kerala
‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ മധുസൂദനന് വിമര്‍ശനം
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കടുത്ത ആരോപണങ്ങളുമായി വി. കുഞ്ഞികൃഷ്ണന്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം എം.എല്‍.എയുടെ പ്രവര്‍ത്തനശൈലിയെയും പാര്‍ട്ടിയിലെ അഴിമതികളെയും കുറിച്ച് തുറന്നെഴുതുന്നത്. പയ്യന്നൂര്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007-ല്‍ ടി.ഐ. മധുസൂദനന് ഏരിയ സെക്രട്ടറി ആയതുമുതലാണെന്ന് കുഞ്ഞികൃഷ്ണന് ആരോപിക്കുന്നു. ആദ്യകാല നേതാക്കളായ ടി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവരുടെ കാലത്ത് നിലനിന്നിരുന്ന ഐക്യം ഇല്ലാതാക്കിയത് മധുസൂദനന്റെ ശൈലിയാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം.
മധുസൂദനന്റേത് ഒരു ‘ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ’ രീതിയാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. തനിക്ക് മുകളില്‍ ആരും വളരരുത് എന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടിയില്‍ സ്വന്തമായി ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ല, മറിച്ച് തന്റെ വ്യക്തിപരമായ ഔദാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മധുസൂദനന് ശ്രമിച്ചെന്നും കുഞ്ഞികൃഷ്ണന് ആരോപിക്കുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, ഇലക്ഷന് ഫണ്ട് എന്നിവയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണന് വ്യക്തമാക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ സി. കൃഷ്ണന്, വി. നാരായണന് എന്നിവരെ അംഗീകരിക്കാന്‍ മധുസൂദനന് തയ്യാറായില്ലെന്നും പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെബ്രുവരി 4-ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വെച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
kerala
എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എറണാകുളം: എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള ട്വന്റി-20യുടെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20യുടെ കോട്ടകളായ കിഴക്കമ്പലം മേഖലയിലെ ജനപ്രതിനിധികളും ഭാരവാഹികളുമാണ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയത്.
വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമായിരുന്നു ട്വന്റി-20യുടെ വാഗ്ദാനമെന്നും, എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരെ വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് പറഞ്ഞു. ട്വന്റി-20യില്‍ നിന്ന് കൂടുതല്‍ പേര് കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
kerala
‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം സംബന്ധിച്ച വളരെ ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും മാനസിക പീഡനവുമാണ് റോയി ജീവനൊടുക്കാന്‍ കാരണമെന്ന് നയിച്ചതെന്ന് സഹോദരന് ബാബു റോയ് ആരോപിക്കുന്നു. ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം വ്യക്തമായി ആരോപിക്കുന്നുണ്ട്. റോയ് മരിച്ചതിന് ശേഷവും ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ഡിസംബറിലും സ്ഥാപനത്തില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചതാണെന്ന് കുടുംബം പറയുന്നു. സംഭവം നടന്ന ദിവസം, ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ ഉച്ചയ്ക്ക് എത്തിയ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെ അദ്ദേഹം ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ സ്വദേശിയായ റോയ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. കടങ്ങളില്ലാതെ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്ന്നിരുന്നത്. അറബ് ലോകത്തെ സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് റോയ് ഇടംപിടിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റിന് പുറമെ ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
kerala
ബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി വരുകയായിരുന്നു.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയ് (57) ബെംഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച വാര്‍ത്ത ബിസിനസ് ലോകത്തെ നടുക്കിയിരിക്കുകയാണ്. ഇന്ന് (2026 ജനുവരി 30, വെള്ളിയാഴ്ച) ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് (Income Tax) പരിശോധന നടത്തി വരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ സി.ജെ. റോയിയെ ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാല്‍ ചില രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് പോയ അദ്ദേഹം, തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടന്‍ തന്നെ എച്ച്.എസ്.ആര് ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തൃശൂര്‍ സ്വദേശിയായ സി.ജെ. റോയ് കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടൈന്‍മെന്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്നു റോയ്.
മോഹന്‍ലാല്‍ ചിത്രം ‘കാസനോവ’, ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, ‘ഐഡന്റിറ്റി’ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം. അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ റോയ് ഇടംപിടിച്ചിട്ടുണ്ട്.
സംഭവത്തില്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
-
entertainment3 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala3 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala1 day ago‘എസ്.ഐ.ആറില്‍ ഫോം-7 ദുരുപയോഗം വ്യാപകം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെ.സി. വേണുഗോപാല്‍
-
kerala1 day agoട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ
-
News23 hours agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala1 day agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
kerala1 day agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
-
News1 day agoമിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി? ഇറാന്-അമേരിക്ക തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യ
