Connect with us

More

ഗുര്‍മീതിന് 10 വര്‍ഷം തടവുശിക്ഷ;പൊട്ടിക്കരഞ്ഞ് മാപ്പു ചോദിച്ച് ഗുര്‍മീത്

Published

on

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കാതെ ജഡ്ജി ഹരിയാനയിലെ റോത്തക്കിലെ സുനരിയ ജയിലിലെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ജയിലിലെത്തിയത്.കോടതിയില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. മാപ്പുചോദിക്കുകയാണ്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടു.

ശിക്ഷയില്‍ ഇളവ് വേണമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മുമ്പ് ചെയ്ത കാരുണ്യപ്രവര്‍ത്തികള്‍ അംഗീകരിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് സി.ബി.ഐ വാദിച്ചു. ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. വിധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യ കനത്ത ജാഗ്രതയിലാണ്.

കഴിഞ്ഞ ദിവസം ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെ തുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഇതില്‍ 37 പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇന്ന് ശിക്ഷ വിധിക്കുന്നതോടെ അഞ്ചു സംസ്ഥാനങ്ങളിലെ സംഘര്‍ഷം വ്യാപിക്കുമെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനങ്ങളിലെ കലാപം തലസ്ഥാനത്തേക്കെത്തുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. ഡല്‍ഹി അതിര്‍ത്ഥിയില്‍ വാഹനപരിശോധന കര്‍ശനമാക്കി. റോത്തക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാ സേനകള്‍ വഴിയുറപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിറോത്തക്ഭട്ടിന്‍ഡ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30വരെ റദ്ദാക്കി.

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

Trending