News
വിഴിഞ്ഞത്തെ രണ്ട്പേരുടെ മരണത്തിനു പിന്നില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഏകദേശം ഇരുന്നൂറുപേര്‍ കൂടി കഴിച്ചിരുന്നുവെന്നും മറ്റ് ആരിലും ആരോഗ്യപ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ക്ക് കടല്‍വിഭവങ്ങളോട് അലര്‍ജി ഉണ്ടായിരിക്കാമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ് പരിശോധനാഫലം ലഭിച്ചശേഷം അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.
നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58)യും മരുമകന് ഷാജി (48)യും ആണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള് ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് മീന്‍ വിഭവങ്ങള്‍ കഴിച്ച അഞ്ചംഗ സംഘം മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് ഇടപെട്ട് താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
News
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില
ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണം.
കൊച്ചി: മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് ഇറാന് മേഖലയില്‍ വീണ്ടും ഉയര്‍ന്നുവരുന്ന സംഘര്‍ഷസാഹചര്യത്തെ തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 210 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,345 രൂപയായി. പവന്റെ വിലയില്‍ 1,680 രൂപയുടെ വര്‍ധനയോടെ 1,14,760 രൂപയായി ഉയര്‍ന്നു.
ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.2 ശതമാനം കുറഞ്ഞ് 4,968 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ ശക്തമായതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
News
പെരുമ്പാവൂരില്‍ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റത് കോളേജ് ബസിന്റെ ഡ്രൈവര്‍ക്കാണ്.
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് സമീപം കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി വിവരം. ഗുരുതരമായി പരിക്കേറ്റത് കോളേജ് ബസിന്റെ ഡ്രൈവര്‍ക്കാണ്.
എറണാകുളംആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘റെയാന്‍’ സ്വകാര്യ ബസും പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളേജ് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം നേരിയ സമയം തടസ്സപ്പെട്ടു.
News
ശമ്പള കുടിശ്ശിക വിവാദം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഇന്ന് മുതല്‍ നിര്‍ത്തും
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിലവിലുള്ള ഒരു വ്യവഹാരവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളാത്തതാണ് സമരം ശക്തമാകാന്‍ കാരണമെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചു. അനിശ്ചിതകാല ഒ.പി.യും അധ്യാപന ബഹിഷ്കരണവും തുടരുന്നതിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്ന് Kerala Government Medical College Teachers Association (കെജിഎംസിടിഎ) അറിയിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും സംഘടന വ്യക്തമാക്കി.
ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നുമുള്ള വിട്ടുനില്‍പ്പും ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ജി. ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റൈപ്പന്‍ഡ് പരിഷ്കരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പി.ജി. ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്കരണം പിന്‍വലിച്ചു. വിഷയത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അതേസമയം, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിലവിലുള്ള ഒരു വ്യവഹാരവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളാത്തതാണ് സമരം ശക്തമാകാന്‍ കാരണമെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്. സര്‍ക്കാര്‍ നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സംഘടന കുറ്റപ്പെടുത്തി.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
-
News2 days agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
