kerala
നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹരജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹരജി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹരജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമര്‍ശത്തിലാണ് ദിലീപ് എതിര്‍പ്പ് അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹരജി. പ്രോസിക്യൂഷന്റെ നിലപാട് എതിര്‍കക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപ്.
ആര്. ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടിക്കായി അതിജീവിത സമയംതേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി മിനി ഇന്ന് കോടതിയില്‍ ഹാജരായി. ഹരജികള്‍ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പരാമര്‍ശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്. കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജി എഴുനേറ്റ് നിന്നു എന്നായിരുന്നു പരാമര്‍ശം.
kerala
ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു
കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
കൊച്ചി: ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ഡിഎ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്.
kerala
ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി; നടന് കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനും കേസ്
അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.
ചങ്ങനാശേരി: നടന് കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്. അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ. ബി.ശ്രീകുമാര്‍ (67) ആണ് ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയത്.
കോട്ടയം നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടനും സഹോദരനും മര്‍ദിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.
അതേസമയം ഡോക്ടറുടെ പരാതി കള്ളമാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. വയല്‍നികത്തിയ സ്ഥലത്താണ് ഡോക്ടര്‍ നിര്‍മാണപ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടന് പറഞ്ഞു.
kerala
ദീപക് ആത്മഹത്യ ചെയ്തത് മനംനൊന്ത്; ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതില്‍ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസില്‍ പരാതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.
-
india1 day agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
News1 day agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
kerala1 day agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala1 day agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india1 day agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
More19 hours agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
kerala20 hours agoകാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു
-
kerala19 hours ago‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
