Connect with us

Video Stories

കാഷ്‌ലെസ് ഗ്രാമത്തിന് സംഭവിച്ചതെന്ത്

Published

on

മൃദുല ചാരി

മെഷീന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?’ മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തaന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. ‘അതിനി നോക്കിയെടുക്കണം’ എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്‌റ്റേഷനറി കടയിലെ ഷെല്‍ഫുകളില്‍ തിരയാന്‍ തുടങ്ങി. നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ഒരുമാസത്തിനുശേഷം ഡിസംബറിലാണ് കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ആ യന്ത്രം ഇവര്‍ വാങ്ങിയത്. കുറച്ചുസമയത്തെ തിരച്ചിലിനുശേഷം ഗോലാപിന്റെ സഹായി പഴയ സാധനങ്ങള്‍ കൂട്ടിയിട്ടയിടത്തുനിന്നും ആ യന്ത്രം കണ്ടെത്തി.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡയാണ് ഈ യന്ത്രങ്ങള്‍ ഈ ഗ്രാമത്തിനു സമ്മാനിച്ചത്. സ്‌റ്റേഷനറി ഷോപ്പുകള്‍ മുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ വരെ ഈ യന്ത്രം സ്വന്തമാക്കിയിരുന്നു. നോട്ടുനിരോധനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്ന അവകാശവാദത്തിന് കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും ഉയര്‍ത്തിക്കാട്ടിയ തെളിവുകളിലൊന്നായിരുന്നു ഈ ഗ്രാമം. ഡിസംബര്‍ പകുതിയോടെ കാഷ്‌ലെസ് ഗ്രാമത്തിന്റെ വിശേഷങ്ങള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കുമുമ്പില്‍ പണമില്ലാതെ ഇടപാട് തുടരാന്‍ കഴിയുന്നതിലുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന നാട്ടുകാരെയാണ് കണ്ടത്.

പത്തുമാസത്തിനിപ്പുറം ആ ഉത്സാഹമൊക്കെ പോയി. പണം വീണ്ടും ഒഴുകാന്‍ തുടങ്ങി. ട്രാന്‍സാക്ഷന്‍ ഫീ കാരണം കച്ചവടക്കാര്‍ ഇത് ഒഴിവാക്കി. പിന്നെ, നെറ്റ്‌വര്‍ക്കിലെയും മറ്റും തകരാറും ഉപഭോക്താക്കളുടെ പക്കല്‍ ഡബിറ്റ് കാര്‍ഡ് ഇല്ലാത്തതുമൊക്കെ കാരണം കാഷ്‌ലെസ് ഇടപാടുകള്‍ ഒട്ടും ഇല്ലാതായി.

ദാസൈ ശഹര്‍ വ്യാപാരി അസോസിയേഷനിലെ അംഗങ്ങളായ 100 കച്ചവടക്കാരില്‍ 70 പേരും ബാങ്ക് ഓഫ് ബറോഡ നല്‍കിയ സൈ്വപ്പിങ് മെഷീന്‍ സ്വീകരിച്ചിരുന്നെന്നാണ് സംഘടനയുടെ പ്രസിഡന്റ് സ്വാപ്‌നില്‍ പട്കര്‍ പറയുന്നത്. എന്നാലിന്ന് അതില്‍ 25 പേരുടെ പക്കല്‍ മാത്രമാണ് അവര്‍ ഉപയോഗിക്കുന്നില്ലെങ്കിലും പ്രവര്‍ത്തനയോഗ്യമായ മെഷീനുകള്‍ ഉള്ളത്.
ചുരുങ്ങിയ ദിവസം മാത്രമാണ് യന്ത്രം ഉപയോഗിച്ചതെന്നാണ് ഗോലാപ് പറയുന്നത്. ’15 മുതല്‍ 20 ദിവസത്തോളമാണ് ഞങ്ങള്‍ ഇത് ഉപയോഗിച്ചത്. അതും കസ്റ്റമേഴ്‌സിനോട് കാര്‍ഡ് ഉപയോഗിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മെഷീന്‍ തന്നെ പ്രവര്‍ത്തിക്കാതായി. അതുകൊണ്ട് ഞങ്ങള്‍ അതെടുത്ത് കളഞ്ഞു’. – ഗോലാപ് പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍ മിക്കവര്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തതായിരുന്നു തുടക്കത്തില്‍ നേരിട്ട പ്രശ്‌നം. സ്ഥിരവരുമാനമുള്ള ജോലിയില്ലാത്ത തങ്ങള്‍ക്കെന്തിനാണ് ഇതൊക്കെയെന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ തന്നെ, ഉദാഹരണത്തിന് കടയുടമകള്‍, വരുമാനം ബാങ്കില്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു.

‘എ.ടി.എമ്മുകളില്‍ പണമുണ്ടാവാറില്ല. അതുകൊണ്ട് ആളുകള്‍ വരുമാനം ഡെപ്പോസിറ്റ് ചെയ്യാറില്ല.’ -ഗോലാപ് തുടര്‍ന്നു. പണം ബാങ്കില്‍ നിക്ഷേപിക്കുകയെന്നതിനര്‍ത്ഥം അത് തിരിച്ചെടുക്കാന്‍ ക്യൂ നില്‍ക്കേണ്ടി വരികയെന്നതാണ്’. ബാങ്കില്‍ പണം നിക്ഷേപിക്കാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടായാല്‍ തന്നെ അവര്‍ക്ക് അവ ഉപയോഗിക്കാനാവില്ല. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ട്രാന്‍സാക്ഷനുവേണ്ടിയുള്ള നെറ്റ്‌വര്‍ക്കുകളൊന്നും ലോഗ് ചെയ്തു കിട്ടില്ല.

ആദ്യമൊന്നും ദാസൈയിലെ പല കടയുടമകളും മെഷീനുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നില്ല. ‘ഇതൊക്കെ വെറും നാടകമായിരുന്നു.’ -ഇവിടുത്തെ ടൈലറായ എക്‌നാത് ദാവദ് പറയുന്നു. ‘ജോലിയുള്ളവര്‍ മാത്രമേ ഇത് ഉപയോഗിക്കുകയുള്ളൂ. ഇവിടെയടുത്ത് ഒരു ഹൈവേയോ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനോ ഇല്ല. അതുകൊണ്ടുതന്നെ മിക്കയാളുകള്‍ക്കും ഇതുപോലുള്ള ജോലിയൊന്നുമില്ല. ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്ലെങ്കില്‍ പിന്നെ ഈ ആദിവാസി മേഖലയില്‍ ആരാണ് മെഷീന്‍ ഉപയോഗിക്കുന്നത്.’ അദ്ദേഹം ചോദിക്കുന്നു. ദാവന്ദ് ഈ യന്ത്രം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.ലേഡീസ് വാച്ചുകളും നെയില്‍ പോളിഷുകളുമൊക്കെ വില്‍ക്കുന്ന കട നടത്തുന്ന സച്ചിന്‍ തുപഞ്ചും മെഷീന്‍ ഉപയോഗിച്ചിട്ടില്ല. ഡെബിറ്റ് കാര്‍ഡ് ഇല്ലാത്ത സ്ത്രീകളാണ് അദ്ദേഹത്തിന്റെ ഉപഭോക്താക്കള്‍. ഗണേശ ചതുര്‍ത്ഥി, ദീപാവലി വേളകളിലാണ് അദ്ദേഹത്തിന് നല്ല കച്ചവടമുണ്ടാവാറുള്ളത്. ഈവര്‍ഷം നോട്ടു നിരോധനമുണ്ടായ തിരിച്ചടിയില്‍ നിന്നും ആരും കരകയറിയിട്ടില്ലെന്നതിനാല്‍ കച്ചവടത്തില്‍ നല്ല ഇടിവുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ‘മിക്ക സ്ത്രീകളും 500ല്‍ താഴെ വില വരുന്ന വസ്തുക്കളാണ് വാങ്ങുക. അതുകൊണ്ടുതന്നെ അവര്‍ പണം ഉപയോഗിച്ച് ഇടപാട് നടത്തും. പക്ഷെ ഇപ്പോള്‍ അവര്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് പര്‍ച്ചേഴ്‌സ് നടത്തുന്നത്’ -അദ്ദേഹം പറയുന്നു.

കാഷ്‌ലെസ് ദാസൈയുടെ കാര്യം ചോദിച്ചപ്പോള്‍ പ്രദേശത്തെ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ ചിരിക്കുകയാണുണ്ടായത്. ‘ഞാനെന്ത് പറയാനാ?’ അദ്ദേഹം ചോദിച്ചു. ‘മോദിയെന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊക്കെ പത്രത്തില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതൊക്കെ തട്ടിപ്പല്ലേ, വെറും നാടകം. ആളുകള്‍ക്ക് ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവരണം. അതുകൊണ്ടാണ് ഞങ്ങളുടെ നാടിന് ഈ ടാഗ് ലഭിച്ചത്. നിങ്ങള്‍ക്ക് മോദി ഭക്തരെ ഇനി ഇവിടെ കാണാനാവില്ല.’- അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനസമയത്ത് വിജയ് ബാങ്കില്‍ ഒരു മെഷീനിനായി അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. പക്ഷെ അത് ലഭിച്ചില്ല. ‘എന്റെ അക്കൗണ്ട് വിജയ ബാങ്കിലായിരുന്നു. പിന്നെയെന്തിനാണ് പുതിയ അക്കൗണ്ടിനായി പതിനായിരവും പിന്നെ മാസാമാസം വാടകയായി 750 രൂപയും എല്ലാ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്നും 2 ശതമാനം ട്രാന്‍സാക്ഷന്‍ ഫീയായും ഈടാക്കുന്നത്?’ അദ്ദേഹം ചോദിക്കുന്നു.

‘കാഷ്‌ലെസ് ആവാന്‍ പറഞ്ഞതല്ലാതെ സര്‍ക്കാര്‍ യാതൊരു പിന്തുണയും നല്‍കിയിട്ടില്ല’ എന്നാണ് ഇതിനെക്കുറിച്ച് ദാസൈ സഹര്‍ വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് സ്വപ്‌നില്‍ പട്കര്‍ പറയുന്നത്. ‘നെറ്റ്‌വര്‍ക്ക് വലിയ പ്രശ്‌നമാണ്. നെറ്റ്‌വര്‍ക്ക് ദീര്‍ഘിപ്പിക്കാന്‍ ഞങ്ങള്‍ ബി.എസ്.എന്‍.എല്ലിനോടും വോഡഫോണിനോടും ഐഡിയയോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ യാതൊരു പ്രതികരണവുമുണ്ടായില്ല. അദ്ദേഹം പറയുന്നു.

പട്കറും സ്വാതന്ത്രവീര്‍ സവര്‍കര്‍ രാഷ്ട്രീയ സ്മാരക് ട്രസ്റ്റിലെ രഞ്ജിത് സവര്‍ക്കറുമാണ് കാഷ്‌ലെസ് ഗ്രാമം എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദാസൈയെ കാഷ്‌ലെസ് ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ രണ്ടു ബാങ്കുകളെ സമീപിച്ചു. വിജയ ബാങ്കിനെയും താനെ ജില്ലാ കോ ഓപറേറ്റീവ് സെന്‍ട്രല്‍ ബാങ്കിനെയും. രണ്ടുപേരും ആവശ്യപ്പെട്ടത് വലിയ ഡെപ്പോസിറ്റ് ചാര്‍ജും മാസവാടകയുമായിരുന്നു. പിന്നീടാണ് സവര്‍ക്കര്‍ ബാങ്ക് ഓഫ് ബറോഡയെ സമീപിച്ചത്. ഈ ബാങ്കിന് ഗ്രാമത്തില്‍ യാതൊരു ബ്രാഞ്ചുകളുമില്ല. ജൂണ്‍ 1ന് അവര്‍ ഒരു എ.ടി.എം തുറന്നു. വിജയ ബാങ്കിലെ 17,000 അക്കൗണ്ടുകളിലും താനെ ജില്ലാ കോ ഓപറേറ്റീവ് ബാങ്കിന്റെ 27,000 അക്കൗണ്ടുകളിലും വെറും 2000ത്തിനും 3000ത്തിനും ഇടയില്‍ ആളുകള്‍ക്കു മാത്രമേ ഡെബിറ്റ് കാര്‍ഡ് ഉള്ളൂ. അക്കൗണ്ടുള്ളവരില്‍ വെറും 25 ശതമാനം പേര്‍ക്കു മാത്രമേ ബാങ്ക് കാര്‍ഡ് നല്‍കിയിട്ടുള്ളൂവെന്നാണ് പട്കറിന്റെ ആരോപണം. എന്നാല്‍ വിജയ ബാങ്ക് മാനേജര്‍ നാരായണ്‍ കോറി ഇത് നിഷേധിക്കുകയാണ്. വിജയ ബാങ്കില്‍ അക്കൗണ്ടുള്ള എല്ലാവര്‍ക്കും കാര്‍ഡ് നല്‍കിയിട്ടുണ്ട്. നിരക്ഷരരായ ചിലര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് കാര്‍ഡ് നല്‍കാത്തതൊഴിച്ചാല്‍’- അദ്ദേഹം പറയുന്നു. ദാസൈയിലെ 50 ശതമാനം പേര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡ് സ്‌റ്റോക്കില്ലാത്തതിനാല്‍ ചില അപേക്ഷകര്‍ക്ക് കൊടുക്കാനായിട്ടില്ല. സൈ്വപ്പ് മെഷീനിനായി 12 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പക്ഷെ അവയും ഇവിടെ സ്‌റ്റോക്കില്ലെന്നും അദ്ദേഹം പറയുന്നു.
(കടപ്പാട്: scroll.in)

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending