main stories
‘പ്രത്യാക്രമണം തുടരും’; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. ‘ഞങ്ങള്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചിട്ടില്ല. ചര്‍ച്ചകള്‍ക്ക് താല്പര്യവുമില്ല. യുദ്ധം നിര്‍ത്താന്‍ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്’,
അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാര്‍ത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികള്‍ ആക്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു വെടിനിര്‍ത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
?അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താന്‍ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവര്‍ ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …
main stories
രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവര്‍ ആമിര്‍ ഖാനെ ഗോരക്ഷാസേനക്കാര് വെടിവെച്ചുകൊന്നു
കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.
രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവറെ ഗോരക്ഷാസേനക്കാര് വെടിവെച്ചുകൊന്നു. ഹരിയാനയിലെ പാല്‍വല്‍ ജില്ലയിലെ 28-കാരനായ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിര്‍ ഖാന് മാര്‍ച്ച് 2-ന് പുലര്‍ച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപം ആക്രമികളുടെ വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ടത്. കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.
ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡല്‍ഹിയിലെ ആസാദ്പൂര് പച്ചക്കറി പഴം മാര്‍ക്കറ്റിലേക്ക് പഴങ്ങള്‍ കൊണ്ടുപോകാന്‍ പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ആമിര്‍. ഏകദേശം ഒരു പതിറ്റാണ്ടായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്‍ഗമായിരുന്നു.
പഴങ്ങള്‍ നിറച്ച വാഹനവുമായി യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആമിറിന്റെ അമ്മാവന് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഴങ്ങളുമായി നിറച്ച വാഹനവുമായി തന്റെ കൂട്ടുകാരനെ ഒരു പള്ളിക്കു സമീപം കാത്തുനില്ക്കുകയായിരുന്നു ആമിര്‍. അപ്പോഴാണ് ബജറംഗ് ദളുമായി ബന്ധപ്പെട്ട ആളുകള്‍ ബൊലേറോ കാറില്‍ എത്തി, മറ്റ് വാഹനങ്ങള്‍ കൂടി ചേര്‍ന്ന് ആമിറിന്റെ വാഹനത്തെ ഇടിച്ച ശേഷം വെടിവെക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആമിറിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
main stories
ഇറാന് ആക്രമണം; റിയാദില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു
യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
റിയാദ്: ഇറാന് ആക്രമണത്തില്‍ റിയാദില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.
ശനിയാഴ്ച ഖര്‍ജില്‍ നടന്ന മിസൈലാക്രമണത്തില്‍ പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന് യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്‍ നിര്‍ദേശം യുഎസ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനികന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം.
kerala
‘സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അതീവ ഗുരുതരം, പരിശോധിക്കണം’: കെ.സി വേണുഗോപാല്‍
നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
ന്യൂഡല്‍ഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അത് പരിശോധിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
മുകുന്ദനുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന വാര്‍ത്തയും കെ.സി വേണുഗോപാല്‍ തള്ളിയില്ല. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന് വ്യക്തമാക്കി.
നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സി.സി മുകുന്ദന് എംഎല്‍എ
പൊട്ടിത്തെറിച്ചിരുന്നു. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള് സ്വാധീനമെന്നും സി.സി മുകുന്ദന് പറഞ്ഞു.
തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
-
News1 day agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala1 day agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
india1 day agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News1 day agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
main stories1 day agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News1 day ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News1 day agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
india24 hours ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

