Connect with us

More

‘ഒരു ഗുണ്ടയുടെ അന്ത്യം’; വെട്ടിക്കൊല്ലാന്‍ ഇറങ്ങുന്നവര്‍ വായിക്കാന്‍ ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പ്

Published

on

സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ വൈരാഗ്യം ആളിക്കത്തുമ്പോള്‍ ഒരു ഗുണ്ടയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് വിവരിച്ചിട്ടുള്ള പോസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വാളെടുക്കുന്നവര്‍ വായിച്ചിരിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാന നഗരിയില്‍ നടന്ന ആക്രമണങ്ങളും കൊലപാതകവും കുറച്ചൊന്നുമല്ല കേരളജനതയെ പിടിച്ചുലച്ചിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ഗുണ്ടയുടെ അന്ത്യം……
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വെട്ടിയും കൊന്നും ഒടുവില്‍ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓര്‍മ്മ വന്നത് ….രാജു ( യഥാര്‍ത്ഥ പേര് വേറെയാണ് )…..ദയനീയമായി ഞങ്ങളുടെ മുന്നില്‍ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു ……..
അയാള്‍ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു ….കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളില്‍ പ്രതിയായിരുന്ന ഒരു ക്രിമിനല്‍ ….. ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വലിറ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലന്‍സില്‍ രാജുവിനെ കൊണ്ട് വന്നത്(മനഃപൂര്‍വമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു ) …..രാത്രി ബൈക്കില്‍ പോകുകയായിരുന്ന അയാള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു വീണു …പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് …വയറിന്റെ സൈഡ് കീറി അകത്തുള്ള കുടല്‍മാല പുറത്തേക്ക് തള്ളി നില്‍ക്കുന്നു ….ആംബുലന്‍സില്‍ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടല്‍ ഭാഗം അയാള്‍ കയ്യില്‍ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു ….അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യന്‍….
അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയാണ് എന്ന് കണ്ടതുകൊണ്ട് കാഷ്വലിറ്റിയില്‍ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി…സര്‍ജന്‍ വിശദമായി പരിശോധിച്ചു …പുറത്തേക്ക് തള്ളിയ ആന്തരികാവയവങ്ങള്‍ തിരിച്ചു യഥാര്‍ത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി….പകരം ആ ഭാഗം കവര്‍ ച്യ്ത ഡ്രെസ്സിങ് ചെയ്തു… ബ്ലഡ് റീപ്ലേസ്‌മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോര്‍മല്‍ ലെവലിലേക്ക് വന്നു …രോഗി ബോധം വീണ്ടെടുത്തു….അണുബാധ തടയാന്‍ കടുത്ത നിയന്ത്രണം ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്തു ഡോക്ടര്‍ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്‌സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു ….
ഐസിയുവിന് വെളിയില്‍ സന്ദര്‍ശകര്‍ തിങ്ങി നിറഞ്ഞു …എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകള്‍ …എല്ലാവര്ക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു…സെക്യൂരിറ്റി യോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാന്‍ ഉന്തും തള്ളും…ഒരാളെയും കടത്തിയില്ല …ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റി ….അതോടെ രാജുവിന്റെ സ്വഭാവം അയാള്‍ കാണിച്ചു തുടങ്ങി ….ഐസിയുവില്‍ നിന്നും പുറത്തേക് മാറ്റണം….കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാന്‍ ആകെയുണ്ടായിരുന്നത് ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം ….അവരും അതേ അഭിപ്രായം തന്നെ …അങ്ങനെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങികൊണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുന്ന കുടലും അതിനു വെളിയില്‍ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു …..
റൂമിനകത്തു രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിര്‍ദ്ദേശങ്ങള്‍ ആദ്യമേ കൊടുത്തിരുന്നു …അപ്പോഴും അത് അവര്‍ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ….അതുപോലേ തന്നെ സംഭവിച്ചു …..വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു …ആദ്യ രണ്ടു ദിവസം റൂമില്‍ അവര്‍ ജോളിയായി കൂടി ….മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി…അണുബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി ….കൂടെ ശ്വാസ തടസ്സവും ….ഡോക്ടര്‍ പരിശോധിച്ചു …പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി …വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു….അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു ..ട്യൂബ് മാറ്റി കഴുത്തില്‍ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റര്‍ കണ്ടിന്യു ചെയ്തു …….
പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു ….
സന്ദര്‍ശകരും കൂട്ടിരിപ്പുകാര്‍ക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു …
അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി ….
അവര്‍ക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി …
അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി …
അതല്ലെങ്കി വെന്റിലേറ്റര്‍ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..
ഓരോരോ അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചു തുടങ്ങി …..കിഡ്‌നി ,കരള്‍ ..ബ്രെയിനില്‍ ബ്ലീഡിങ് ,…അങ്ങനെ അങ്ങനെ …..
ഇടക്ക് അല്പം ബോധം വരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് മാത്രം കാണാം ..ഇങ്ങനെ നരകിക്കാന്‍ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാള്‍ ചോദിക്കുന്ന പോലെ തോന്നി .അപ്പോഴെല്ലാം കൈ പിടിച്ചു നിര്‍വ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും ..മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു ..വൈകീട്ട് ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയില്‍ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു ….അന്ന് ഞങ്ങള്‍ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത് …രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങള്‍ തുടങ്ങി …അനിയന്‍ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാര്‍ത്ഥിച്ചു …അല്‍പ സമയം കഴിഞ്ഞു …മരണം സ്ഥിരീകരിക്കുകയും ചെയ്തു… അയാള്‍ കൊട്ടേഷന്‍ ഏറ്റെടുത്ത…കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല …….
പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ മരണം …..

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

kerala

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

Continue Reading

kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നതിന്റെ തെളിവുകളാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കിയത്.

Continue Reading

Trending