Connect with us

india

ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Published

on

കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും അറസ്റ്റിൽ. ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവർത്തകരാണ് സിഐഎസ്എഫിൻ്റെ പിടിയിലായത്. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ബോട്ട് ഡ്രൈവർ എന്നിവരാണ് പിടിയിലായത്. കപ്പലിന് അടുത്ത് പോയി ഇവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെയും ബോട്ട് ഡ്രൈവറെയും ഐലൻ്റ് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചിയിലുള്ള ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കൊച്ചി ഡിസിപി അറിയിച്ചു. മട്ടാഞ്ചേരിയിലാണ് കപ്പൽ നിലവിൽ നങ്കൂരമിട്ടിരിക്കുന്നത്. ഐആര്‍ഐഎസ് ലാവന്‍ കപ്പല്‍ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. മാര്‍ച്ച് നാല് മുതല്‍ കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. ഫെബ്രുവരി 28ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍പ്പട പ്രദര്‍ശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.

മാര്‍ച്ച് 1ന് ഇതിനുള്ള അനുമതി നല്‍കുകയും മാര്‍ച്ച് 4ന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയും ചെയ്തു. ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഐആര്‍ഐഎസ് ലാവനും ഐആര്‍ഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു. ഫെബ്രുവരി 26ന് രണ്ട് കപ്പലുകളും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലാണ് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇറാന്റെ കപ്പലിന് അഭയം നല്‍കിയത് മാനുഷിക പരിഗണനയില്‍’; നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി

. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Published

on

കൊച്ചി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് സഹായം തേടിയ ഇറാനിയന്‍ നാവികസേനയുടെ ഐറിസ് ലവാന്‍ എന്ന കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-ന് കപ്പലിന് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നാലെ തീരത്തടുപ്പിക്കാന്‍ ഇറാന്‍ അനുമതി തേടിയതും. തുടര്‍ന്ന് മാര്‍ച്ച് 1-ന് ഇന്ത്യ അനുമതി നല്‍കുകയും മാര്‍ച്ച് 4-ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടുകയും ചെയ്തു.

അതേസമയം കപ്പലിലുണ്ടായിരുന്ന 183 നാവികരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

india

‘തമിഴ്‌നാട്ടില്‍ ചെയ്തതൊന്നും ഇവിടെ നടക്കില്ല’; ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് മമതയുടെ മുന്നറിയിപ്പ്

ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ ആര്‍.എന്‍. രവിക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു. തമിഴ്നാട് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം അവിടെ കാണിച്ച രീതികള്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ലോക് ഭവനെ ബിജെപി പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.

അതേസമയം മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന്റെ രാജി കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് മമത ആവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്രം ഗവര്‍ണറെ മാറ്റിയതെന്നും മമത ആരോപിച്ചു.

ബംഗാളിനെ ഭീഷണിപ്പെടുത്താന്‍ നോക്കിയാല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

 

Continue Reading

india

‘സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും’; കേരള സ്റ്റോറിക്കെതിരെ രാഹുല്‍ ഗാന്ധി

Published

on

കുട്ടിക്കാനം: കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അതേസമയം, കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്.
Continue Reading

Trending