Connect with us

india

ഇവിഎമ്മിനെതിരെ ആര്‍ജെഡി; ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു.

Published

on

പട്ന: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് (EVM) പകരം ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധത്തിന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ഒരുങ്ങുന്നു. പട്നയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു. യോഗത്തില്‍ തേജസ്വി യാദവിനെ പാര്‍ട്ടിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലാലു പ്രസാദ് യാദവ് നേരിട്ടാണ് നിയമന കത്ത് കൈമാറിയത്. മറ്റ് പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ആര്‍ജെഡിയെ വീണ്ടും ഒരു ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നു എന്ന പാര്‍ട്ടിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുക എന്നത് സാങ്കേതികമായി അസാധ്യമാണെന്നും കമ്മീഷന്‍ വിശദീകരിച്ചു.

2010-ലാണ് ആര്‍ജെഡിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. ഇത് തിരിച്ചുപിടിക്കാനായി പാര്‍ട്ടി പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തേജസ്വി യാദവിന്റെ തീരുമാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.

Published

on

ന്യൂഡൽഹി: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.

വടക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, മധ്യ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, തെക്കുപടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സൗത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, ഷഹ്ദാര, കിഴക്കൻ ഡൽഹി മേഖലകളിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നീ സമീപ പ്രദേശങ്ങളിൽ പകൽ സമയത്ത് മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആകാശ എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള മുൻനിര വിമാനക്കമ്പനികൾ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മിതമായ മഴ ലഭിച്ചിരുന്നു. മഴ തുടർന്നേക്കാമെന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മഴ തുടരുന്നതോടെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്ന അന്തരീക്ഷ വായു ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ഈ വാരാദ്യത്തിന്റെ തുടക്കത്തിൽ ഒരു ദിവസം നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്.

Continue Reading

india

ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന

ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

Published

on

ബാങ്കോക്ക്: ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ ആരോഗ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് പരിശോധകള്‍ കര്‍ശനമാക്കിയതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണിത്.

പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏകദേശം 100 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തവരായിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിലാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബാങ്കോക്കിലെ സുവര്‍ണഭൂമി, ഡോണ്‍ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും, അവര്‍ക്ക് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

തായ്ലന്‍ഡില്‍ ഇതുവരെ നിപ്പ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ പറഞ്ഞു, എങ്കിലും നിരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന അതിര്‍ത്തി പോസ്റ്റുകളിലുമാണ് നേപ്പാളില്‍ ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത്. നിപ രോഗബാധയെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തായ്വാന്‍ ആലോചിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

india

വെസ്റ്റ് ബംഗാളിൽ വെയർഹൗസുകൾക്ക് തീപിടിത്തം: മരണം എട്ടായി

നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Published

on

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ വെയർഹൗസുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വെയർഹൗസുകൾക്കാണ് തീപിടിച്ചത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിങ്കളാഴ്ച രാത്രി മുതൽ തന്നെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പല ഭാഗങ്ങളിലും തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അഗ്നിരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

Trending