Connect with us

india

‘സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും’; കേരള സ്റ്റോറിക്കെതിരെ രാഹുല്‍ ഗാന്ധി

Published

on

കുട്ടിക്കാനം: കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അതേസമയം, കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ശ്രീ നാരായണഗുരുവിനെ പൂജിക്കാൻ എളുപ്പമാണ്, എന്നാൽ ഗുരുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടത്’: രാഹുൽ ​ഗാന്ധി

Published

on

കൊല്ലം: ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപന ചടങ്ങിൽ പങ്കെടുത്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാവിലെ നടന്ന ചടങ്ങ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.

ഞാൻ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും നാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അത്ഭുതകരമായി തോന്നിയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. താഴെക്കിടയിലുള്ളവരെ പരിഗണിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്നും ശ്രീനാരായണഗുരു പറഞ്ഞതും അതുതന്നെയാണെന്ന് രാഹുൽ ​ഗാന്ധി ചൂണ്ടികാട്ടി.

വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തസത്ത. ഗുരുവും അതാണ് പറഞ്ഞതെന്ന് അദേഹം വ്യക്തമാക്കി.സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. നാരായണ ഗുരുവിന്റെ പ്രതിമയുടെ മുന്നിൽ വന്ന് പുഷ്പാർച്ചന നടത്താൻ എളുപ്പമാണ്, അത് ആർക്കും ചെയ്യാൻ പറ്റും. പക്ഷേ ഗുരുവിന്റെ തത്വങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ​ഗാന്ധി ചൂണ്ടികാട്ടി.

ശ്രീനാരായണഗുരുവും ​ഗാന്ധിജിയും എതിർത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല രാജ്യാന്തര സ്ഥിതി വിശേഷത്തിലും ആളുകൾ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമർശിച്ചു. അപരനെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുരുവിന്റെ തത്വങ്ങൾ സ്വീകരിക്കാനും അതിലൂടെ സഞ്ചരിക്കാനും തയ്യാറാകണമെന്നും അധികാരശക്തിയോ മേധാവിത്വമോ ഇല്ലാത്ത ​ഗാന്ധിജിയെ മാതൃകയാക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Continue Reading

india

കർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്

സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്

Published

on

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാനം ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി കർണാകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ എന്ന ക്യാന്പെയ്ൻ സർക്കാർ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം.

മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് ഈ നടപടിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിന്‍റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

 

Continue Reading

india

ഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്‌

Published

on

ഭരണഘടനാ സംരക്ഷണത്തിനായി എല്ലാ ഭിന്നതകളും മറന്നു ഒരുമിക്കേണ്ട സന്ദർഭമാണിതെന്നു യൂത്ത് കൊൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ ഇന്ത്യ മുന്നണിയിലെ യുവജന നേതാക്കൾക്കായി സംഘടിപ്പിച്ച ‘ബസ്‌മേ റംസാൻ’ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഭയക്കാതെ തല ഉയർത്തി നിന്ന യുവത്വം ഇന്ത്യയുടെ പ്രതീകമായിരുന്നു. സ്വന്തന്ത്ര്യ സമര കാലം മുതൽക്കുള്ള രാജ്യത്തിന്റെ ചരിത്രം അതിനു തെളിവാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകാധിപത്യ ഭരണകൂടമായി ബി.ജെ.പി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.ഇതിനെതിരെ മറ്റെല്ലാം മറന്നു യുവജന സംഘടനകൾ ഒരുമിക്കേണ്ട കാലമാണിത്. ഈ സന്ദേശം യഥാർത്ഥ്യമാക്കാൻ യൂത്ത് ലീഗ് നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന യൂത്ത് ലീഗ് ‘ബസ്‌മേ റംസാൻ’ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ ഒത്തു ചേരലായി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, സമാജ് വാദി യൂത്ത് വിഗ്, എൻ സി പി, എ എ പി തുടങ്ങി പ്രമുഖ സംഘടനകളുടെ നേതാക്കളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അശ്റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ആമുഖ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാകിർ നന്ദി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഇമ്രാൻ ഹുസൈൻ, സഞ്ജയ് കുമാർ (ഡി.വൈ.എഫ്.ഐ), സുഖവിന്ദർ മഹേശ്വരി (എ.ഐ.വൈ.എഫ് ), ഫഹദ് ആലം (സമാജ് വാദി യുവ സഭ), അയീൻ അഹ്‌മദ് (യുവ ആർ ജെ ഡി ), അനുരാഗ് നിഗം (യൂത്ത് വിംഗ് എ.എ.പി ), സായി ബാലാജി (ഐസ), മുഹമ്മദ് ഫഹദ് (എൻ സി പി ), അസറുദിൻ ചൗധരി, അഡ്വ:മർസൂഖ് ബാഫഖി(യൂത്ത് ലീഗ്), ഡോ:ഷീത് (എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ഹലിം (കെ.എം.സി.സി ), അജ്മൽ മുഫീദ് (കെ.എം.ഡബ്‌ളിയു ) അതീബ് ഖാൻ, ഇമ്രാൻ ഐജാസ്, ആഷിക്ക് ഇലാഹി എന്നിവർ സംസാരിച്ചു.

Continue Reading

Trending