News
ഗുഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ട് പേര് മരിച്ചു
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലപ്പുറം: ഗുഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ദേവര്‍ഷോല കാരക്കുന്ന് സ്വദേശികളായ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി തകര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ മൃതദേഹങ്ങളുമായി പ്രതിഷേധിക്കുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വന്യജീവി ആക്രമണം ആവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
News
ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു
യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വര്‍ധിച്ചത്.
കൊച്ചി: സ്വര്‍ണവില വീണ്ടും തിരിച്ചിറങ്ങി. ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1460 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമായി. അഞ്ചുദിവസം തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താഴോട്ടേക്ക്. അഞ്ചുദിവസം കൊണ്ട് പവന് 8,760 കുറഞ്ഞ് 1,18,160 രൂപയായിരുന്നു. പിന്നാലെ ശനിയാഴ്ച 1,840 രൂപ കൂടി. 1,20,000 രൂപയായിരുന്നു പവന് വില. ഞായറാഴ്ചയും ഇതേ വില തുടര്‍ന്നു.
ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍, പിന്നീട് ഈ വിലയില്‍നിന്ന് തിരിച്ചിറങ്ങി.
kerala
ഗീതാഗോപിയുടേത് പേയ്മെന്റ് സീറ്റാണെന്ന് സംശയം, പാര്‍ട്ടി നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കി സി.സി മുകുന്ദന്
പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
തൃശൂര്‍: നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സിപിഐയോട് ഇടഞ്ഞ സി.സി മുകുന്ദന് എംഎല്‍എ. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള് സ്വാധീനമെന്നും സി.സി മുകുന്ദന് പറഞ്ഞു. പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ള ഗീതാ ഗോപി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഗീതാ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക വിവാദങ്ങള്‍ പാര്‍ട്ടി തള്ളിയിരുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഈ ആരോപണങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
തൃശ്ശൂര്‍ ജില്ലയില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് മുകുന്ദന് വ്യക്തമാക്കിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍:
1) മുട്ട പുഴുങ്ങിയത് – 4എണ്ണം
2) സവാള 3എണ്ണം
3) പച്ചമുളക് -2 എണ്ണം
4) ഇഞ്ചി -ഒരു ചെറിയ കഷ്ണം
5) വെളുത്തുള്ളി – 8 അല്ലി
6) കറിവേപ്പില -2 തണ്ട്
7) മല്ലിച്ചപ്പ് – 2 തണ്ട്
8) മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
9) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
10) മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
11) ഉപ്പ് പാകത്തിന്
12) മൈദ 8 പൂരിയുണ്ടാക്കാന്‍ ആവശ്യത്തിന്
13) അരിപ്പൊടി 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം:
3 മുതല്‍ 7 വരെയുള്ള സാധനങ്ങള്‍ പൊടിയായി അരിഞ്ഞെടുക്കുക. സവാള കനം കുറഞ്ഞു അരിയുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കൊത്തിയരിഞ്ഞ ചേരുവകള്‍ നന്നായി വഴറ്റുക. ശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റുക. 7 മുതല്‍ 10 വരെയുള്ള പൊടികള്‍ കൂടി ചേര്‍ത്ത് ചെറിയ തീയില്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങിവെക്കാം. പുഴുങ്ങിയ മുട്ട നീളത്തില്‍ മുറിച്ചെടുക്കുക. മുട്ടയുടെ മഞ്ഞകരു കൈകൊണ്ടു പിടിച്ചു മാറ്റി വെച്ച കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നപോലെ കുഴച്ചു പൂരി പരത്തി മുട്ടയില്‍ കൂട്ട് നിറച്ചു പുരിയില്‍ പൊതിഞ്ഞു കൈകൊണ്ടു മുട്ടയുടെ അകൃതിയില്‍ ഉരുട്ടിയെടുക്കുക ശേഷം അരിപ്പൊടിയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
News22 hours agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala22 hours agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
kerala3 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More3 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
News23 hours agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india21 hours agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News24 hours ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

