപിസ്ഥല്‍ പോലും തങ്ങളുടെ സ്വന്തക്കാരെ പുറത്തുള്ളവരായി മുദ്രകുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും കണ്ടുനില്‍ക്കുന്ന തരത്തില്‍ വിദ്വേഷത്തിന്റെ വ്യാപനം എത്തിയതായി നേതാവ് പറഞ്ഞു. ഹരിയാനയിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോടും കര്‍ഷകരോടും അഭ്യര്‍ത്ഥിച്ച അദ്ദേഹം, കൃഷിയിലൂടെ രാജ്യത്തെ പോഷിപ്പിക്കാന്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനത്ത് ‘വിദ്വേഷത്തിന്റെ വിള’ വിതച്ചതിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ചു. നിശ്ശബ്ദതയുടെ സമയം അവസാനിച്ചെന്നും ഭിന്നതകള്‍ക്ക് അതീതമായി ഉയരാനും ഭഗവദ്ഗീതയില്‍ പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും കടമയുടെയും ധര്‍മ്മത്തിന്റെയും സന്ദേശം പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുറ്റവാളികള്‍ക്ക് മുന്നില്‍ നിയമം നിസ്സഹായരായി കാണപ്പെടുമ്പോള്‍, ഹരിയാനയിലെ ജനങ്ങളുടെ കൂട്ടായ മനസ്സാക്ഷിയിലും ജ്ഞാനത്തിലുമാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷ, സുര്‍ജേവാല പറഞ്ഞു.

Continue Reading

india

കനത്ത പുകമഞ്ഞും വായുമലിനീകരണവും; ഡല്‍ഹിയില്‍ 118 വിമാനങ്ങള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ നിന്നുള്ള 58 വിമാനങ്ങളും ഡല്‍ഹിയില്‍ ഇറങ്ങേണ്ടുന്ന 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

Published

on

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും വായുമലിനീകരണവും മൂലം 118 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 58 വിമാനങ്ങളും ഡല്‍ഹിയില്‍ ഇറങ്ങേണ്ടുന്ന 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്. കൂടാതെ ഡല്‍ഹിയില്‍ നിന്നുള്ള 100 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി മൂടല്‍മഞ്ഞ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോട്ട് അതോറിറ്റി വ്യക്തമാക്കി. ഡല്‍ഹിയിലെ നാനൂറിന് മുകളിലാണ് വായു നിലവാര സൂചികയുള്ളത്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായതും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്.

രാവിലെ യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളുണ്ടായി. വായുമലിനീകരണത്തിന് പിന്നാലെ മൂടല്‍മഞ്ഞും ശക്തിപ്രാപിച്ചതോടെ കാഴ്ച പരിമിതപ്പെട്ടതാണ് അപകടങ്ങള്‍ക്കു കാരണം. രാവിലെ മുതലുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 128 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. എട്ടെണ്ണം വഴി തിരിച്ചുവിടുകയും ചെയ്തു.

Continue Reading

Trending