Connect with us

kerala

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ് തിരുവനന്തപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

Published

on

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ് തിരുവനന്തപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

2017 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. യുവതിയും കുടുംബവും എറണാകുളത്തേക്ക് യാത്ര പോയിരുന്ന സമയത്ത് കാര്‍ ഓടിച്ചയാളായിരുന്നു പ്രതി.

യാത്രയ്ക്ക് ശേഷം പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്തതായും, ഇതിനെതിരെ യുവതി ഇയാളെ താക്കീത് ചെയ്തതായും കോടതിയില്‍ തെളിഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ആക്രമണശ്രമമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി കഠിന ശിക്ഷ വിധിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; മദ്യവും കണക്കില്‍പെടാത്ത പണവും പിടിച്ചെടുത്തു

ഓഫീസില്‍ നിന്ന് 1,970 രൂപയും, വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

Published

on

മലപ്പുറം വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ മദ്യവും കണക്കില്‍പെടാത്ത പണവും കണ്ടെത്തി. ഓഫീസില്‍ നിന്ന് 1,970 രൂപയും, വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

പണം ആരാണ് നല്‍കിയതെന്ന കാര്യം ഉള്‍പ്പെടെ വിജിലന്‍സ് വിശദമായി പരിശോധിച്ച് വരികയാണ്. കൂടാതെ, ഒരു ലിറ്റര്‍ മദ്യവും വില്ലേജ് ഓഫീസില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ വിവരങ്ങളുടെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.

 

Continue Reading

kerala

ഇവിടെ ഭരിക്കുന്നത് ഞങ്ങള്‍; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

Published

on

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

‘മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട’ എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ പഞ്ചായത്തും പെരുങ്കുഴി വാര്‍ഡും ഭരിക്കുന്നത് ബിജെപിയാണ്.

‘മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്‍ സഭയില്‍ നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല’, എന്നായിരുന്നു ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി.

 

Continue Reading

kerala

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചു മാസത്തോളം വേദന സഹിച്ചു, പരാതിയുമായി യുവാവ്‌

ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തത്.

Published

on

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കാലില്‍ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി. പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരന്‍. ജൂലൈ 17നാണ് അനന്തുവിന് അപകടം സംഭവിച്ചത്.

പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കുകയും ശസ്ത്രക്രിയ്ക്ക് ശേഷം 19ന് ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. എന്നാല്‍ വലതു കാലിലെ വേദന മറാതായതോടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തത്. അഞ്ചു മാസത്തോളമാണ് വേദന സഹിച്ചു നടന്നതെന്നും അനന്തു അശോകന്‍ പറഞ്ഞു.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് അനന്തു പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാസ്ഥയില്‍ ജില്ലാ കളക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending