Connect with us

More

ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.. അതേസമയം, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും പരമോന്നത കോടതി വ്യക്തമാക്കി.

വിവാഹ ഉത്തരവില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച സുപ്രീംകോടതി, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്ന് വ്യക്തമാക്കുകയായിരുന്നു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. കൂടാതെ വിഷയത്തില്‍ ഹാദിയക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നും, സുപ്രീ കോടതി വ്യക്തമാക്കി.

അതേസമയം, വാദത്തിനിടെ കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ശഫിന്‍ ജഹാന്റെയും എന്‍ഐഎയുടെയും അഭിഭാഷകര്‍ തമ്മിലാണ് കോടതിയില്‍ വാക്കുപോരിലേര്‍പ്പെട്ടത്. എന്‍.ഐഎ കേന്ദ്ര സര്‍ക്കാറിന്റെ കയ്യിലെ പാവയെന്ന് ശഫിന്‍ ജഹാന്റെ അഭിഭാഷകര്‍ ആരോപിച്ചു. അഭിഭാഷക നടപടിയിൽ ചീഫ് ജസ്റ്റിസ് പ്രതിഷേധം രേഖപ്പെടുത്തി.

എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് സുപ്രീംകോടതി ഇന്ന് കേസില്‍ ഇടപെട്ടത്. എന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ ഫാത്തിമയുടെ അമ്മയും നല്‍കിയിരിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചാവും കോടതിയുടെ തീരുമാനം വരുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി നിയമസാധുത ഉള്ളതാണോ, കേസില്‍ എന്‍.ഐ.എ അന്വേഷണം വേണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചു്. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും വ്യക്തമാക്കിയിരിന്നു.

kerala

ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്

Published

on

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് വേനൽ മഴ പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം; പതിനഞ്ചുകാരി ജീവനൊടുക്കി

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്

Published

on

മലപ്പുറം: ചങ്ങരംകുളം ഒതളൂരില്‍ പതിനഞ്ചുകാരി ജിവനൊടുക്കിയത് എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയത്തില്‍. ഇന്നലെയാണ് ഒതളൂര്‍ സ്വദേശിയായ നിവേദ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Continue Reading

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending