Connect with us

News

ഇറാൻ–യു.എസ് സംഘർഷം രൂക്ഷം; ഹോർമുസ് വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ന് ചർച്ചനടത്തും

ഫ്രാൻസും ബ്രിട്ടനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടിയിൽ ലോകത്തെ 40ലധികം രാജ്യങ്ങൾ പങ്കെടുക്കും.

Published

on

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ  ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നിർണായക അന്താരാഷ്ട്ര ചർച്ചകൾ ഇന്ന് നടക്കും. ഫ്രാൻസും ബ്രിട്ടനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടിയിൽ ലോകത്തെ 40ലധികം രാജ്യങ്ങൾ പങ്കെടുക്കും.

വിഡിയോ കോൺഫറൻസ് വഴി പാരീസിൽ നടക്കുന്ന യോഗത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും നേതൃത്വം നൽകും. ലോക ഊർജ വിതരണത്തിന്റെ പ്രധാന വഴിയായ ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഫെബ്രുവരി 28 മുതൽ ഇറാനെതിരെ യു.എസ്–ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ മേഖലയിലെ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ ആഗോള ഇന്ധനവില ഉയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സൈനികേതര രാജ്യങ്ങളെയും ഉൾപ്പെടുത്തി പുതിയ ദൗത്യം രൂപപ്പെടുത്തുകയാണ് ഫ്രാൻസും ബ്രിട്ടനും ലക്ഷ്യമിടുന്നത്.

ഇതിനിടെ സംഘർഷം ലഘൂകരിക്കാൻ വിവിധ നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുന്നു. സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ–യു.എസ് ബന്ധത്തിലെ സംഘർഷം കുറയ്ക്കാനുള്ള മാർഗങ്ങളാണ് ചർച്ചയിലെ പ്രധാന വിഷയം.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ന് തുർക്കിയിലെത്തും. മധ്യേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സുരക്ഷാ സാഹചര്യം സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തും. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഫോണിൽ സംസാരിച്ചു. ഹുർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്നും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഷിങ്ടണും തെഹ്റാനും തമ്മിൽ പാകിസ്താനിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. ഇസ്‌ലാമാബാദിലെ നിലച്ച ചർച്ചകൾക്ക് പാരീസ് ഉച്ചകോടി പരിഹാരം കാണുമോ എന്നത് ലോകം ഉറ്റുനോക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മണ്ഡല പുനര്‍നിര്‍ണയ ബില്ല് നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും -പി. ചിദംബരം

മണ്ഡല പുനര്‍നിര്‍ണയ ബില്ല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയ്ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ ശബ്ദം ദുര്‍ബലപ്പെടുത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.

Published

on

By

മണ്ഡല പുനര്‍നിര്‍ണയ ബില്ല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയ്ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ ശബ്ദം ദുര്‍ബലപ്പെടുത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.

മണ്ഡല പുനര്‍നിര്‍ണയ ബില്ല് നടത്തുന്നതിന് മുമ്പ് മൊത്തം സീറ്റുകളുടെ എണ്ണം 50% വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഒരു ‘മിഥ്യ’ ആണെന്നും അത് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിലെ യഥാര്‍ത്ഥ കുറവ് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള മണ്ഡല പുനര്‍നിര്‍ണയ ബില്ല് തമിഴ്നാടിന്റെ സീറ്റുകള്‍ 39 ല്‍ നിന്ന് 32 ആയി കുറയ്ക്കുമായിരുന്നു, അത് പൊതുജനങ്ങള്‍ക്ക് വ്യക്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ സംസ്ഥാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ട്, ഇതേ പ്രക്രിയയ്ക്ക് ശേഷം ഉത്തര്‍പ്രദേശിന്റെ നിലവിലെ 80 സീറ്റുകള്‍ ഏകദേശം 140 ആയി ഉയരുമെന്നും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ലോക്സഭയിലെ സംയോജിത വിഹിതം 24.3% ല്‍ നിന്ന് 20.7% ആയി കുറയുമെന്ന് ചിദംബരം പറഞ്ഞു. ”ഇതിനകം വേണ്ടത്ര കേള്‍ക്കാന്‍ കഴിയാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശബ്ദം കൂടുതല്‍ അടിച്ചമര്‍ത്തപ്പെടും,” അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കാനിരിക്കുന്ന വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമയക്രമത്തെക്കുറിച്ചും ചിദംബരം ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

kerala

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്.

Published

on

കോഴിക്കോട്: പടക്കംപൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. വിഷു ആഘോഷിക്കുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്ന അദ്വൈതിന്റെ കയ്യില്‍ നിന്നും ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ അദ്വൈതിനെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

കേരളത്തില്‍ 79.63% പോളിങ്; സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മും തപാല്‍ വോട്ടുകളും ഉള്‍പ്പെടെ നിലവില്‍ കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

ബൂത്തുകളില്‍ വോട്ട് ചെയ്തവരുടെ കണക്കുകള്‍
ആകെ 2,12,43,942 പേരാണ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമാണ്.

സ്ത്രീകള്‍: 1,13,03,410

പുരുഷന്മാര്‍: 99,40,379

ട്രാന്‍സ് ജെന്‍ഡേഴ്സ്: 153

ഇത്തവണ പോസ്റ്റല്‍ വോട്ടുകളിലും വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. ആകെ 3,68,193 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ഹോം വോട്ട്: 96.7% പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി.

മുതിര്‍ന്ന പൗരന്മാര്‍: 96.3% പോളിങ്.

ഭിന്നശേഷിക്കാര്‍: 60,734 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഉദ്യോഗസ്ഥര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%).

അവശ്യവിഭാഗം: 32,172 വോട്ടുകള്‍.

‘നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. എല്ലാം സുതാര്യമായാണ് നടക്കുന്നത്. സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്താലേ കണക്കുകള്‍ പൂര്‍ണ്ണമാകൂ. നിലവില്‍ ലഭ്യമായ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.’
– യു. രത്തന്‍ ഖേല്‍ക്കര്‍ (മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍)

കൗണ്ടിംഗ് ദിവസം വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ കൂടി (നിലവില്‍ 53,984) എണ്ണിയ ശേഷം പോളിങ് ശതമാനത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അന്തിമ കണക്ക് 79.63 ശതമാനത്തിന് അടുത്തായിരിക്കാനാണ് സാധ്യത.

 

Continue Reading

Trending