Connect with us

kerala

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16.5 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു. മലയോര മേഖലകളില്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം, ശബരിമല മകരജ്യോതി ഉത്സവത്തിന് ഒരുങ്ങുന്നതിനിടെ, ഇന്ന് ശബരിമല പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പമ്പ, നിലയ്ക്കല്‍, സന്നിധാനം മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മഴയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

kerala

വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 35 രൂപ കൂടി

ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവന്‍ സ്വര്‍ണത്തിന്റെ വില 800 രൂപ വര്‍ധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.

ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഇറാനുമായി വ്യാപര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് യു.എസ് 25 ശതമാനം പുതിയ തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും സ്വര്‍ണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചു. ആഗോളവിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലാണ് സ്വര്‍ണ വില ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 99,040 രൂപയായിരുന്ന സ്വര്‍ണവില ജനുവരി അഞ്ചിന് ലക്ഷം കടന്ന് 1,00,780 രൂപയിലെത്തി. ജനുവരി ഒമ്പതുമുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.

 

Continue Reading

kerala

ശബരിമല സ്വര്‍ണ്ണകൊള്ള; രണ്ടാം തവണയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി തള്ളി കോടതി

രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.

Published

on

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി കൊല്ലം വിജിലന്‍സ് കോടതി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമര്‍പ്പിച്ച ജാമ്യപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

Continue Reading

kerala

തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി.

Published

on

തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ശിവന്‍കുട്ടി, സര്‍വംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയും വേദിയിലെത്തി.

Continue Reading

Trending