News
കുതിപ്പ് തുടരുന്നു;സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന
ഗ്രാമിന് 155 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1240 രൂപയുടെ വര്‍ധനയുണ്ടായി. 1,04,240 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റിന്റെ സ്വര്‍ണവില 10,710 രൂപയായി ഉയര്‍ന്നു. 43, 9 കാരറ്റിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ആഗോള രാഷ്ട്രീയസാഹചര്യങ്ങള്‍ തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനഘടകം.
അതേസമയം, ആഗോളവിപണിയിലും സ്വര്‍ണത്തിന് വില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വില 4400 ഡോളറായാണ് ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഫെബ്രുവരിയില്‍ 1.3 ശതമാനം ഉയര്‍ന്ന് 4609 ഡോറായി.
ആഗോള രാഷ്ട്രീയസാഹചര്യങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഉയരുന്നതിനുള്ള കാരണം. ക്യൂബ, ഇറാന് പോലുള്ള രാജ്യങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയില് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിച്ചതാണ് വില ഇത്രയും ഉയരാന്‍ കാരണം.
kerala
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയിട്ടുള്ളതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.
ആ സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതേസമയം അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. പ്രതികള്‍ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ദിലീപിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
News
പിഎസ്എല്‍വിസി 62 ദൗത്യം പരാജയം; മൂന്നാംഘട്ട ജ്വലനത്തില്‍ സാങ്കേതിക തകരാര്‍
മൂന്നാംഘട്ട ജ്വലനത്തില്‍ ഉണ്ടായ അസാധാരണതയാണ് ദൗത്യ പരാജയത്തിലേക്ക് നയിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി. നാരായണന് വ്യക്തമാക്കി
ശ്രീഹരിക്കോട്ട: പുതുവത്സരത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വിസി62 ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണ പാതയില്‍ വ്യതിയാനം സംഭവിച്ചതായി ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.
മൂന്നാംഘട്ട ജ്വലനത്തില്‍ ഉണ്ടായ അസാധാരണതയാണ് ദൗത്യ പരാജയത്തിലേക്ക് നയിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി. നാരായണന് വ്യക്തമാക്കി. സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാംഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
22.5 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എന്‍1(അന്വേഷ)യെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങളടക്കം മൊത്തം 16 പേലോഡുകളെയും ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
എന്നാല്‍ മൂന്നാംഘട്ട ജ്വലനത്തിന് പിന്നാലെ വിക്ഷേപണ പാതയില്‍ വ്യതിയാനം ഉണ്ടായതോടെയാണ് ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് സ്ഥിരീകരിച്ചത്. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
News
‘അനുമതി കിട്ടാന്‍ കാത്തു നില്‍ക്കേണ്ട അടിച്ചോളു’; ട്രപിന്റെ ഭീഷണിക്കിടെ സൈന്യത്തിന് നിര്‍ണായക നിര്‍ദേശവുമായി ഡെന്മാര്ക്ക് ഭരണക്കൂടം
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്കി.
കോപ്പന്‍ഹേഗന്‍: സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെ ഡെന്മാര്ക്കും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഗ്രീന്‍ലാന്‍ഡിന് നേരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്താന്‍ ഡാനിഷ് സൈന്യം കര്‍ശനമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്കി. 1952-ലെ ‘റോയല്‍ ഡിക്രീ’ സൈനിക ഉത്തരവ് നിലവില്‍ വന്നതോടെയാണിത്. വിദേശ സൈന്യം ഗ്രീന്‍ലാന്‍ഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള പ്രത്യേക ഉത്തരവിനായി കാത്തുനില്‍ക്കാതെ തന്നെ വെടിയുതിര്‍ക്കാനും പ്രതിരോധിക്കാനും സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ്. നാറ്റോ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നാണ് ഭീഷണിയെങ്കില്‍ പോലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഡെന്മാര്ക്കിന്റെ നിലപാട്.
ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളും കണക്കിലെടുത്ത് ഈ പ്രദേശം അമേരിക്കയുടെ നിയന്ത്രണത്തിലാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ചൈനയുടെയും റഷ്യയുടെയും ആര്‍ട്ടിക് മേഖലയിലെ സ്വാധീനം കുറയ്ക്കാന്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും സൈനിക നീക്കം ഒരു സാധ്യതയായി അമേരിക്ക തള്ളിക്കളഞ്ഞിട്ടില്ല.
‘എന്തുവന്നാലും ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കും. അമേരിക്കയുടെ ഈ നീക്കം നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും യൂറോപ്പില്‍ വലിയ യുദ്ധത്തിനും വഴിതെളിക്കും.’ – റാസ്മസ് ജാര്‍ലോവ് (ഡെന്മാര്ക്ക് പ്രതിരോധ സമിതി അധ്യക്ഷന്‍) പറഞ്ഞു.
ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ഡെന്മാര്ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കുമെന്നാണ് യൂറോപ്യന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവന. നാറ്റോ സഖ്യം പ്രതിസന്ധിയില്‍ ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ ആക്രമിക്കുന്നത് സഖ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ സാഹചര്യമാണ്. ഗ്രീന്‍ലാന്‍ഡിന് നേരെയുള്ള ആക്രമണം നാറ്റോയുടെ ‘ആര്‍ട്ടിക്കിള്‍ 5’ പ്രകാരമുള്ള സംയുക്ത പ്രതിരോധ സംവിധാനത്തെ തന്നെ അപ്രസക്തമാക്കും.
-
india3 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala23 hours ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
GULF23 hours agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
