News
കോഹ്‍ലി–രോഹിത്–അശ്വിൻ യാത്രയയപ്പ് ടെസ്റ്റ് നൽകണം; ബി.സി.സി.ഐയോട് മോണ്ടി പനേസർ
മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.
മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ തൂണുകളായി കളംവാണ ശേഷം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവർക്ക് അർഹിച്ച യാത്രയയപ്പ് നൽകണമെന്ന് ബി.സി.സി.ഐയോട് അഭ്യർത്ഥനയുമായി മുൻ ഇംഗ്ലീഷ് സ്പിൻ ബൗളർ മോണ്ടി പനേസർ. മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.
മൂന്ന് പ്രമുഖ താരങ്ങളുടെ കരിയർ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്ന് പനേസർ വിമർശിച്ചു. ഇംഗ്ലണ്ടിലെ മാതൃകയിൽ വിരമിക്കുന്ന താരങ്ങൾക്ക് യാത്രയയപ്പ് മത്സരം നൽകുന്ന പാരമ്പര്യം ഇന്ത്യയും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീർഘകാലം രാജ്യത്തിനും ക്രിക്കറ്റിനുമായി സമർപ്പിച്ച കരിയറിനുള്ള ആദരവാണ് ഇത്തരം മത്സരങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
“അശ്വിനും, രോഹിത് ശർമക്കും, വിരാട് കോഹ്‍ലിക്കുമായി ബി.സി.സി.ഐ യാത്രയയപ്പ് ടെസ്റ്റ് മത്സരം സംഘടിപ്പിക്കണം. അവർ അത്തരമൊരു ആദരവ് അർഹിക്കുന്നു. സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ വിരമിക്കുമ്പോൾ ഇംഗ്ലണ്ട് യാത്രയയപ്പ് മത്സരം സംഘടിപ്പിച്ച് ആദരിച്ചു. എന്നാൽ ഇന്ത്യ അതിൽ വീഴ്ച വരുത്തുകയാണ്,” പനേസർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയിൽ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ആർ. അശ്വിൻ വിരമിക്കൽ അറിയിച്ച് നാട്ടിലേക്ക് മടങ്ങി. മൂവരുടെയും അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചിരുന്നു.
14 വർഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച കോഹ്‍ലി 123 മത്സരങ്ങളിൽ നിന്ന് 9230 റൺസാണ് നേടിയത്; 30 സെഞ്ച്വറിയും 31 അർധസെഞ്ച്വറിയും കരിയറിലുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി രോഹിത് ശർമ 4031 റൺസ് നേടി; 12 സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഉൾപ്പെടെ.
106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ ആർ. അശ്വിൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി വിരമിച്ചു. രോഹിതും കോഹ്‍ലിയും ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തിൽ തുടരുകയാണ്. അശ്വിൻ എല്ലാ ഫോർമാറ്റുകളിലും വിരമിച്ചു.
Film
അമ്മയുടെ വിയോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍
”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.
കോഴിക്കോട്: തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ത്ഥന,” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് പേര്‍ വീട്ടിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.
local
വിലാസിനി നോവൽ പുരസ്കാരം സലിൻ മാങ്കുഴിക്ക്
30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം
വിലാസിനി സ്മാരക സമിതിയുടെ ഇക്കൊല്ലത്തെ നോവൽ പുരസ്കാരം സലിൻ മാങ്കുഴിയുടെ ആനന്ദലീലയ്ക്ക് ലഭിച്ചു.30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. കവടിയാർ രാമചന്ദ്രൻ ചെയർമാനും ഡോ. സാബു കേട്ടുക്കൽ, ശശികുമാർ സിതാര എന്നിവർ അംഗങ്ങളും കെ. പി. സായ് രാജ് കൺവീനറുമായ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
ജനുവരി 4 ന് വൈകിട്ട് 4 ന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ജനറൽ കൺവീനർ കെ. പി. സായ് രാജ്, ഓർഗനൈസിംഗ്കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.കെ. സുരേഷ് എന്നിവർ അറിയിച്ചു. കുമാരനാശാൻ,പ്രേംനസീർ എന്നീ പ്രതിഭകളുടെ ജീവിതത്തിലെ അവസാനഘട്ടത്തെ അസാധാരണമായ രചനാ വൈഭവത്തോടെ വിളക്കിചേർത്ത ആനന്ദലീല
മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
കെ. പി. സായ് രാജ്
ചെയർമാൻ
വിലാസിനി സ്മാരക സമിതി
ഫോൺ:88483 34209
അഡ്വ: എസ്.കെ. സുരേഷ്
സംഘാടക സമിതി ചെയർമാൻ
അനന്തപുരി സാംസ്കാരിക കൂട്ടായ്മ
ഫോൺ: 90744 32578
kerala
മദ്യലഹരിയിൽ വാഹനമോടിച്ച് വയോധികൻ മരണം; സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ നരഹത്യാക്കുറ്റം
മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് കോട്ടയം ചിങ്ങവനം പോലീസ് ചുമത്തിയത്.
കോട്ടയം: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയാത്രക്കാരനായ വയോധികനെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് കോട്ടയം ചിങ്ങവനം പോലീസ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) അപകടത്തെ തുടർന്ന് ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസ് ഈവിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഡിസംബർ 24-ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മറ്റു വാഹനങ്ങളിൽ ഇടിച്ച ശേഷം വഴിയാത്രക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു.
-
kerala24 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
kerala1 day agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala1 day agoമലപ്പുറത്തിന് ആരോഗ്യ വകുപ്പിന്റെ വിവേചനം; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ച് യൂത്ത് ലീഗ്
-
kerala1 day agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
-
kerala2 days agoഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ വില; ഇന്ന് കുറഞ്ഞത് രണ്ട് തവണ
