Connect with us

kerala

വള്ളിക്കുന്നിനെ മാതൃകാ മണ്ഡലമാക്കും -ടി.വി ഇബ്രാഹിം

അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.

Published

on

തേഞ്ഞിപ്പലം: 102 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തിയ സ്ഥിതിക്ക് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ഭരണത്തിന്റെ അവഗണനമൂലം നഷ്ടപ്പെട്ട പത്ത് വര്‍ഷത്തെ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് ടി.വി ഇബ്രാഹീം പറഞ്ഞു. അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.

ആ കടപ്പാട് ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയായിരിക്കും പ്രയോഗവത്കരിക്കുക. വള്ളിക്കുന്നിനെ ഒരു മാതൃകാ മണ്ഡലമാക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധ. പുതുതല മുറ ആഗ്രഹിക്കുന്ന തരത്തില്‍ ന്യൂജന്‍ കോഴ്‌സുകളോട് കൂടിയ സര്‍ക്കാര്‍ കോളേജ് കൊണ്ട് വരാനായി ശ്രമിക്കും. യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളജ് സര്‍ക്കാര്‍ മേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കും. സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗ കോഴ്‌സുകള്‍ തിരികെ കൊണ്ട് വരാനുള്ള സാധ്യതകള്‍ പരിശോധിക്കും. കാലിക്കറ്റില്‍ നിന്ന് വിദൂര വിദ്യാഭ്യാസം ഒഴിവാക്കിയതിലൂടെ മലബാറിലെ വിദ്യാര്‍ ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നടപടിയാണ് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിദ്യാഭ്യാസം അവകാശമായ ഈ കാലത്ത്

അതിന് ആവശ്യമായ പാശ്ചാത്തലം ഒരുക്കിക്കൊടുക്കാന്‍ ശ്രമം നടത്തും. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കോഹിനൂറില്‍ നിന്ന് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് പരിഗണിക്കും. ഫയര്‍ സ്റ്റേഷന്‍, ആലുംകടവ് റഗുലേറ്റര്‍ കംബ്രിഡ്ജ്, ഇരുമ്പോത്തിങ്ങല്‍ കടവ് പാലം, മണ്ണട്ടാംപാറ അണക്കെട്ട്, മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, പള്ളിക്കല്‍, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളുടെ വിഭജനം, പുതിയ വില്ലേജുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ തന്നെ മുന്നിലുള്ള പ്രധാന പദ്ധതികളാണ്.

വള്ളിക്കുന്ന് തീരദേശ റോഡുകളുടെ പുനസ്ഥാപനം, മുതിയം പാലം നിര്‍മ്മാണം, തീരദേശത്തെ സി.ആര്‍. സെഡ് സോണ്‍ പ്രശ്‌നം പരിഹരിക്കല്‍, ഹാര്‍ബര്‍ നിര്‍മ്മാണം, പുലിചൂട്ട് നിര്‍മ്മാണം, വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, സ്റ്റേഡിയം നിര്‍മ്മാണം, ആനങ്ങാടി റെയില്‍വേ ഗേറ്റ്, വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന്‍ നവീകരണം, വ്യവസായ പാര്‍ക്കുകള്‍, നെല്‍കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം, കിഴക്കന്‍ തോട് നവീകരണം, റോഡ് നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാനുണ്ട്.

Advertisement

kerala

വികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍; ചെമ്മാട് ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മാസ്റ്റര്‍ പ്ലാന്‍

തിരൂരങ്ങാടിയെ പുതിയ വികസന കാലഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ടെന്ന് സമീര്‍

Published

on

By

തിരൂരങ്ങാടി: ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പിന്തുണകളിലൊന്നുമായി ജനങ്ങള്‍ നിയുക്ത എം.എല്‍.എ പി.എം.എ സമീറിനെ നിയമസഭയിലേക്ക് അയച്ചതോടെ തിരൂരങ്ങാടിയില്‍ വികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍ വിരിയുകയാണ്.

വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളിലും ഫയലുകളിലും മാത്രം ഒതുങ്ങി പാതിവഴിയില്‍ നില്‍ക്കുന്ന പദ്ധതികള്‍ക്ക് പുതുജീവന്‍ നല്‍കി മണ്ഡലത്തെ സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സമീര്‍ വ്യക്തമാക്കി.

തിരുരങ്ങാടി ഒരു സാധാരണ മണ്ഡലമല്ല, ചരിത്രവും വിദ്യാഭ്യാസ പാരമ്പര്യവും സമര വീര്യവും ഒത്തു ചേരുന്ന മണ്ണാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മണ്ഡലത്തിന്റെ വളര്‍ച്ചക്ക് കരുത്തേകേണ്ട നിരവധി വികസന പദ്ധതികളാണ് ഇടത് സര്‍ക്കാരിന്റെ അവഗണന മൂലം നിലച്ചുപോയത്. അവയെല്ലാം വീണ്ടും സജീവമാക്കി തിരൂരങ്ങാടിയെ പുതിയ വികസന കാലഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ടെന്ന് സമീര്‍ പറഞ്ഞു.

പരപ്പനങ്ങാടി ഐ.ഐ.എസ്.ടി പദ്ധതി, പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസ്, അസാപ്പ് സ്‌കില്‍ പാര്‍ക്ക്, ചീര്‍പ്പിങ്ങല്‍ സയന്‍സ് പാര്‍ക്ക്, ന്യൂക്കട്ട് ടൂറിസം പദ്ധതി, എടരിക്കോട് കുടിവെള്ള പദ്ധതി, പെരുമണ്ണ ക്ലാരി, എടരിക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റി ബ്ലോക്കും ഡയാലിസിസ് സെന്ററും, കാളം തിരുത്തി ബദല്‍ വിദ്യാലയം, കുണ്ടൂര്‍ തോട് നവീകരണം, മോര്യാ കാപ്പ്, മനക്കപ്പാടം, പെരുമ്പുഴ ജലസേചന പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പദ്ധതികളാണ് ഇപ്പോഴും പാതിവഴിയില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം ചൂ ണ്ടിക്കാട്ടി. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബും മുന്‍ എം. എല്‍.എ കെ.പി.എ മജീദും കഠിനാധ്വാനത്തിലൂടെ കൊണ്ടുവന്ന പദ്ധതികള്‍ക്കാണ് പിന്നീട് തിരിച്ചടി നേരിട്ടതെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തും.

Advertisement

 

Continue Reading

kerala

മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മെയ് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുള്ളത്.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

 

Advertisement
Continue Reading

kerala

മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് അന്തരിച്ചു; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

സംസ്‌കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ നടക്കും.

Published

on

By

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫ് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ വോളിബോള്‍ താരമായിരുന്ന മനു ജോസഫ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. സംസ്‌കാരം നാളെ കണ്ണൂര്‍ പയ്യാവൂരില്‍ നടക്കും.

 

Continue Reading

Trending