News
സ്ത്രീശക്തിക്ക് വന്ദനം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തില്‍ വിജയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ദിനമായി ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകള്‍ക്ക് തുല്യാവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കണമെന്നും ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ഇന്ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച പുരോഗതിയെ അംഗീകരിക്കുന്നതിനൊപ്പം, അവര്‍ ഇപ്പോഴും നേരിടുന്ന വെല്ലുവിളികളെയും ലോക ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം, തൊഴില്‍, ഭരണനേതൃത്വം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ മുന്നേറുന്നുണ്ടെങ്കിലും ലിംഗവിവേചനം, വേതനത്തിലെ അസമത്വം, പരമ്പരാഗത സാമൂഹിക നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുകയാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി സമൂഹം മുഴുവന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഈ വര്‍ഷത്തെ വനിതാ ദിനാചരണം മുന്നോട്ട് വയ്ക്കുന്നു.
1908-ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ വസ്ത്രനിര്‍മ്മാണശാലകളില്‍ ജോലി ചെയ്തിരുന്ന പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ തൊഴില്‍സമയം കുറയ്ക്കുക, വേതനവര്‍ധന നടപ്പാക്കുക, സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി നടത്തിയ വലിയ പ്രതിഷേധമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് അടിസ്ഥാനം ഒരുക്കിയത്. സ്ത്രീകളെതിരായ ലിംഗവിവേചനത്തിനെതിരെ ശക്തമായ സന്ദേശം ഉയര്‍ത്തിയ സമരമായിരുന്നു അത്.
ഇത്തവണത്തെ വനിതാ ദിനം ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള സംഘര്‍ഷങ്ങളും ദുരന്തങ്ങളും പശ്ചാത്തലമായിട്ടാണ് ആചരിക്കുന്നത്. ഇറാനിലെ മിനാബില്‍ ഉണ്ടായ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ നിരപരാധികളായ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട സംഭവം ലോക മനസ്സാക്ഷിയെ വേദനിപ്പിച്ചതും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായിട്ടുണ്ട്.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തില്‍ വിജയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ദിനമായി ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.
News
പാചകവാതക സിലിൻഡർ ബുക്കിംഗിൽ നിയന്ത്രണം; സിലിൻഡർ ലഭിക്കാൻ 25 ദിവസം കാത്തിരിക്കണം
വില വർധനയും വിതരണ നിയന്ത്രണവും ഒരുമിച്ച് വന്നതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി ശക്തമാകുകയാണ്.
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെ പാചകവാതക വിതരണ കമ്പനികൾ സിലിൻഡർ ബുക്കിംഗിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡർ ലഭിക്കാൻ ഇനി കുറഞ്ഞത് 25 ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായി.
ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകി എൽ.പി.ജി. ഉത്പാദനം പരമാവധി വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ റിഫൈനറികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിന് ഇതിനകം തന്നെ നിയന്ത്രണം നിലവിലുണ്ട്.
ഇതിനുമുമ്പ് 2025 ഏപ്രിൽ 8-നാണ് ഗാർഹിക സിലിൻഡറിന്റെ വില അവസാനമായി വർധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടി വില 860 രൂപയായി ഉയർത്തിയിരുന്നു.
വില വർധനയും വിതരണ നിയന്ത്രണവും ഒരുമിച്ച് വന്നതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി ശക്തമാകുകയാണ്. സിലിൻഡർ ലഭ്യത കുറയുന്നതിനാൽ ചില ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായതായി ഉടമകൾ പറയുന്നു.
india
‘ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം’; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്
ചെന്നൈ: വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒറ്റയ്ക്ക് നേരിട്ടോളാമെന്നാണ് ആരാധകരോട് പറഞ്ഞത്. ചെങ്കല്‍പേട്ടില്‍ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ഭാര്യ സംഗീത സ്വര്‍ണലിംഗം ഫയല്‍ ചെയ്ത വിവാഹ മോചന ഹര്‍ജി തമിഴ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെയാണ് പ്രതികരണം.
‘ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ അതില്‍ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. അതുകാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാന്‍ നോക്കിക്കോളാം. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതില്‍ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്’, വിജയ് പറഞ്ഞു.
വിവാഹമോചന കേസില്‍ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം സമര്‍പ്പിച്ച പുതിയ ഹര്‍ജിയുടെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്യുടെ പ്രതികരണം. വിവാഹമോചന ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കല്‍പേട്ട് കോടതിയെ സമീപിച്ചത്.
More
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരം: സാദിഖലി ശിഹാബ് തങ്ങൾ
യുദ്ധം ഉടൻ അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ വേണം
മലപ്പുറം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിന് ഇറാൻ താൽക്കാലികമായി പിന്മാറിയ വാർത്ത ആശ്വാസകരമാണെന്നും ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാന്റെ നടപടി സ്വാഗതാർഹമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആശങ്കയിലായിരുന്നു. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും വലിയ ഭയപ്പാടോടെയാണ് യുദ്ധത്തെ നോക്കിക്കണ്ടിരുന്നത്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ തുടങ്ങിയവർ തന്നെ മുൻകൈയെടുക്കണം. ഇറാന്റെ പരമാധികാരത്തെയും അധികാരത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ആ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും മാനിക്കണം.
അമേരിക്കയും ഇസ്രായേലും കൂട്ടുകക്ഷികളായി നടത്തുന്ന ഈ യുദ്ധക്കുറ്റം മാനവരാശിക്ക് വലിയ ആപത്താണ് വരുത്തിവെക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടലും സമ്മർദ്ദവും ശക്തിപ്പെടണം. ഐക്യരാഷ്ട്രസഭയും സമാധാനം ആഗ്രഹിക്കുന്ന ലോകനേതാക്കളും ഇന്ത്യൻ ഗവൺമെന്റും ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
-
india2 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More2 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala2 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More2 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india2 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More2 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News2 days agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
More2 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

