Connect with us

world

ഓടികൊണ്ടിരുന്ന ട്രെയിനു മുകളിലേക്ക് ക്രെയിന്‍ വീണ് അപകടം; 28 മരണം

ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 80 പേര്‍ക്കു പരുക്കേറ്റു.

Published

on

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിന്‍ വീണ് 28 മരണം. ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 80 പേര്‍ക്കു പരുക്കേറ്റു.
പലരുടെയും നില ഗുരുതരമാണ്.

ബാങ്കോക്കില്‍ നിന്ന് ഉബോണ്‍ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്കാണ് അപകടമുണ്ടായത്. നഖോണ്‍ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തവേ ക്രെയിന്‍ ട്രെയിനിനു മുകളിലേക്ക് വീഴുകയായിരുന്നു. തായ്ലന്‍ഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിക്കായാണ് ക്രെയിന്‍ സ്ഥാപിച്ചിരുന്നത്. അപകടത്തില്‍ ട്രെയിനിന്റെ ചില കോച്ചുകള്‍ പാളം തെറ്റുകയും മറ്റൊരു കോച്ചിന് തീപിടിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിനു കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് തായ്ലന്‍ഡ് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇറാനില്‍ പ്രക്ഷോഭം രൂക്ഷം; മരണം രണ്ടായിരത്തിനടുത്ത്, നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ്

പ്രതിഷേധങ്ങളെ തുടര്‍ന്ന് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചു.

Published

on

തെഹ്‌റാന്‍: രാജ്യവ്യാപകമായി പടരുന്ന പ്രക്ഷോഭങ്ങളില്‍ ഇറാനില്‍ മരണസംഖ്യ രണ്ടായിരത്തിനടുത്തെത്തിയതായി റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇന്റര്‍നെറ്റ് നിയന്ത്രണം ഇതുവരെ പൂര്‍ണമായി നീക്കിയിട്ടില്ല. സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ഇപ്പോഴും സാധിക്കുന്നില്ല. ഇറാനില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാനാകുമ്പോഴും പുറത്തുള്ളവര്‍ക്ക് ഇറാനിലേക്കു വിളിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നതിനാല്‍ രാജ്യത്തിന് പുറത്തുള്ള വെബ്സൈറ്റുകളും സേവനങ്ങളും ലഭ്യമല്ല. കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. ഇതേസമയം, ഇറാനെതിരെ യുഎസിന്റെ ഭീഷണി തുടരുകയാണ്.

പ്രക്ഷോഭകരെതിരായ നടപടികള്‍ ഇറാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെഴ്‌സ്, ഇറാന്‍ സര്‍ക്കാര്‍ അതിന്റെ അവസാന ദിനങ്ങളിലാണെന്ന് ബംഗളൂരുവില്‍ പ്രസ്താവിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തെഹ്‌റാനിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണെന്ന് ഒരു പ്രദേശവാസി ‘അസോസിയേറ്റഡ് പ്രസ്’ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

തെഹ്‌റാനില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനങ്ങളോടെയും ആയുധങ്ങളോടെയും പൊലീസ് പട്രോളിങ് ശക്തമാക്കി. സാധാരണ വേഷത്തിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ നിരവധി ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും കത്തിക്കുകയും എടിഎമ്മുകള്‍ തകര്‍ക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ചില കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ‘അല്‍ ജസീറ’യോട് പറഞ്ഞു. എന്നാല്‍ യുഎസ് ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

News

ഇറാനുമായി ചർച്ചയില്ല; പ്രക്ഷോഭം തുടരാൻ ആഹ്വാനം ചെയ്ത് ട്രംപ്

ഇറാനിലെ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി ട്രംപ് വ്യക്തമാക്കി.

Published

on

വാഷിങ്ടൺ: ഇറാനുമായി നിലവിൽ ചർച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി ട്രംപ് വ്യക്തമാക്കി. ഇറാൻ ജനത പ്രക്ഷോഭം തുടരണമെന്നും പ്രക്ഷോഭകർക്ക് യുഎസ് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രൂത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരം ചർച്ചയ്ക്കുള്ള സാധ്യതകൾ പരിഗണിക്കുകയാണെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, പുതിയ പ്രസ്താവനയിൽ നിലപാട് കടുപ്പിച്ചു.

“ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരുക. നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കുക. സഹായം വരുന്നു. കൊലപാതകികളും അതിക്രമം നടത്തുന്നവരും വലിയ വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നത് വരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കുള്ള സഹായം ഉടനുണ്ടാകും” എന്നാണ് ട്രംപ് കുറിച്ചത്. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്ന തന്റെ പ്രചാരണ മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ‘ഇറാനെ വീണ്ടും മഹത്തരമാക്കൂ’ എന്നും അദ്ദേഹം കുറിച്ചു. എന്നാൽ “സഹായം” എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം, ട്രംപിന്റെ പുതിയ പ്രസ്താവനയ്‌ക്ക് ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. എന്നാൽ, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഏതുതരം ആക്രമണങ്ങളെയും നേരിടാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ഇറാനിലെ പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രതിഷേധക്കാരുടെയും സുരക്ഷാ സേനയുടെയും മരണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇറാനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ വ്യാപാരികൾ കടകൾ അടച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യവ്യാപകമായി വ്യാപിച്ചു. ജീവിതച്ചെലവ് കുതിച്ചുയരുന്നതും കടുത്ത വിലക്കയറ്റവും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം ശക്തまり. സുരക്ഷാ സേനയുമായി സംഘർഷവും വെടിവെപ്പും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തുടര്‍ന്ന് അധികൃതര്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

Continue Reading

News

ശമ്പളവും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് നഴ്സുമാര്‍ തെരുവില്‍; പിന്തുണയോടെ മേയര്‍ സൊഹ്‌റാന്‍ മംദാനി

നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോര്‍, ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തില്‍ അണിനിരന്നത്.

Published

on

ന്യൂയോര്‍ക്ക്: ശമ്പളവര്‍ധനയും തൊഴില്‍ സുരക്ഷയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാര്‍ പണിമുടക്കി തെരുവിലിറങ്ങി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോര്‍, ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തില്‍ അണിനിരന്നത്. മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നഗരചരിത്രത്തിലെ ഏറ്റവും വലിയ നഴ്സുമാരുടെ പണിമുടക്കിലേക്ക് നീങ്ങിയത്.

പുതിയ മേയര്‍ സൊഹ്‌റാന്‍ മംദാനിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുത്തു. ഏകദേശം 15,000 നഴ്സുമാര്‍ അണിനിരന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രിക്ക് മുന്നില്‍ ചുവന്ന യൂനിയന്‍ സ്‌കാര്‍ഫ് ധരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ”നഗരത്തിന്റെ ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും ജോലിക്കെത്തുന്നവരാണ് നഴ്സുമാര്‍. അവരുടെ സേവനത്തിന്റെ മൂല്യം ചര്‍ച്ച ചെയ്ത് അളക്കാനാവുന്നതല്ല,” എന്നും മംദാനി പറഞ്ഞു. ഇത് വെറുമൊരു തൊഴില്‍ സമരമല്ല, നഗരത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകണം എന്ന ചോദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ അതിസമ്പന്നമായ സ്വകാര്യ ആശുപത്രികള്‍ സാമ്പത്തിക പ്രതിസന്ധിയിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംദാനിയുടെ പ്രസംഗം തൊഴിലാളികള്‍ കരഘോഷങ്ങളോടെ സ്വാഗതം ചെയ്തു.

സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യം, തുച്ഛമായ വേതനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ കുറവ്, നിയന്ത്രിക്കാനാവാത്ത ജോലിഭാരം എന്നിവയാണ് സമരത്തിന് കാരണമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ ഏറ്റവും സമ്പന്നമായ ആശുപത്രികളിലെ മാനേജ്മെന്റുകള്‍ നഴ്സുമാരുടെ ആരോഗ്യ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ വന്‍തോതില്‍ വെട്ടിക്കുറക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.

ഈ ആശുപത്രികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളര്‍ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന വേതനം അത്യന്തം കുറവാണെന്നും, സുരക്ഷിത സ്റ്റാഫ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ ആശുപത്രി ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുവെന്നും യൂനിയന്‍ വ്യക്തമാക്കി.

Continue Reading

Trending