Connect with us

News

റമദാന്‍; ഇരുഹറമുകളിലെത്തിയത് 9.6 കോടി വിശ്വാസികള്‍

അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

ജിദ്ദ: റമദാനിലെ ആദ്യ 20 ദിവസങ്ങളില്‍ ഇരുഹറമുകളിലെത്തിയത് 9.6 കോടി സന്ദര്‍ശകരെന്ന് ഇരുഹറം കാര്യാലയം. 5.7 കോടി വിശ്വാസികളാണ് മസ്ജിദുല്‍ ഹറം സന്ദര്‍ശിച്ചത്. കൂടാതെ 1.5 കോടി തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. 2.1 കോടി വിശ്വാസികളാണ് മസ്ജിദുന്നബവിയിലെത്തിയത്. ഇതില്‍ 5,79,100 പേര്‍ റൗദ ശരീഫ് സന്ദര്‍ശിക്കുകയും ചെയ്തു. അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

main stories

‘യുഎസും ഇസ്രാഈലും ലോകസമാധാനം കെടുത്തുന്നു’; ഇറാന് പിന്തുണയുമായി കിം ജോങ് ഉന്‍

ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

Published

on

By

ഒടുവില്‍ ആ പ്രതികരണം വന്നു. യുദ്ധത്തിന്റെ പന്ത്രണ്ടാം ദിനം ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഇറാന് പിന്തുണയറിയിച്ചു.
ഇറാനെതിരെ യുഎസും ഇസ്രാഈലും നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമെന്നും ലോകസമാധാനം തകര്‍ക്കുകയും ആഗോളതലത്തില്‍ അസ്ഥിരത വര്‍ധിപ്പിക്കുമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉന്‍ പിന്തുണയ്ക്കുന്നതായി ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

 

Continue Reading

kerala

സംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നീക്കം ബോഡി ബില്‍ഡര്‍മാര്‍ക്ക് എസ്‌ഐ ആയി നിയമനം

കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്‌ഐ ആയി നിയമനം നല്‍കാനാണ് ഡിജിപിയുടെ റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടത്.

Published

on

By

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നിയമനം. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്‌ഐ ആയി നിയമനം നല്‍കി. കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്‌ഐ ആയി നിയമനം നല്‍കാനാണ് ഡിജിപിയുടെ റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടത്.

കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിന്‍ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്‌ഐ ആയി നിയമിച്ചുകൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തില്‍ നിയമനം നല്‍കാമെന്നും ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുന്‍കാലത്ത് കായിക നിയമനത്തില്‍ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ്.

 

 

 

Continue Reading

News

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), തൃത്താല (പാലക്കാട്) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം കളമശ്ശേരി (എറണാകുളം), ഒല്ലൂര്‍ (തൃശ്ശൂര്‍), പൊന്നാനി (മലപ്പുറം), ബേപ്പൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നീ പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെ എത്തുമ്പോള്‍ യെല്ലോ അലര്‍ട്ട്, 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ട്, 11ന് മുകളില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ജാഗ്രതാ നിര്‍ദേശങ്ങള്‍
•പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തപ്പെടും. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
•പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
•ചര്‍മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരും കൂടുതല്‍ ശ്രദ്ധിക്കണം.
•പകല്‍ സമയത്ത് പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണ്.
•യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണം.
•മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക ഉയര്‍ന്നതായിരിക്കും. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
Continue Reading

Trending