Connect with us

entertainment

പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്

ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് (സ്വതന്ത്ര സംഗീതം), ശാസ്ത്രീയ സംഗീതം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Published

on

മുംബൈ: പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സംഗീത ലോകത്തെ പ്രിയ ഗായകന്‍ അര്‍ജിത് സിംഗ്. ഇനി മുതല്‍ പുതിയ സിനിമകള്‍ക്കായി പാടില്ലെന്ന് അര്‍ജിത്ത് സിങ് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അര്‍ജിത്ത് ഈ ഞെട്ടിക്കുന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.

‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഈ വര്‍ഷങ്ങളിലെല്ലാം എനിക്ക് നല്‍കിയ സ്‌നേഹത്തിന് എല്ലാ ശ്രോതാക്കള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇനി മുതല്‍ പിന്നണി ഗായകന്‍ എന്ന നിലയില്‍ പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കില്ലെന്ന് ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇത് ഒരു അത്ഭുതകരമായ യാത്രയായിരുന്നു.’ – അര്‍ജിത്ത് കുറിച്ചു.

സിനിമയില്‍ പാടുന്നത് നിര്‍ത്തുമെങ്കിലും സംഗീത ലോകത്ത് നിന്ന് അര്‍ജിത്ത് സിങ് പൂര്‍ണ്ണമായി വിട്ടുനില്‍ക്കില്ല. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് (സ്വതന്ത്ര സംഗീതം), ശാസ്ത്രീയ സംഗീതം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

നിലവില്‍ ഏറ്റെടുത്തിട്ടുള്ള പാട്ടുകള്‍ പാടി പൂര്‍ത്തിയാക്കുമെന്നും, അതിനാല്‍ 2026-ല്‍ അദ്ദേഹത്തിന്റെ ഏതാനും ഗാനങ്ങള്‍ കൂടി പുറത്തിറങ്ങുമെന്നും അര്‍ജിത്ത് സിങ് വ്യക്തമാക്കി.

ബോളിവുഡ് സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത ശബ്ദമാണ് അര്‍ജിത്ത് സിങിന്റേത്. ‘ബോളിവുഡ് സംഗീതം ഇനി ശൂന്യമാകും’ എന്ന രീതിയിലുള്ള പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ആരാധകര്‍.

ബോളിവുഡില്‍ ‘തും ഹി ഹോ’ (ആഷിഖി 2) എന്ന ഗാനത്തിലൂടെയാണ് അര്‍ജിത്ത് സിംഗ് തരംഗമായത്. രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം, 2025-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

‘അനുവാദമില്ലാതെ എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്’; ജാഗ്രത പുലര്‍ത്തണമെന്ന് ഗായത്രി അരുണ്‍

300-ഓളം കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായത്രി പറഞ്ഞു.

Published

on

By

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയതായി നടി ഗായത്രി അരുണ്‍. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടി പരാതി നല്‍കിയത്. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ഉപയോഗിക്കുകയും 300-ഓളം കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായത്രി പറഞ്ഞു.

”2024 സെപ്റ്റംബര്‍ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകള്‍ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ അയച്ചു തരുന്നുണ്ട്. എന്റെ ഫോട്ടോയാണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്സാപ്പില്‍ എന്റെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

പലപ്പോഴും പിആര്‍ ഏജന്‍സികള്‍ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങള്‍ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കില്‍ എല്ലാ സര്‍ട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. പല കുഞ്ഞുങ്ങളും മാതാപിതാക്കളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോള്‍ ഒരു വിവരവുമില്ല. ഞാന്‍ ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകള്‍ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്”, ഗായത്രി വീഡിയോയില്‍ പറഞ്ഞു.

Continue Reading

entertainment

ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

Published

on

ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.

ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.

Continue Reading

entertainment

കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കരുത്; വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി

എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ചെന്നൈ: കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്ക് അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. കമല്‍ഹാസന്റെ ആവശ്യപ്രകാരമാണ് ഹൈകോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, കാര്‍ട്ടൂണുകളില്‍ കമല്‍ഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

തന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്ന വിശേഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതിനെതിരായി കമല്‍ഹാസന്‍ നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ വിധി. ഇതില്‍ തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ചാണ് കമല്‍ഹാസന്റെ ചിത്രമോ പേരോ അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരജിയില്‍ മറുപടി നല്‍കാന്‍ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമല്‍ഹാസനോട് നിര്‍ദേശിച്ചു. കേസ് വീണ്ടും ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Continue Reading

Trending