india
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും വ്യാപകമായ വൈകിപ്പിക്കലുകളും ഉണ്ടായ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ ഏകദേശം 15 ദിവസത്തോളം ഇൻഡിഗോയുടെ സർവീസുകൾ താറുമാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഡിജിസിഎ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്വെയർ സംവിധാനങ്ങൾ എന്നിവയെ അന്വേഷണസംഘം വിശദമായി വിലയിരുത്തി. പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പുകളുടെ അഭാവം, സിസ്റ്റം സോഫ്റ്റ്വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകൾ എന്നിവയാണ് സർവീസുകൾ താറുമാറാകാൻ കാരണമായതെന്ന് സമിതി കണ്ടെത്തി.
പിഴയ്ക്ക് പുറമേ, ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഡിജിസിഎ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും അനുവദിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടി തുടരുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.
india
വോട്ടർ പട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി
രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.
തിരുവനന്തപുരം: 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി. രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.
കർണ്ണാടക സ്വദേശിയായ രത്തൻ യു. ഖേൽക്കറുടെ പേര് എസ്.ഐ.ആർ പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെയും പേരുകൾ കർണ്ണാടകയിലെ പട്ടികയിൽ ഉണ്ടായിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിലും, 2002 ലെ കേരള പട്ടികയിലോ കർണ്ണാടകയിലെ എസ്.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാൽ മാപ്പിങ് സാധ്യമാകാത്ത അവസ്ഥയായിരുന്നു. എൻയൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനിടെ ഈ വിവരം സി.ഇ.ഒ തന്നെ രേഖപ്പെടുത്തിയിരുന്നു. പാസ്പോർട്ടിന്റെ പകർപ്പും എൻയൂമറേഷൻ ഫോമിനൊപ്പം സമർപ്പിച്ചിരുന്നു.
തുടർന്ന് ബി.എൽ.ഒ വഴി ഇ.ആർ.ഒ ഹിയറിങ്ങിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കവടിയാർ വില്ലേജ് ഓഫീസിൽ എത്തിയത്. തിരിച്ചറിയൽ രേഖയായി പാസ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കിയതോടെ ഇ.ആർ.ഒ പരിശോധന നടത്തി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടി പൂർത്തിയാക്കി.
2002-ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണ്ണാടകയിലായിരുന്നുവെന്നും രത്തൻ യു. ഖേൽക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹിയറിങ്ങിന് എത്തിയതെന്നും, വളരെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് എത്തിയതെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സമയം നീട്ടുമെന്നും, പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിനകം ഹിയറിങ്ങുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും, ആവശ്യമെങ്കിൽ ഒഴിവാക്കൽ പട്ടികയിലെ പേരുകൾ കൂടുതൽ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും രത്തൻ യു. ഖേൽക്കർ അറിയിച്ചു.
india
തമിഴ്നാട്ടില്‍ നടുറോഡില്‍ ക്രൂരമര്‍ദനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഒണ്ടിക്കുപ്പം സ്വദേശികളായ പാര്ഥിപന്, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടില്‍ രണ്ടുപേരെ നടുറോഡില്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ ഒണ്ടിക്കുപ്പത്താണ് ആക്രമണം നടന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാര്ഥിപന്, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കേശവമൂര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് നടുറോഡില്‍ കല്ലും വടിയും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ജവഹര്‍, വിനോദ്കുമാര്‍, ജ്യോതിഷ്, നീലകണ്ഠന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
india
ഭാര്യയുടെ ആത്മഹത്യ പകർത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്.
സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, അത് മൊബൈൽ ഫോണിൽ പകർത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്.
ജനുവരി 14ന് ഇച്ചാപൂർ പൊലീസ് രഞ്ജിത് സാഹയ്ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 85, 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 4ന് യുവതി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 11ന് മരണം സംഭവിച്ചു.
യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ, യുവതി തീകൊളുത്തുന്ന ദൃശ്യങ്ങൾ രഞ്ജിത് സാഹയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം സംഭവങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ബീഹാർ സ്വദേശികളായ ദമ്പതികൾ തമ്മിൽ കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് വഴക്കിലേക്ക് നയിച്ചതെന്നും, വഴക്കിനിടെ ഭർത്താവ് യുവതിയോട് എണ്ണ ഒഴിച്ച് തീകൊളുത്താൻ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ശരീരത്തിൽ ഒഴിച്ച് യുവതി തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഗാരേജിൽ ജോലി ചെയ്യുന്ന രഞ്ജിത് സാഹ, തറ വൃത്തിയാക്കുന്നതിനായി ഫിനൈലിൽ കലർത്താൻ കൊണ്ടുവന്ന എണ്ണ വീട്ടിൽ സൂക്ഷിച്ചിരുന്നതായും, തന്റെ നിരപരാധിത്വം തെളിയിക്കാനാണ് സംഭവം പകർത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ബീഹാർ സ്വദേശികളായ രഞ്ജിത് സാഹയും പ്രതിമാദേവിയും പ്രണയത്തിലാവുകയും വീട്ടുകാരെ അറിയിക്കാതെ വിവാഹിതരാവുകയും ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് അവർ രണ്ട് ആൺമക്കളും ഒരു മകളും ഉൾപ്പെടുന്ന കുടുംബത്തോടെ സൂറത്തിൽ താമസമാക്കിയത്.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
Video Stories22 hours agoനാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News1 day agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
