Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം

കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഫെയ്‌സ് ക്രീം മാറ്റിവച്ചു; അമ്മയെ കമ്പിപ്പാരകൊണ്ട് മര്‍ദിച്ച് വാരിയെല്ല് തകര്‍ത്തു, മകള്‍ പിടിയില്‍

ഫെയ്‌സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു.

Published

on

By

കൊച്ചി: ഫെയ്‌സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍
നിവ്യയാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മര്‍ദനമേറ്റ അമ്മ സരസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്.

ഫെയ്‌സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ട ശേഷമാണ് കമ്പിപ്പാര കൊണ്ട് അടിച്ചത്. സരസുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് നിവ്യയെ വയനാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്നു പൊലീസ് പറഞ്ഞു. വിവാഹിതയായ നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.

Continue Reading

kerala

പിടിതരാതെ സ്വര്‍ണം; ഒറ്റയടിക്ക് പവന് കൂടിയത് 3960 രൂപ

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്ന് മുന്നേറിയത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഇന്ന് 3,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇതോടെ 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സര്‍വകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്ന് മുന്നേറിയത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം മുന്‍ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായത്. നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍, ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ഇന്നലെ സ്വര്‍ണവില കുറയാന്‍ കാരണമായി. തൊട്ടുപിന്നാലെയാണ് വീണ്ടും വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 118 ഡോളര്‍ വര്‍ധിച്ച് 4952 ഡോളറിലെത്തി.

 

ജനുവരിയിലെ സ്വര്‍ണവില ഇങ്ങനെ

ജനുവരി 1 – 99,040

ജനുവരി 2 – 99,880

ജനുവരി 3 – 99,600

ജനുവരി 4 – 99,600

ജനുവരി 5 – 1,01,360

ജനുവരി 6 – 1,01,800

ജനുവരി 7 – 1,01,400

ജനുവരി 8 – 1,01,200

ജനുവരി 9 – 1,02,160

ജനുവരി 10 – 1,03,000

ജനുവരി 11 – 1,03,000

ജനുവരി 12 – 1,04,240

ജനുവരി 13 – 1,04,520

ജനുവരി 14 – 1,05,600

ജനുവരി 15 – 1,05,320

ജനുവരി 16 – 1,05,160

ജനുവരി 17 – 1,05,440

ജനുവരി 18 – 1,05,440

ജനുവരി 19 – 1,07,240

ജനുവരി 20 – 1,09,840

ജനുവരി 21 – 1,14,840

ജനുവരി 22 – 1,13,160

ജനുവരി 23 – 1,17,120

 

Continue Reading

kerala

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; 2025ല്‍ 19.48 ദശലക്ഷം

യാത്രക്കാര്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍, എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. ല

Published

on

By

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. 2025ല്‍ 19.48 ദശലക്ഷം പേരാണ് യാത്രചെയ്തത്. ഇതുവരെയുള്ളതില്‍ റെക്കോര്‍ നേട്ടമാണ് കൈവരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2024 ല്‍ 17.1 ദശലക്ഷവും 2023 ല്‍ 15.36 ദശലക്ഷവും ആയിരുന്നു. 13.9ശതമാനം വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്.

യാത്രക്കാര്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍, എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. ലക്ഷ്യസ്ഥാന ശൃംഖലകള്‍, പങ്കാളിത്തങ്ങള്‍, സ്ഥാപന അംഗീകാരങ്ങള്‍ എന്നിവയിലും വന്‍നേട്ടമുണ്ടായി. കൂടാതെ വ്യോമഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ശക്തിപ്പെടുകയുണ്ടായി. 2024 ല്‍ 107,760 വിമാനങ്ങളും 2023 ല്‍ 98,433 വിമാനങ്ങളുമായിരുന്നെങ്കില്‍ 2025 ല്‍ മൊത്തം വിമാനങ്ങളുടെ എണ്ണം 116,657 ആയി വര്‍ദ്ധിച്ചു. 8.3ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

നെറ്റവര്‍ക്ക് വിപുലീകരണം, വര്‍ദ്ധിച്ചുവരുന്ന ടൂറിസം ആവശ്യം, വര്‍ധിച്ച പ്രവര്‍ത്തന ശേഷി എന്നിവയാല്‍ പ്രാദേശിക, അന്തര്‍ദേശീയ വ്യോമ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ നിര്‍ണായക പങ്കാണ് ഇത് വ്യക്തമാക്കുന്നത്. എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയുണ്ടായി. 2025ല്‍ കാര്‍ഗോ 204,323 ടണ്ണിലെത്തി. 2024 ല്‍ ഇത് 195,909 ടണ്ണും 2023ല്‍ 141,358 ടണ്ണുമായിരുന്നു. ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക്സ് ഹബ് എന്ന നിലയില്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ വികാസമാണ് ഈ വളര്‍ച്ച എടുത്തുകാണിക്കുന്നത്.

പ്രധാന ആഗോള കാര്‍ഗോ കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളില്‍ ഷാര്‍ജയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. നേട്ടങ്ങള്‍ വിമാനത്താവളത്തിന്റെ ദീര്‍ഘകാല തന്ത്രത്തിന്റെ വിജയത്തെയും പ്രവര്‍ത്തന മികവിനോടുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയെയും വ്യക്തമാക്കുന്നതാണെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സാലം അല്‍മിദ്ഫ വ്യക്തമാക്കി.

 

Continue Reading

Trending