kerala
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
നിയമസഭാ കക്ഷി യോഗം ഇന്ന്
ന്യൂഡല്‍ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗെയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.
രാഹുല്‍ മടങ്ങിയ ശേഷം ഖാര്‍ഗെയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയും വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ദിരാ ഭവനില്‍ ചേരും. യോഗത്തില്‍ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.
GULF
ശിക്ഷ കാലാവധി അടുത്തയാഴ്ച്ച പൂർത്തിയാകും റഹീം മോചനം വൈകാതെയെന്ന് റിയാദ് സഹായ സമിതി
മുറാസിൽ
റിയാദ് : സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
സഊദി കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. പിന്നീട് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും.
അതോടെ സഊദി അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും .
ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ്( വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസ്സി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സഹായസമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. തുടർന്ന് യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ലോക മലയാളികൾ കൈകോർത്ത മഹാ ദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും, തുടക്കം മുതൽ അവസാന ഘട്ടം വരെ ദൗത്യത്തിൽ ചേർന്ന് നിന്ന അസംഖ്യം മനുഷ്യ സ്നേഹികളോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണെന്നും നിയമ സഹായ സമിതി മുഖ്യരക്ഷധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
റിയാദ് സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി.
നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധനം ഒരുക്കുമെന്ന് ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.
വൈസ് ചെയർമാൻ മുനീബ് പാഴൂർ,കോർകമ്മറ്റി കോഡിനേറ്റർ നാസർ കാരന്തൂർ, കോഡിനേറ്റർ ഹർഷദ് ഫറോക്ക്, ഷകീബ് കൊളക്കാടൻ, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീൻ സഹീർ, നവാസ് വെള്ളിമാട്കുന്ന്,മൊയ്‌തീൻ കോയ കല്ലമ്പാറ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുഹമ്മദ് നജാത്തി, ഷമീം മുക്കം നൗഫൽ പാലക്കാടൻ എന്നീ സമിതി അംഗങ്ങൾ ഫറോക്കിലെ സഹായ ട്രസ്റ്റുമായുള്ള ഓൺലൈൻ യോഗം ഉടൻ ചേരുമെന്നും സഹായ സമിതി അറിയിച്ചു.
kerala
ഹജ് ക്യാംപ് തുടങ്ങി; കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ, ആദ്യ വിമാനം വ്യാഴാഴ്ച
കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ് ക്യാംപിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മേയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെടുക.
വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലും രണ്ടാമത്തെ വിമാനത്തിലും 74 പുരുഷന്മാരും 69 സ്ത്രീകളുമാണ് യാത്രയാവുന്നത്. വെള്ളിയാഴ്ചയിലെ രണ്ട് വിമാനങ്ങളിലും ശനിയാഴ്ചയിലെ ആദ്യ വിമാനത്തിലും വനിതാ തീർഥാടകർ മാത്രമാണ് യാത്രയാവുക. ഉദ്ഘാടന ചടങ്ങിൽ എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, നിയുക്ത എംഎൽഎ മാരായ ടി.പി. അഷ്‌റഫലി, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ യു.കെ.മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, മുനിസിപ്പൽ കൗൺസിലർ സക്കീന, ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ പി.മൊയ്തീൻ കുട്ടി, ഹജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാൻ ഇണ്ണി, മുഹമ്മദ് റാഫി, ഷംസുദ്ധീൻ അരിഞ്ചിറ, ആകാശ എയർ പ്രതിനിധി റിഷി കുമാർ, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ പ്രതിനിധി സാക്കിർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം കൊണ്ടോട്ടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.പി. അഷ്‌റഫലി നിർവഹിച്ചു. ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ അഷ്കർ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. പ്രാർഥനയ്ക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നൽകി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ ബുധനാഴ്ച രാവിലെ ഒൻപതിന് ക്യാംപിൽ റിപ്പോർട്ട് ചെയ്തു. ആദ്യ സംഘത്തെ ഹജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
∙ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിൽ
തീർഥാടകർ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിലാണ്. ഇവിടെ ലഗേജ് കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസിൽ തീർഥാടകരെ ഹജ് ക്യാംപിൽ എത്തിക്കും. തീർഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാർഥന, പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ് ഹൗസിലും വിമാനത്താവളത്തിലുമായി ഒരുക്കിയിട്ടുണ്ട്. ഹജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്. തീർഥാടകർക്ക് യാത്രാ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചുമതലകൾ നിർവഹിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലെ 20 ഉദ്യോഗസ്ഥരെ ഹജ് സെൽ അംഗങ്ങളായി നിയമിച്ചു. തൃശൂർ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മൊയ്തീൻ കുട്ടിയാണ് ഹജ് സെൽ ഓഫിസർ ചുമതല വഹിക്കുന്നത്.
ഇത്തവണ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ആകെ 13,194 തീർഥാടകരാണ് ഹജിനു പുറപ്പെടുന്നത്. ഇതിൽ 4,326 പുരുഷൻമാരും 8,868 സ്ത്രീകളും ഉൾപ്പെടുന്നു. കരിപ്പൂർ വഴി 969 പേർ, കൊച്ചിയിൽ നിന്ന് 7,931, കണ്ണൂരിൽ നിന്ന് 4,270 എന്നിങ്ങനെയാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്ന തീർഥാടകരുടെ കണക്കുകൾ. കൂടാതെ ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 657 തീർഥാടകരും കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആകെ 13,851 തീർഥാടകരാണ് കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്നത്. സംസ്ഥാനത്തു നിന്നുള്ള 28 പേർ കേരളത്തിന് പുറത്തുള്ള എംബാർക്കേഷൻ വഴിയും യാത്രയാകുന്നുണ്ട്. കരിപ്പൂരിൽ നിന്നുളള അവസാന ഹജ് വിമാനം ഞായറാഴ്ച പുലർച്ചെ 2.20 നാണ്.
∙ ഹജ് ഷിഫ കിറ്റ് വിതരണം ആരംഭിച്ചു
കരിപ്പൂരിൽ ഹജ് ക്യാംപിന്റെ ഭാഗമായി നടക്കുന്ന സൗജന്യ ഹോമിയോപ്പതിക് മെഡിക്കൽ ക്യാംപും ഷിഫ കിറ്റ് വിതരണവും ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ക്യാംപിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാംപിൽ പനി, ജലദോഷം, ചുമ, ശരീര വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ അടങ്ങിയ ഹജ് ഷിഫ കിറ്റ് ഇത്തവണ എല്ലാ ഹാജിമാർക്കും നൽകും. നാഷനൽ ആയുഷ് മിഷനുമായി സഹകരിച്ചാണ് മലപ്പുറം ജില്ലാ ഹോമിയോപ്പതി വകുപ്പ് ക്യാംപ് നടത്തുന്നത്. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. പി. സുമേഷ്, ജില്ലാ കൺവീനർ ഡോ. സാദിഖ് എന്നിവരാണ് മെഡിക്കൽ ക്യാംപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനമാണ് കുറവുണ്ടായത്.
അതേസമയം കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.
cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവര്‍ക്കായി ഐ.വി.ആര്‍.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളേക്കാള്‍ 6.73 ശതമാനം അധികം വിജയശതമാനവുമായി പെണ്‍കുട്ടികള്‍ മുന്നേറി. 88.86 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആണ്‍കുട്ടിക?ളുടെ വിജയം.
18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10വരെയാണ് പരീക്ഷ നടന്നത്.
-
india3 days agoഅധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്
-
india2 days ago‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി
-
india3 days agoവിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു
-
GULF3 days agoഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി
-
local2 days agoഉത്തരമേഖല സംഗമംശ്രദേയമായി
-
india2 days ago‘ബി.ജെ.പി – തെരഞ്ഞെടുപ്പ് കമ്മീഷന് ‘കള്ളന്മാരുടെ മാര്‍ക്കറ്റില്‍’ മോഷണം വലുതാകുമ്പോള്‍ പ്രതിഫലവും വലുതാകും’
-
News2 days agoകൂടുതല്‍ ഭൂരിപക്ഷം മൂന്നിയൂര്‍ പഞ്ചായത്തില്‍
-
News2 days agoമുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് മേല്‍ക്കൈ

