Connect with us

india

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുനേത്ര സമ്മതം അറിയിക്കുകയായിരുന്നു.

63-കാരിയായ സുനേത്ര പവാര്‍ നിലവില്‍ രാജ്യസഭാ എംപിയാണ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നത്. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി എന്‍സിപി എംഎല്‍എമാരുടെ യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ചേരും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആത്മാര്‍ത്ഥതയുള്ള നേതാവ്, വര്‍ഗീയതക്കെതിരായ ഉറച്ച ശബ്ദം: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍

വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും ഉറച്ച ശബ്ദമാണെന്നും തരൂര്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തരൂര്‍ ചര്‍ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി തരൂര്‍ സജീവമായി ഇറങ്ങാനും കേരളത്തിലുടനീളം അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്‍കാനും തീരുമാനമായി.

കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളെ തരൂര്‍ പൂര്‍ണ്ണമായും തള്ളി. ‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി വിട്ട് എങ്ങോട്ടും പോകില്ല. കേരളത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും, മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും’ എന്ന് തരൂര്‍ വ്യക്തമാക്കി.

വര്‍ഗീയതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ നിരന്തരം സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും തനിക്കും അതില്‍ മറ്റൊരു അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു.

 

Continue Reading

india

സിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്

Published

on

കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുസ്ലീം വിരുദ്ധത നിറഞ്ഞതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.”നമ്മുടെ പെൺമക്കൾ പ്രണയത്തിലാകുന്നതല്ല, അവർ കെണികളിൽ വീഴുകയാണ്. ഇനി ഇത് സഹിക്കില്ല…പോരാടും,” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചിരിക്കുന്നത്.

2023ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ എന്ന പോലെ മതപരിവർത്തനം തന്നെയാണ് ഈ സിനിമയും ചർച്ച ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ആദ ശർമ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.

സുദീപ്‌തോ സെന്‍ ഒരുക്കിയ ‘ദ കേരള സ്റ്റോറി’ തീവ്ര വലതുപക്ഷത്തിന് വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാണ്ട സിനിമയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളാ വിരുദ്ധതയും മുസ്ലീം വിരോധവും നിറഞ്ഞ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ പരിഹസിച്ചു വിട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും രണ്ടാം ഭാഗം പുറത്തുവരുന്നതിന് പിന്നാലെയും ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

Continue Reading

india

അജിത് പവാറിന്റെ മരണവാര്‍ത്തയും വിക്കിപീഡിയ വിവാദവും: സത്യമെന്ത്?

അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ പടരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ തള്ളി സാങ്കേതിക വിദഗ്ധര്‍. അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിക്കിപീഡിയ സെര്‍വറുകള്‍ ആഗോളതലത്തില്‍ UTC (Coordinated Universal Time) ആണ് പിന്തുടരുന്നത്. ഇന്ത്യന്‍ സമയം (IST) ഇതിനേക്കാള്‍ 5 മണിക്കൂര്‍ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യയില്‍ അപകടത്തിന് ശേഷം (രാവിലെ 9:30-ന്) നടന്ന എഡിറ്റിങ്ങുകള്‍ വിക്കിപീഡിയ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര സമയത്തായിരിക്കും. ഇത് സമയത്തിന് മുമ്പായി വാര്‍ത്ത വന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

കമ്പ്യൂട്ടര്‍ ബ്രൗസറുകളിലെ ഈ സംവിധാനം ഉപയോഗിച്ച് ഏതൊരു വെബ്പേജിലെയും തീയതിയും സമയവും താല്‍ക്കാലികമായി മാറ്റിമറിക്കാന്‍ സാധിക്കും. ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ഷോട്ടുകളാണ് പലയിടത്തും പ്രചരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. അപകട വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഡിറ്റര്‍മാര്‍ തത്സമയം വിവരങ്ങള്‍ പുതുക്കാന്‍ ശ്രമിച്ചതും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമാറിയതാകാം.

ജനുവരി 28-ന് രാവിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക അന്വേഷണ ഏജന്‍സികളൊന്നും സംഭവത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല.

 

 

Continue Reading

Trending