News
മനുഷ്യനിര്‍മ്മിത പ്രളയത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിന്: ചെന്നിത്തല
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മിത പ്രളയമാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പുറത്തുവന്ന ശബ്ദരേഖ. സ്വകാര്യ സ്ഥാപനത്തിന് വേണ്ടി കൂടിയാണ് കേരളത്തില്‍ പ്രളയം അന്നത്തെ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്മാന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച അമിക്സ് ക്യൂറിയുടെ റിപ്പോര്‍ട്ടിനകത്തും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ പ്രളയത്തില്‍ മുക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയന് സര്‍ക്കാരിനാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടാല്‍ പിന്നെ പ്രളയമല്ലാതെ പിന്നെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രളയ നിയന്ത്രണ സംവിധാനം ഡാമുകളില്‍ ഉണ്ടായിട്ടും പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണു പ്രശ്നം രൂക്ഷമാക്കിയത് എന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഗുരുതരമാമെന്ന് അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ കളിയാക്കുകയാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒഖി ദുരന്തത്തിലും സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായിരുന്നു. അന്ന് സര്‍ക്കാര്‍ കൃത്യ സമയത്ത് മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ വ്യപ്തി കുറക്കാമായിരുന്നു.
പിന്നീട് പ്രതിപക്ഷത്തിന്റെ ശക്തമായി പ്രതിഷേധങ്ങളുടെ ഫലമായിയാണ് ഇപ്പോര്‍ അലര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
News
യു.ഡി.എഫിന്റെ വിജയത്തിനായി സമ്മതിദാനാവകാശം വിനിയോഗിക്കുക: തങ്ങള്‍
നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് യു.ഡി.എഫ് വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: സംസ്ഥാനത്തെ പത്ത് വര്‍ഷം കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ ഇടത് ഭരണത്തിന് അറുതി വരുത്താനായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് യു.ഡി.എഫ് വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. മുഴുവന്‍ വോട്ടുകളും യു.ഡി.എഫിനായി പോള്‍ ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും തങ്ങള്‍ പറഞ്ഞു.
kerala
എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരം – പി.കെ. കുഞ്ഞാലിക്കുട്ടി
പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം: കേരളത്തിൽ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിൽ എൽഡിഎഫും ബിജെപിയും പേടിച്ചിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. മാധ്യമങ്ങളുടെ വിശകലനങ്ങൾ പരിശോധിച്ചാൽ പോലും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് വ്യക്തമാകും. ഈ സാഹചര്യം കണ്ട് വിരണ്ടത് കൊണ്ടാണ് മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന തരത്തിൽ ഇരു പാർട്ടികളും ഒരേപോലെ പ്രചാരണം നടത്തുന്നത്. യുഡിഎഫിന്റെ ഭാഗമായി പതിറ്റാണ്ടുകളായി കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന തങ്ങളെ വിരട്ടാൻ നോക്കേണ്ട. പാലക്കാട് വലിയൊരു അനുകൂല കാറ്റ് വീശുന്നുണ്ട്. അവിടെ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ തരംതാണ കളികൾക്ക് അയ്യപ്പഭക്തർ വോട്ടിലൂടെ മറുപടി നൽകും. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ഒരു സ്വകാര്യ കൽക്കരി കമ്പനിയെ സഹായിക്കാനാണെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്.
വയനാട്ടിലെ പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. ആയിരക്കണക്കിന് കോടി രൂപ കൈവശമുണ്ടായിട്ടും താമസിക്കാൻ കൊള്ളാവുന്ന ഒരു വീട് പോലും പാവപ്പെട്ടവർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
News
ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; പുതുക്കിയ നിരക്ക് നാളെ മുതല്‍
ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്.
ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. രാജ്യാന്തര സര്‍വീസുകള്‍ക്കാണ് ഇന്ധന സര്‍ചാര്‍ജ് കുതിച്ചുയര്‍ന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതല്‍ 899 രൂപയാക്കി പരിഷ്കരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ മാര്‍ച്ച് 10നാണ് എയര്‍ ഇന്ത്യ സര്‍ചാര്‍ജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുന്‍പ് വീണ്ടും പരിഷ്കരിക്കുന്നത്. ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് നാളെ രാവിലെ 9.01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമായിരിക്കും.
ആഭ്യന്തര സര്‍വീസുകളിലെ നിരക്കുകള്‍
. 500 കിലോമീറ്റര്‍: 299 രൂപ
. 500-1000 കിലോമീറ്റര്‍: 399 രൂപ
. 1000-1500 കിലോമീറ്റര്‍: 549 രൂപ
. 1500-2000 കിലോമീറ്റര്‍: 749 രൂപ
. 2000 കിലോമീറ്ററിനു മുകളില്‍: 899 രൂപ
രാജ്യാന്തര സര്‍വീസുകള്‍: നിരക്ക് വര്‍ധനയിങ്ങനെ
(രാജ്യം, നിലവിലെ നിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തില്‍)
സാര്‍ക് രാജ്യങ്ങള്‍ (ബംഗ്ലാദേശ് ഒഴികെ): 399 രൂപ (5 ഡോളര്‍), 24 ഡോളര്‍
മിഡില്‍ ഈസ്റ്റ്/പശ്ചിമേഷ്യ: 10 ഡോളര്‍, 50 ഡോളര്‍
സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 60 ഡോളര്‍, 100 ഡോളര്‍
സിംഗപ്പൂര്‍: 60 ഡോളര്‍, 60 ഡോളര്‍
ആഫ്രിക്ക: 90 ഡോളര്‍, 130 ഡോളര്‍
യൂറോപ്പ് (ബ്രിട്ടന് അടക്കം): 125 ഡോളര്‍, 205 ഡോളര്‍
നോര്‍ത്ത് അമേരിക്ക: 200 ഡോളര്‍, 280 ഡോളര്‍
ഓസ്ട്രേലിയ: 200 ഡോളര്‍, 280 ഡോളര്‍
ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍ചാര്‍ജ് 200 ഡോളറായിരുന്നത് 280 ഡോളറായി വര്‍ധിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 10 ഡോളറായിരുന്നത് 50 ഡോളറായി വര്‍ധിക്കും. ബംഗ്ലാദേശ്, ജപ്പാന്, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് പിന്നീട് പ്രഖ്യാപിക്കും.
-
News3 days agoപത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം
-
News2 days agoസ്വർണവിലയിൽ ഇടിവ്
-
Sports2 days agoഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം; സഞ്ജുവും ബുംമ്രയും പട്ടികയില്‍
-
News1 day agoഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ് ; അനുവദിച്ച സമയം ഇന്ന് രാത്രി അവസാനിക്കും, ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി
-
News1 day agoതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം ,സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്
-
News1 day agoസംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി; മേഖലാ സുരക്ഷയ്ക്ക് നയതന്ത്ര പരിഹാരത്തെക്കുറിച്ച് ചർച്ച
-
News1 day agoട്രംപ് ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു: യുഎസ് മാധ്യമങ്ങളിൽ റിപ്പോർട്ട്
-
News23 hours agoകൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

