main stories
ഇന്ത്യൻ ഫോട്ടോജേർണലിസത്തിന്റെ ഇതിഹാസം രഘു റായ് അന്തരിച്ചു; സംസ്കാരം ഇന്ന് ലോധി റോഡ് സ്മശാനത്തിൽ
ഇന്ത്യൻ ചരിത്രത്തിലെ നിരവധി നിർണായക വ്യക്തിത്വങ്ങളുടെയും സംഭവങ്ങളുടെയും അതുല്യ ചിത്രങ്ങൾ പകർത്തിയ വ്യക്തിയായിരുന്നു രഘു റായ്
മുംബൈ: ഇന്ത്യൻ ഫോട്ടോജേർണലിസത്തിന്റെ കുലപതിയും ലോകപ്രശസ്ത ഫോട്ടോഗ്രാഫറുമായ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ട് ലോധി റോഡ് സ്മശാനത്തിൽ നടക്കും.
ഇന്ത്യൻ ചരിത്രത്തിലെ നിരവധി നിർണായക വ്യക്തിത്വങ്ങളുടെയും സംഭവങ്ങളുടെയും അതുല്യ ചിത്രങ്ങൾ പകർത്തിയ വ്യക്തിയായിരുന്നു രഘു റായ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, ചലച്ചിത്രകാരൻ സത്യജിത് റായ്, രാഷ്ട്രീയ നേതാവ് ബാൽ താക്കറെ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ക്യാമറയിൽ പിറന്നവയാണ്.
1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിൽ എത്തിച്ചതിൽ രഘു റായിയുടെ ഫോട്ടോഗ്രഫി നിർണായക പങ്കുവഹിച്ചു. ഈ ദൃശ്യങ്ങൾ ദുരന്തത്തിന്റെ വേദനയും വ്യാപ്തിയും ആഗോള സമൂഹത്തെ അറിയിക്കാൻ സഹായിച്ചു.
പ്രശസ്ത അന്താരാഷ്ട്ര ഫോട്ടോ ഏജൻസിയായ മാഗ്നം ഫോട്ടോസിലെ അംഗമായ ചുരുക്കം ഇന്ത്യൻ ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫോട്ടോഗ്രഫിയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
main stories
കമ്പം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്.
തമിഴ്നാട്: കമ്പം കാട്ടുപള്ളിവാസല്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ഫാക്ടറി തുറന്നതോടെ ഉടന്‍ തന്നെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് തീ വേഗത്തില്‍ പടര്‍ന്നുപിടിച്ചു.
പൊട്ടിത്തെറിയുടെയും തീപിടിത്തത്തിന്റെയും കാരണം വ്യക്തമല്ലെങ്കിലും വിഷവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.
kerala
ഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം
. ചികിത്സയില്‍ കഴിയുന്ന ഷഹദിന് മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു.
മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ നാടിന്റെ കണ്ണീരുണങ്ങും മുമ്പെ പാണക്കാട് നിന്നുമൊരു നന്മയുള്ള പ്രഖ്യാപനം. ചികിത്സയില്‍ കഴിയുന്ന ഷഹദിന് മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. ഇന്നലെ രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സാദിഖലി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എ.പി അബ്ദുസമദ് ചെയര്‍മാനായ ട്രസ്റ്റാണ് നാടിന്റെ കണ്ണീരുണക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്.
അപകടത്തില്‍ മരണപ്പെട്ട പാചകത്തൊഴിലാളി സാജിതയുടെ മകനാണ് ഷഹദിന്. അഞ്ച് വര്‍ഷം മുന്‍പ് കുട്ടിക്ക് പിതാവിനെയും നഷ്ടമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആവശ്യമായ തുകയും ഭാവിയില്‍ വിദ്യാര്‍ഥിക്ക് ആവശ്യമായി വരുന്ന പഠനചെലവ് അടക്കം ട്രസ്റ്റ് ഏറ്റെടുത്തുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഇഷ്ടാനുസരണം എത്ര വേണമെങ്കിലും പഠിക്കാമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയും മക്കളും താമസിക്കാന്‍ ഒരു ഭവനം നിര്‍മിച്ചുനല്‍കാമെന്നും ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അപകടം സംഭവിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി ധനസഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ പ്രദേശവാസികള്‍ നിരാശയുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കേരളത്തിലും പുറത്തും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ ചെലവുകള്‍ ഏറ്റെടുക്കുന്നതെന്നും ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി പറഞ്ഞു. അച്ഛന്മാര് നഷ്ടപ്പെട്ട കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പഠനം, ചികിത്സ സഹായം നല്കുന്ന പദ്ധതിയാണ് തണല്‍ ഫോസ്റ്റര്‍ കെയര്‍ കേരളത്തിലെ 124 കുടുംബങ്ങളില്‍ നിന്നുള്ള 285 കുട്ടികള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ്, പഞ്ചായത്ത് അംഗം അബ്ദുല്ലത്തീഫ് എന്നിവരും പങ്കെടുത്തു.
india
തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
തമിഴ്നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്.
തമിഴ്നാട്ടില്‍ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട 152 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. വടക്കന്‍, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് ബംഗാളില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 132 സീറ്റുകള്‍.
തമിഴ്നാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിച്ചത്. ഭരണനേട്ട ങ്ങള് ഉയര്‍ത്തിക്കാട്ടിയും ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയുമാണ് ഡി.എം.കെ നേതൃതത്തിലുള്ള മതേതര പുരോഗമന സഖ്യം വോട്ടു തേടുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള 23 പാര്‍ട്ടികള്‍ ഈ മുന്നണിയിലാണ്.
അതേസമയം ഡി.എം.കെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവ കുപ്പിന്റെ വീഴ്ചകളും ഉയര്‍ത്തിയാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ എന്നിവ ഉള്‍പ്പെടുന്ന എന്‍.ഡി.എ പ്രചാരണം നയിച്ചത്. പി.എം.കെ അടക്കമുള്ള പാര്‍ട്ടികളും എന്‍.ഡി.എയിലുണ്ട്. പ്രധാനമായും ഡി.എം.കെയെ ആക്രമിച്ചായിരുന്ന നടന് വിജയയുടെ നേ തൃതത്തിലുള്ള ടി.വി.കെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടി.വി.കെ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. 2011 മുതല്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ പോരിനിറങ്ങുന്നത്. ഭരണ നേട്ടവും സാമുഹിക പദ്ധതികളും ഉയര്‍ത്തി മമതാ ബാനര്‍ജിയില്‍ കേന്ദ്രീകരിച്ചാണ് ടി.എം.സി പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ടുകളുറപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
-
News3 days agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala3 days agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
Film2 days agoബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
-
kerala3 days agoകേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
-
GULF3 days agoലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി
-
kerala3 days ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
-
kerala3 days agoകോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
-
kerala2 days agoഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം

