News
വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധം; ബിസ്മീറിന്റെ മരണത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി കുടുംബം
ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബം പരാതി നല്കി. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായാണ് പരാതി. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും, ആശുപത്രി ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബിസ്മീര്‍ ബോധം നഷ്ടപ്പെട്ടിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി ആരും ഇത്തരം അവസ്ഥ നേരിടരുതെന്നും, വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ജനുവരി 19നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊല്ലംകൊണം സ്വദേശി ബിസ്മീറിനെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ബിസ്മീര്‍ മരിച്ചത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിലവില്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
india
വെസ്റ്റ് ബംഗാളിൽ വെയർഹൗസുകൾക്ക് തീപിടിത്തം: മരണം എട്ടായി
നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ വെയർഹൗസുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വെയർഹൗസുകൾക്കാണ് തീപിടിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിങ്കളാഴ്ച രാത്രി മുതൽ തന്നെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പല ഭാഗങ്ങളിലും തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അഗ്നിരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.
News
വളവില്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചു; എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
സൗക്കൂറിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന വിജയ് അമിതവേഗതയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു
ബെംഗളൂരു: വളവില്‍ വെച്ച് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. സൗക്കൂര് സ്വദേശി വിജയ് (26) ആണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ കുന്ദാപുരയിലാണ് സംഭവം. തല്ലൂര്-നേരലക്കട്ടെ റോഡിലെ അപകടസാധ്യത കൂടുതലുള്ള വളവിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
സൗക്കൂറിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വിജയ് അമിതവേഗതയില്‍ മുന്നിലുണ്ടായിരുന്ന ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന മറ്റൊരു ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
kerala
ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ആരോപണം: ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിതയ്ക്ക് ജാമ്യമില്ല
ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.
ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളില്ലെന്നതാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിശദീകരണം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നാരോപിച്ച് ഷിംജിത യുവാവിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് കെ. കന്യക സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാ കേസിൽ ഷിംജിതയെ അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. ദീപക്കിനെ ഉൾപ്പെടുന്ന ഏഴ് വിഡിയോകൾ ഷിംജിതയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിന് പിന്നാലെ ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് ഷിംജിതയുടെ സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ, തന്റെ മുഖം അനുമതിയില്ലാതെ ചിത്രീകരിച്ചതായി ആരോപിച്ച് ബസ് യാത്രക്കാരിയും കണ്ണൂർ സ്വദേശിനിയുമായ പെൺകുട്ടിയും ഷിംജിതയ്ക്കെതിരെ പരാതി നൽകി. ഷിംജിത പകർത്തിയ ദീപക്കിന്റെ വിഡിയോയിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നതായും, വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News2 days agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News17 hours agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
