Connect with us

News

ലെബനനില്‍ ഇസ്രാഈല്‍ ആക്രമണം: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 83 കുട്ടികള്‍

നടുക്കുന്ന കണക്കുകളുമായി യുണിസെഫ്

Published

on

ബെയ്‌റൂട്ട്: ലെബനനില്‍ തുടരുന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യുണിസെഫ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം ലെബനനില്‍ 83 കുട്ടികള്‍ കൊല്ലപ്പെട്ടതായും 254 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികള്‍ വീതം കൊല്ലപ്പെടുകയും ഏകദേശം 36 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ 28 മാസത്തിനിടെ (ഏകദേശം രണ്ടര വര്‍ഷം) ലെബനനില്‍ ആകെ 329 കുട്ടികള്‍ യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 1,632 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏഴ് ലക്ഷത്തോളം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നതായും ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ കുട്ടികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘ചേട്ടന്‍ വന്നല്ലോ…’; ലോകകപ്പ് ഹീറോ സഞ്ജുവിന് തിരുവനന്തപുരത്ത് വന്‍ സ്വീകരണം

ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്‍.

Published

on

തിരുവനന്തപുരം: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ജന്മനാട്ടിലെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പമെത്തിയ സഞ്ജുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവര്‍ ചേര്‍ന്ന് താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരെയുള്ള ഫൈനലില്‍ സഞ്ജുവിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ഒരു ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് അങ്ങനെ സഞ്ജു സ്വന്തമാക്കി. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ ഇതോടെ സ്വന്തമാക്കിക്കഴിഞ്ഞു.

Continue Reading

News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍

കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.

Published

on

By

മസ്‌കത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പല രാജ്യങ്ങളിലും പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിടല്‍ തുടരുന്നതിനാല്‍ സലാംഎയര്‍ നിരവധി സര്‍വീസുകള്‍ നിര്‍ത്തി. ഇറാഖ്, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 28 വരെ നിര്‍ത്തിവച്ചു. അതേസമയം കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ലൈന്‍ അറിയിച്ചു, സമയബന്ധിതമായ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും അതിനായി സംഭവവികസനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നടപടികള്‍ ബാധിക്കുന്ന എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും വ്യക്തമാക്കി. +968 2427 2222 എന്ന നമ്പറിലൂടെയോ customercare@salamair.com എന്ന ഇമെയില്‍ വിലാസം വഴിയോ ഉപഭോക്താക്കള്‍ക്ക് സഹായം ലഭിക്കും.

 

 

Continue Reading

main stories

‘പ്രത്യാക്രമണം തുടരും’; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി

Published

on

By

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. ‘ഞങ്ങള്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചിട്ടില്ല. ചര്‍ച്ചകള്‍ക്ക് താല്പര്യവുമില്ല. യുദ്ധം നിര്‍ത്താന്‍ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്’,
അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാര്‍ത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികള്‍ ആക്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു വെടിനിര്‍ത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
?അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താന്‍ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവര്‍ ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

 

Continue Reading

Trending