Connect with us

News

കോട്ടക്കലിന്റെ സ്വപ്ന പദ്ധതി ആയുര്‍വേദ സര്‍വകലാശാലക്ക് വേണ്ടി ശ്രമിക്കുന്നതിന് ആദ്യ പരിഗണന

പുതിയ യു.ഡി.എഫ് ഭരണത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് കോട്ടക്കലിനും കൈവന്നത്.

Published

on

കോട്ടക്കല്‍: കേരളത്തിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ മൂന്നാമതായാണ് മൂന്നാം തവണയും കോട്ടക്കലില്‍ മത്സരിച്ച പ്രൊഫ.കെ ആബിദ് ഹുസൈന്‍ തങ്ങളെ കോട്ടക്കലിന്റെ ജനത നിയമസഭയിലേക്ക് പറഞ്ഞയക്കുന്നത്. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിനിടയില്‍ ജനകീയമായതും ഏറെ കാലത്തെ ആവശ്യവുമായ നിരവധി പദ്ധതികള്‍ സ്വപ്നമായി മാത്രം അവശേഷിക്കുകയാണ്. പുതിയ യു.ഡി.എഫ് ഭരണത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് കോട്ടക്കലിനും കൈവന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കുകയും സ്‌പെഷല്‍ ഓഫീസറെ വരെ നിയമിക്കുകയും ചെയ്ത കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ കോളേജ് എന്നത് ദീര്‍ഘ കാലത്തെ ആവശ്യമാണ്. പുതുതായി നിലവില്‍ വരുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ച് ഒരു ഗവണ്മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങുന്നതിനായി പരിശ്രമിക്കും.

പതിറ്റാണ്ടുകളായി നിലച്ച് പോയ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാംഘട്ടം നിര്‍മ്മാണത്തിന്റെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ബൈപ്പാസ് പ്രവൃത്തി പൂര്‍ത്തീകരിക്കും. നിയോജക മണ്ഡലത്തില്‍ സാങ്കേതിക വിദ്യാഭ്യാസപരിജ്ഞാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍, ഗവ പോളിടെക്‌നിക്ക് എന്നിവ നടപ്പിലാക്കുവാനും ശ്രമിക്കും. സംസ്ഥാന തലത്തില്‍ പ്രശസ്തവും മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കല്‍ മസ്ജിദ്, ആയുര്‍വ്വേദ രംഗത്ത് പ്രശസ്തമായ ആര്യവൈദ്യശാല, ഭാരതപ്പുഴ എന്നിവയെ കുട്ടിയോജിപ്പിച്ച് ഹെല്‍ത്ത് & പില്‍ഗ്രിം ടൂറിസം പദ്ധതി ആവിഷ്‌ക്കരിക്കും.

വളാഞ്ചേരി റിങ് റോഡ്, വളാഞ്ചേരി ഫയര്‍‌സ്റ്റേഷന്‍ എന്നിവ കാലങ്ങളായുള്ള ആവശ്യമാണ്. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി അവ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമിക്കും. മണ്ഡലത്തിലെ ആവശ്യമായ പഞ്ചായത്തുകള്‍ക്ക് സൗകര്യപ്രദമായ കെട്ടിടങ്ങള്‍, വിദ്യാലയങ്ങളുടെ നവീകരണം എന്നിവക്ക് മുന്‍ഗണന നല്‍കും. കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ മിനി സിവില്‍ സ്റ്റേഷനുകള്‍ യാഥാര്‍ത്ഥ്യമാക്കും.

News

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ – അബുദാബി ചെസ് അക്കാദമി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് മെയ് 16, 17 ന്

ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ കളിക്കാര്‍ മാറ്റുരയ്ക്കും.

Published

on

By

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അബുദാബി ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഐ.ഐ.സി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 2026 മെയ് 16, 17 തീയതികളില്‍ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ കളിക്കാര്‍ മാറ്റുരയ്ക്കും.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്നുവരുന്ന ടൂര്‍ണമെന്റുകളില്‍ നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ചെസ് ടൂര്‍ണ്ണമെന്റ് കുറ്റമറ്റതാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മെയ് 16ന് ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ അണ്ടര്‍-16 വിഭാഗത്തിലെ ജൂനിയര്‍ മത്സരങ്ങളും, മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഓപ്പണ്‍ കാറ്റഗറി മത്സരങ്ങളും നടക്കും. രണ്ട് വിഭാഗങ്ങളിലുമായി ക്യാഷ് അവാര്‍ഡുകള്‍, മെഡലുകള്‍, ട്രോഫികള്‍ എന്നിവ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നടന്ന മത്സരങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഒരേസമയം നൂറിലധികം പേര്‍ക്ക് മത്സരിക്കാവുന്നവിധത്തിലുള്ള സൗകര്യങ്ങളാണ് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുള്ളത്. യുഎഇ പ്രഖ്യാപിച്ച കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനുള്ള പദ്ധതികളും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തയ്യാറാക്കി വരികയാണ്. അഞ്ചര പതിറ്റാണ്ടിനോടടുക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഇതിനകം പതിനായിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. മത-സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഇസ്ലാമിക് സെന്ററിന്റെ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ അബുദാബി ചെസ് അക്കാദമിക്കാദാമി ജനറല്‍ മാനേജര്‍ അഹമ്മദ് സദാഹ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഊഫ് അഹ്‌സനി, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, മുതിര്‍ന്ന നേതാവ് യു അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡന്റ് വി പി കെ അബ്ദുല്ല, ട്രഷറര്‍ അസീസ് കാളിയടന്‍, അഡ്മിന്‍ സെക്രട്ടറി അബ്ദുള്ള നദ്വി,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ ഹംസ നടുവില്‍, സി കെ ഹുസൈന്‍ മലപ്പുറം, മുത്തലിബ് പയ്യന്നൂര്‍, റഫീഖ് പി.ടി. അനീഷ് മംഗലം എന്നിവര്‍ പങ്കെടുത്തു.

Advertisement
Continue Reading

main stories

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; നിയമസഭാ കക്ഷി യോഗം ഇന്ന്

മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി.

Published

on

By

ന്യൂഡല്‍ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രി യെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗെയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.

രാഹുല്‍ മടങ്ങിയ ശേഷം ഖാര്‍ഗെയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയും വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ദിരാ ഭവനില്‍ ചേരും. യോഗത്തില്‍ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

 

 

Advertisement

 

Continue Reading

News

എസ്.എസ്.എല്‍.സി ഫലം നാളെ

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം മുന്‍നിശ്ചയപ്രകാരം നാളെ നടക്കും.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം മുന്‍നിശ്ചയപ്രകാരം നാളെ നടക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പരീക്ഷ ഫലത്തിന് അംഗീകാരം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നായിരിക്കും ഫലപ്രഖ്യാപനം നടത്തുക. മൂല്യനിര്‍ണ്ണയവും ഡേറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. 2021-ലെ തിരഞ്ഞടുപ്പ് കാലത്തും സമാനമായ സാഹചര്യത്തില്‍ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹാനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെയും പ്ലസ് വണ്‍ പ്രവേശന നടപടികളെയും ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഫലം വൈകരുതെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending