kerala
നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്; എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്നും അജയ് മാക്കന് പ്രതികരിച്ചു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുന്‍ഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുള്‍ വാസ്നിക്കും പറഞ്ഞു.
ഇന്ദിരാഭവനില്‍ എത്തിയ നിരീക്ഷകര്‍, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി. സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. നിരീക്ഷകര്‍ ഇന്നു മുതല്‍ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. ഈ യോഗത്തിന് പുറമെ എം.എല്‍.എമാരെ നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം.പിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.
kerala
‘ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി’ -ജനവിധിയില്‍ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തില്‍ കേരള ജനതയോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
‘നന്ദി കേരളം!
കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നിങ്ങള്‍ നല്കിയ വലിയ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച ഈ വിശ്വാസമായിരിക്കും ഓരോരുത്തര്‍ക്കും വേണ്ടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള യു.ഡി.എഫിന്റെ മുന്നോട്ടുള്ള യാത്രയിലെ വഴികാട്ടി. അടുത്ത അഞ്ച് വര്‍ഷം ഓരോ ദിവസവും അങ്ങേയറ്റം സത്യസന്ധതയോടും വിനയത്തോടും കൂടി ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ട് നിങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.
വയനാട്ടിലെ എന്റെ കുടുംബാംഗങ്ങളോട്, നിങ്ങള്‍ യു.ഡി.എഫിലുള്ള നിങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 7ല്‍ 7 സീറ്റുകളിലും ഉജ്ജ്വല വിജയം! വയനാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 8 പ്രതിനിധികളുണ്ട്! നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.
ഐക്യമുള്ളതും പുരോഗമനപരവുമായ ഒരു കേരളം എന്ന ഞങ്ങളുടെ സന്ദേശം ഓരോ വീട്ടിലുമെത്തിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും കൃതജ്ഞതയും അറിയിക്കുന്നു. നിങ്ങളുടെ തളരാത്ത ഈ പരിശ്രമങ്ങള്‍ക്ക് നന്ദി. കേരളത്തിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തട്ടെ’. എന്നാണ് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.
kerala
‘ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം തന്നെ’; അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് മുസ്ലിം ലീഗ്
സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് വ്യക്തമാക്കി.
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ഡിഎംകെ വിട്ട് വിജയിയുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് വ്യക്തമാക്കി.
‘ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും’ എന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ഡിഎംകെ സഖ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് ഖാദര്‍ മൊയ്തീന് വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 1560 രൂപ വര്‍ധിച്ചു
രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 1560 രൂപ വര്‍ധിച്ച് 1,10,960രൂപയായി. ഗ്രാമിന് 195 രൂപ വര്‍ധിച്ച് വില 13870 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കൂടിയത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് എത്തിയിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില രണ്ട് ശതമാനമാണ് ഉയര്‍ന്നത്. സ്പോട്ട്ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,647 ഡോളറായി ഉയര്‍ന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ 4,658 ഡോളറിലാണ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യപാരം പുരോഗമിക്കുന്നത്.
എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇതോടെ പലിശനിരക്ക് കുറയാനും കളമൊരുങ്ങി. ഇതെല്ലാം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിച്ചു.
-
main stories2 days agoകോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്
-
india3 days agoതമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ്
-
kerala3 days agoകേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം
-
kerala3 days agoമുസ്ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
-
News2 days agoഗതാഗത സുരക്ഷയില്‍ മുന്നിരയിലെത്താന് യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി
-
kerala2 days agoഅന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
-
kerala2 days agoനിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍
-
main stories2 days agoജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്

