More
മീഡിയാവണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സനീഷ് ഇളയടത്ത് രാജിവെച്ചു; വിശദീകരണവുമായി ഫേസ്ബുക്ക് പോസ്റ്റ്

മീഡിയാ വണ്‍ ടി.വിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സനീഷ് ഇളയടത്ത് രാജിവെച്ചു. മറ്റൊരു പ്രമുഖ ചാനലിലേക്ക് മാറുന്നതിന്റെ ഭാഗമാണ് രാജി എന്നാണ് സൂചന. രാജിയെപ്പറ്റി സനീഷ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പ്രസിദ്ധീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള മീഡിയാ വണ്‍ മാനേജ്‌മെന്റ് നടപടികളെ പോസ്റ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മീഡിയാവണ്ണില്‍ നിന്ന് ഇറങ്ങി.
മൂന്ന് വര്‍ഷമാകുന്നു ഇവിടെയെത്തിയിട്ട്. ചെറിയ കാലമാണത്. എന്നാല്‍ അത്രകുറച്ച് കാലം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഇറങ്ങും പോലെയല്ല രാജി വെച്ചിറങ്ങുന്നത്. ഉള്ള കാലത്ത് നല്ല സന്തോഷത്തോടെയിരുന്നയിടമാണ്. സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍ കൂടെയായിരുന്നു.സന്തോഷമുള്ള തൊഴിലിടമായിരുന്നു എനിക്ക് ഇത്. അതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന വിഷമമുണ്ട്.എന്നാല്‍ ചെറിയ വിഷമമാണത്. പല തരം കാരണങ്ങള്‍ കൊണ്ട് അവരവരുടെ സ്ഥാപനങ്ങളില്‍ ഉറച്ചിരുന്ന് ജോലി ചെയ്യാനാകാത്ത സാഹചര്യം ഈ നാട്ടിലെ മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലകപ്പെട്ട 42ഓളം സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇവിടെത്തന്നെയുമുണ്ട്. മൂന്ന് കൊല്ലം മുമ്പ് അത്തരമൊരു കഷ്ടകാലം താണ്ടിയാണ് ഞാനും ഇവിടത്തെ സൗകര്യങ്ങളിലേക്ക് വന്നിരുന്നത് എന്നത് ഓര്‍ക്കുന്നതിനാല്‍ അവരെ മനസ്സിലാകുന്നുണ്ട്.
രാഷ്ട്രീയബോധ്യങ്ങളോടെ ചെയ്യേണ്ടുന്ന പണിയാണ് ഇത് എന്നാണ് എക്കാലത്തെയും ബോധ്യം. അത് കൊണ്ട് തന്നെ നിഷ്പക്ഷനായിരിക്കണം എന്ന മറ്റുള്ളവരുടെ തീര്‍പ്പുകളെക്കുറിച്ചോര്‍ത്ത് ഒരിക്കലും ബേജാറായിരുന്നിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊരി വെക്കാവുന്ന സംഗതിയല്ല മുതിര്‍ന്ന മനുഷ്യര്‍ക്ക് രാഷ്ട്രീയബോധ്യങ്ങള്‍. ജോലിസ്ഥലമാറ്റം ആളുടെ മാറ്റമാണ് എന്ന് വിചാരിക്കുന്ന അല്‍പ്പബുദ്ധികളെ വകവെയ്ക്കാതിരിക്കാനുള്ള സാത്വികത ഇതിനകം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് കൊണ്ട്, കൂടുതലായും സംഘൂസ്ബുദ്ധിയില്‍ നിന്ന് വരാനിടയുള്ള അത്തരം കമന്റുകളെ മുന്‍കൂറായി തള്ളിയിരിക്കുന്നു.
പത്ത് മുപ്പത്തെട്ട് കൊല്ലക്കാലം ജീവിച്ച ജീവിതം ഉണ്ടാക്കിത്തന്നിട്ടുള്ള രാഷ്ട്രീയബോധ്യങ്ങള്‍ക്കൊപ്പമേ ഈ പണി ഇനിയും ചെയ്യുകയുള്ളൂ എന്ന ഉറപ്പ് പരസ്യപ്പെടുത്തുന്നത് അങ്ങനെയാവില്ലെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി മാത്രമായാണ്. മനുഷ്യര്‍ അവരുടെ മുന്‍വിധികളാലും ഉണ്ടാക്കപ്പെട്ടിട്ടുള്ളവരാണ്, ആ മുന്‍വിധിയാണ് അവരുടെ രാഷ്ട്രീയം , ആ അര്‍ത്ഥത്തില്‍ ആരും നിഷ്പക്ഷരല്ല എന്നൊക്കെ ധാരണയുള്ളത് കൊണ്ട് എന്നെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയില്ല. ആശങ്കയുള്ളവര്‍ക്ക് മറുപടി തുടരാന്‍ പോകുന്ന ജോലിയിലൂടെയേ തരാനാകൂ…
പിന്തുടരുന്നവര്‍ക്ക് അതിന് നന്ദി. വിമര്‍ശവും പരിഗണനയും ഇനിയും പ്രതീക്ഷിക്കുന്നു.
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
kerala
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.
സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
kerala3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്