News
അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന് പ്രസിഡന്റ്
അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്കിയാന് അറിയിച്ചു.
പ്രാദേശിക പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി അയല്‍രാജ്യങ്ങളോട് പരസ്യമായി ക്ഷമ ചോദിച്ച് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്കിയാന് അറിയിച്ചു. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറാനെ ആക്രമിച്ചാല്‍ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്കിയാന് നല്കി. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന് പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
കൊളോണിയല്‍ ശക്തികള്‍ക്ക് മുന്നില്‍ രാജ്യം കീഴടങ്ങില്ലെന്നും പെസഷ്കിയാന് വ്യക്തമാക്കി. ഭിന്നതകള്‍ മാറ്റിവെച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഒന്നിക്കാന്‍ ഇറാനികളോട് ആഹ്വാനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.
News
സംഘര്‍ഷം രൂക്ഷം; ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ, കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാര്‍ഥികള്‍
യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാര്‍ഗം അയല്‍രാജ്യങ്ങളായ അര്‍മേനിയയിലേക്കും തുര്‍ക്ക്മെനിസ്ഥാനിലേക്കും മാറ്റാനാണ് ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം ഏകദേശം ഒന്‍പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനില്‍ ഉള്ളത്.
ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്റാന്, കോം എന്നീ നഗരങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്നത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്.
ആദ്യഘട്ടമായി ടെഹ്റാനില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വ്യോമഗതാഗതം ലഭ്യമല്ലാത്തതിനാല്‍ കരമാര്‍ഗം സുരക്ഷിതമായ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പുറമെ ഷിയ വിഭാഗത്തില്‍പ്പെട്ട തീര്‍ഥാടകരും നാവികരും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടെഹ്റാനില്‍ ഉള്‍പ്പെടെ വ്യോമാക്രമണം തുടരുകയാണെന്നും സംയുക്താക്രമണത്തില്‍ മരണം 1332 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
editorial
തന്നിഷ്ടത്തിനേറ്റ കനത്ത തിരിച്ചടി
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
ഭരണനിര്‍വഹണത്തിന്റെ നട്ടെല്ലായ സിവില്‍ സര്‍വീസിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഉത്തരവ്. ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെയും മറ്റ് കേഡര്‍ ഇതര ഉദ്യോഗസ്ഥരെയും തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ രീതി നിയമവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം കേവലം സാങ്കേതിക തിരുത്തലല്ല, മറിച്ച് ഭരണഘടനാപരമായ ചട്ടക്കൂടിനെ ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്.
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. ബി അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എ.ടി വ്യക്തമാക്കി. നിലവില്‍ എക്സൈസ് കമ്മീഷണറായ എം.ആര് അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവു എന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. മാനസപുത്രന് തെറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയാണ്. മാത്രമല്ല ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എം.ആര് അജിത് കുമാറിനെയാണ്.
എക്സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണ്. അവിടെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന എം.ആര് അജിത്കുമാറിനെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ നിയമത്തിന്റെ നൂല്‍പ്പാലത്തില്‍ തട്ടി വീണിരിക്കുകയാണ്. ഇത് കേവലം അജിത് കുമാറിന്റെ വ്യക്തിപരമാ യ തിരിച്ചടിയല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. ഘടം ക്ഷിയായ സി.പി.ഐ പോലും എതിര്‍ത്തിട്ടും പലപ്പോഴും അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന് ചിറകുകള്ക്കുള്ളില് സംരക്ഷിച്ചുപോരുകയായിരുന്നു. 2014-ലെ കേഡര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ മാറ്റുന്ന രീതിക്ക് തടയിട്ട ട്രിബ്യൂണല്‍ നടപടി സ്വാഗതാര്‍ഹമാണ്. ബി. അശോക് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിലൂടെ, ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങളല്ല മറിച്ച് നിലവിലുള്ള നി യമസംഹിതകളാണ് പരമമെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുന്നു. ഒരു ഉദ്യോഗസ്ഥന് നിശ്ചിത കാലാവധി നല്‍കണമെന്ന നിയമം ലംഘിക്കുന്നത് ഭരണപരമായ അസ്ഥിരതയ്ക്ക് കാരണമാകും.
ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് ഈ വിഷയത്തില്‍ നേരിട്ട് രംഗത്തിറങ്ങി എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ അതിപ്രസരം കൂടുമ്പോള്‍ സ്വാഭാവികമായും ഇത്തരം നിയമയുദ്ധങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഐ.എ.എസ് തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിവില്‍ സര്‍വീസിന്റെ ഘടനയെത്തന്നെ തകര്‍ക്കും. തങ്ങളുടെ ആവശ്യം ലളിതമായിരുന്നുവെന്നാണ് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് പറയുന്നത്. ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പറഞ്ഞ എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. സ്ഥലംമാറ്റം കേഡര്‍ ചട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഐ.എ.എസുകാരെ നിയമിക്കേണ്ട കേഡര്‍ പോസ്റ്റുകളില്‍ ഐ.എ.എസ്സുകാരെയാണ് നിയമിക്കേണ്ടത്. അതിനു മാറ്റം വന്നപ്പോഴാണ് നിയമപരമായി മുന്നോട്ടു പോയത്.
സിവില്‍ സര്‍വീസ് ബോര്‍ഡ് 2016 ന് ശേഷം കേരളത്തില്‍ യോഗം ചേര്‍ന്നിരുന്നില്ലെന്നും അസോസിയേഷന് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം നല്‍കിയില്ലന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഭരണനിര്‍വഹണം എന്നത് രാഷ്ട്രീയ മേലാളന്മാരുടെ ആ ജ്ഞാനുവര്‍ത്തികളാകാനുള്ള ഒന്നല്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗസ്ഥ വിന്യാസം നടത്താവു എന്ന സി.എ.ടി ഉത്തരവ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ‘തന്നിഷ്ട’ങ്ങള്‍ക്കേറ്റ ഈ പ്രഹരം വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഉദ്യോഗസ്ഥതലത്തിലെ അസംതൃപ്തിയും നിയമക്കുരുക്കുകളും ഭരണത്തിന്റെ വേഗത കുറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല.
News
21 പേരുടെ ജീവൻ എടുത്ത കരിപ്പൂർ ദുരന്തവിമാനം ആക്രിവിപണിയിൽ
കേരളത്തിലെ പ്രമുഖ ആക്രി വിപണികളിലൊന്നായ കാരക്കാട് പാറപ്പുറത്തെ ഒരു വ്യാപാരിയാണ് ലേലം ഏറ്റെടുത്തത്.
പട്ടാമ്പി: 2020 ഓഗസ്റ്റില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344 എന്ന ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിക്കാനായി പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂര്‍ കാരക്കാട് പാറപ്പുറത്തെ ആക്രി വിപണിയിലെത്തി. അപകടത്തില്‍ പൈലറ്റുമാരടക്കം 21 യാത്രക്കാരാണ് മരണപ്പെട്ടത്.
ദുബായില്‍ നിന്ന് എത്തിയ വിമാനം കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ ശക്തമായ മഴയില്‍ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് വഴുതി മാറി രണ്ടായി പിളര്‍ന്നതാണ് അപകടത്തിന് കാരണമായത്. പിന്നീട് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആക്രിയായി വില്‍ക്കുന്നതിനായി രണ്ടുമാസം മുമ്പ് ഓണ്‍ലൈന്‍ ടെന്‍ഡര്‍ വിളിച്ചു.
കേരളത്തിലെ പ്രമുഖ ആക്രി വിപണികളിലൊന്നായ കാരക്കാട് പാറപ്പുറത്തെ ഒരു വ്യാപാരിയാണ് ലേലം ഏറ്റെടുത്തത്. എയര്‍ ഇന്ത്യയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവള പരിസരത്ത് നിന്ന് കണ്ടെയ്നറുകളിലാക്കി അവശിഷ്ടങ്ങള്‍ കാരക്കാട് എത്തിച്ചു. എത്തിച്ച ദിവസം തന്നെ പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
വിമാനത്തിലെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങള്‍ എന്നിവയെല്ലാം വരും ദിവസങ്ങളില്‍ ആക്രിസാധനങ്ങളാക്കി മാറ്റും. വാഹനങ്ങള്‍ പൊളിക്കുന്നതിനാല്‍ പ്രശസ്തമായ കാരക്കാട് മാര്‍ക്കറ്റില്‍ വിവിധ വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകളും ലഭ്യമാകുന്നുണ്ട്.
-
india23 hours agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More1 day agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
More1 day ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala1 day agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
india1 day agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More1 day agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More23 hours agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം
-
News1 day agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും

